For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സരിത അത്രയ്ക്ക് ദുഷ്ടത്തിയല്ല, ജോർജ്ജ്കുട്ടിയേയും റാണിയേയും ചതിച്ചോ? അഞ്ജലി നായർ മനസ്സ് തുറക്കുന്നു

  |

  ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. ആ പ്രതീക്ഷകൾ വാനോളം ഉയർത്താൻ സാധിച്ചു എന്നതുതന്നെയാണ് സനിമയുടെ വിജയം. കഥാപാത്രങ്ങളുടെ നോട്ടങ്ങളിൽ പോലും സിനിമ മറ്റൊരു അനുഭവമാണ് പ്രേക്ഷകരിൽ ഉണ്ടാക്കിയത്. ദൃശ്യം 2 വിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അഞ്ജലി നായർ അവതരിപ്പിച്ച സരിത എന്ന പോലീസുകാരിയുടെ റോൾ. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു അഞ്ജലിയുടേത്. ചെറിയ പിശകു വന്നാൽ പോലും സിനിമയെ മൊത്തത്തിൽ ബാധിക്കുമായിരുന്നു. എന്നാൽ അവിസ്‌മരിപ്പിക്കുന്ന കയ്യടക്കത്തോടെയാണ് കഥാപാത്രത്തെ അഞ്ജലി കൈകാര്യം ചെയ്തത്.

  മോഹൻലാലിന്റെ മകളുടെ മേക്കാവർ ചിത്രം വൈറലാകുന്നു

  സംസ്ഥാന സർക്കാരിന്റെ 2015ലെ മികച്ച സ്വഭാവനടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചതോടെയാണ് അഞ്ജലി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അഞ്ജലിയ്ക്ക് ഉള്ളിലുള്ള പ്രതിഭയെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയതും ആ കാലത്താണ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്തെ തന്നെ ഞെട്ടിക്കുന്ന തിരിച്ചു വരവിനാണ് ദൃശ്യം 2വിലൂടെ വഴിവച്ചത്. അത്രമേൽ അവിസ്മരണീയമായ പ്രകടനമായിരുന്നു അഞ്ജലിയുടേത്. ചിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ച കഥാപാത്രത്തെ മികവുറ്റതാക്കാൻ നടിക്ക് സാധിച്ചു എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. സരിത എന്ന കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തെ കുറിച്ച് ഫിൽമീ ബീറ്റിനോട് വെളിപ്പെടുത്തുകയാണ് അഞ്ജലി നായർ.

  ജീത്തു ജോസഫിന്റെ റാം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അവിടെനിന്നാണ് ദൃശ്യത്തിലേക്കുള്ള വാതിൽ തുറന്ന് കിട്ടിയത്. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ അവസരമായിരുന്നു. ദൃശ്യം2 ൽ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. സ്ക്രിപ്ട് വായിക്കാൻ തന്നപ്പോൾ എന്റെ കഥാപാത്രം ഏതാണെന്ന് മാത്രം എനിക്ക് മനസിലായില്ല. ഞാനതിലെ ഏറ്റവും ചെറിയ സ്ത്രീ വേഷമാണ് നോക്കിയത്. ഇതുവരെ ചെയ്‌തതൊക്കെ ചെറിയ വേഷങ്ങളായതുകൊണ്ട് തന്നെ അതുപോലൊരു വേഷമാണ് ഞാനിതിലും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കി വച്ചിരുന്നത്.

  പോസിറ്റീവും നെഗറ്റീവുമായ പ്രതികരണമാണ് പ്രേക്ഷരിൽ നിന്ന് ലഭിച്ചത്. ജോർജ്ജ്കുട്ടിക്കും മീനയ്ക്കും എതിരെയുള്ള ഒരു കഥാപാത്രമായിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരിൽ നിന്ന് അൽപം നെഗറ്റീവായ പ്രതികരണവും ലഭിച്ചിരുന്നു. നിങ്ങൾ കാരണം ജോർജ്ജ് കുട്ടി ജയിലിൽ പോയിരുന്നെങ്കിൽ കാണമായിരുന്നു എന്ന തരത്തിൽ ഭീഷണിപ്പെടുത്തുന്ന കമന്റുകളും ലഭിച്ചിരുന്നു. എന്നാൽ നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ജോർജ്ജ് കുട്ടിയോടും റാണിയോടുമുള്ള താൽപര്യവും ആ കഥാപാത്രത്തിൽ പ്രകടമായിരുന്നു. അതിന് ഉദാഹരമാണ് ഐ ജിയുടെ മുന്നിൽ റാണിയെ റാണി ചേച്ചി എന്ന് വിളിച്ചത്. ജോർജ്ജ് കുട്ടിയുടേയും റാണിയുടേയും സംഭാഷണം കേൾക്കാതെ ഹെഡ് ഫോൺ മാറ്റി വെച്ചിട്ട് പോകുന്നതുമൊക്കെ കഥാപാത്രത്തിന്റെ മറ്റൊരു മനസ്സാണ് കണിക്കുന്നത്.

  ദൃശ്യത്തിന് ശേഷമാണ് തനിയ്ക്ക് വലിയ ചിത്രങ്ങൾ ലഭിച്ച് തുടങ്ങിയത്. മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ റാം,കാവൽ, മരട്,സോളമന്റെ മണവാട്ടി സോഫിയ,വൺ സെക്കൻഡ്,അവിയൽ,രണ്ടാംപകുതി, ജിബൂട്ടി, ആറാട്ട് തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങൾ.

  സിനിമയിൽ സജീവമായിരുന്നുവെങ്കിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നില്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഏറ്റവും വലിയ ഭാഗ്യമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. രണ്ടോ മൂന്നോ സീനുകൾ ഉള്ള സിനിമകൾ വരെ ചെയ്‌തിട്ടുണ്ട്. ജീവിത യാഥാർത്ഥ്യങ്ങളാണ് അത്തരം തീരുമാനങ്ങളെടുപ്പിക്കുന്നത്. സിനിമയിൽ അമ്മ വേഷങ്ങൾ വരെ ഞാൻ ചെയ്തിട്ടുണ്ട്. സൂപ്പർ താരങ്ങളുടെ ബാല്യകാലത്തിലാണ് അമ്മ വേഷങ്ങൾ അവതരിപ്പിച്ചത്. പൃഥ്വിരാജ്, ദീലീപ്, മഞ്ജു വാര്യർ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രങ്ങളായിരുന്നു. അതിനാൽ തന്നെ കഥാപാത്രത്തെ കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. പകരം വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കുന്നു എന്ന്മാത്രമാണ് ചിന്തിച്ചത്.

  Read more about: mohanlal anjali nair
  English summary
  Mohanlal Movie Drishyam 2 Anjali Nair About fans Reaction In Her Saritha Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X