ഞാനിതുവരെ ഒരുമിച്ച് ജോലി ചെയ്തവരില്‍ ഏറ്റവും മികച്ച നടന്‍ മോഹന്‍ലാല്‍
ബോളിവുഡിലെ അഭിനയ രാജാക്കന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ആളാണ് സുരേഷ് നായര്‍. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഹൃഥ്വിക് റോഷന്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരൊക്കെ അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് സുരേഷ് നായരമാണ്.
ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന ലൈല ഓ ലൈല എന്ന ചിത്രത്തിലൂടെ സുരേഷ് നായര്‍ തന്റെ മാതൃഭാഷയില്‍ ആദ്യത്തെ തിരക്കഥയൊരുക്കുകയാണ്. മോഹന്‍ലാലും അമല പോളുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

ഞാനിതുവരെ ഒരുമിച്ച് ജോലി ചെയ്തവരില്‍ ഏറ്റവും മികച്ച നടനാണ് മോഹന്‍ ലാല്‍ എന്ന് സുരേഷ് നായര്‍ പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് നായര്‍ മലയാളത്തിന്റെ മഹാ നടനെ ജഡ്ജ് ചെയ്തത്.
റണ്‍ ബോബി റണ്ണിന് ശേഷം ജോഷിയും മോഹന്‍ലാലും അമല പോളും ഒന്നിയ്ക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ആ പ്രതീക്ഷ നിലനിര്‍ത്തുന്നതാണ്.


Click it and Unblock the Notifications











