മോഹന്‍ലാലും ലാല്‍ ജോസും തമ്മിലുള്ള പ്രശ്‌നം?

By Aswathi

മോഹന്‍ലാലും ലാല്‍ ജോസും വെള്ളിത്തിരയില്‍ എത്തിയിട്ട് വര്‍ഷങ്ങളൊത്തിരിയായി. മഹാനടനായി മോഹന്‍ലാലും ഇരുത്തം വന്ന സംവിധായകനായി ലാല്‍ ജോസം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. എന്നിട്ടും ഇക്കാലം വരെ ഇരുവരും ഒന്നിച്ചൊരു സിനിമ എടുത്തു കണ്ടില്ല. എന്തുകൊണ്ട്?

ലാലിനെ സംതൃപ്തിപ്പെടുത്താന്‍ പറ്റിയ ഒരു തിരക്കഥ ലഭിയ്ക്കാത്തതുകൊവണ്ടാണ് അങ്ങനെ ഒന്ന് സംഭവിക്കാത്തതെന്ന് അടുത്തിലെ ലാല്‍ജോസ് പറഞഞ്ഞിരുന്നു. സംഗതി സത്യമാണ്. പക്ഷെ എന്തുകൊണ്ട് ലാല്‍ജോസിന്റെ ഒറ്റ തിരക്കഥയും മോഹന്‍ലാലിന് ഇഷ്ടപ്പെടുന്നില്ല? അതിന് പിന്നിലൊരു കഥയുണ്ട്. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

mohanlal-laljose

മോഹന്‍ലാലിനെ നായകനാക്കി കസിന്‍സ് എന്നൊരു ചിത്രം ലാല്‍ജോസ് ചെയ്യാന്‍ തീരുമാനിച്ച്രുന്നുവത്രെ. പൃഥ്വിരാജിനെയും മോഹന്‍ലാലിനെയും കേന്ദ്ര കഥപാത്രങ്ങളാക്കി ഒരുക്കാനിരുന്ന ചിത്രത്തിന് വേണ്ടി തൃശ്ശൂര്‍ പൂരം പൂര്‍ണമായും ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ തുടക്കം മുതല്‍ ലാലിന് പ്രൊഡക്ഷന്‍ ടീമുമായി ആശയ വ്യത്യാസം ഉണ്ടായിരുന്നുവത്രെ. പിന്നീട് ക്ലൈമാക്‌സ് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് ലാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി. ആ സമയത്ത് നിര്‍മാതാവും മുങ്ങി.

പിന്നീട് ബ്ലസിയുടെ ഭ്രമരം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ മോഹന്‍ലാലിനെ കാണാന്‍ വീണ്ടും ലാല്‍ ജോസ് ചെന്നു. പക്ഷെ ആ തിരക്കഥ ലാലിന് ഒട്ടും ഇഷ്ടപ്പെട്ടില്ലത്രെ. താങ്കളുടെ തിരക്കഥയില്‍ പുതുമകളൊന്നുമില്ലെന്ന് പറഞ്ഞ് ലാല്‍ ലാലുവിനെ മടക്കി.

തിരക്കഥയെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് ലാല്‍ ജോസ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ സംഭവിയ്ക്കുന്ന വളരെ ചെറിയ കാര്യങ്ങള്‍ റീമേക്ക് ചെയ്യുകയാണ് ലാല്‍ജോസ് എന്ന മോഹന്‍ലാല്‍ പറഞ്ഞുവത്രെ. ഭ്രമരം എന്ന ചിത്രവുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നത്രെ മോഹന്‍ലാല്‍ അന്ന് സംസാരിച്ചത്.

പിന്നീട് മോഹന്‍ലാലിന്റെ ഭാര്യാ സഹോദരനും നിര്‍മാതാവുമായ സുരേഷ് ബാലാജി ലാല്‍ ജോസിനെ ചെന്നു കാണുകയും മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വാന്‍ നല്‍കുകയും ചെയ്തുവത്രെ. എന്നാല്‍ എട്ടൊമ്പത് മാസം അതിന് വേണ്ടി ശ്രമിച്ചിട്ടും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അഡ്വാന്‍സ് തുക തിരിച്ചു നല്‍കുകയായിരുന്നു എന്ന് ലാല്‍ജോസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X