For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    By Aswini
    |

    മോഹന്‍ലാലിനെ നായകനാക്കി ഉദയനാണ് താരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇന്ന് ആ വിജയ യാത്ര നോട്ട് ബുക്കും മുംബൈ പൊലീസും കഴിഞ്ഞ്, ഹൗ ഓള്‍ഡ് ആര്‍ യു എന്ന വിജയ ചിത്രം വരെ വന്നു നില്‍ക്കുന്നു. ആദ്യ ചിത്രത്തിലെ ലാലേട്ടനൊപ്പമുള്ള അനുഭവം റോഷന്‍ അടുത്തിടെ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

    ഉദയഭാനു എന്റെ ആത്മകഥാംശം പുരണ്ട ഒരു കഥാപാത്രം തന്നെയാണ്. എന്റെ എന്നല്ല ഏതൊരു ടെക്‌നീഷ്യന്റെയും ഉള്ളില്‍ ഒരു ഉദയഭാനു ജീവിക്കുന്നുണ്ട്. ഞാന്‍ മനസ്സില്‍ കണ്ട കാര്യങ്ങളാണ് ലാലേട്ടനിലൂടെ കൂടുതല്‍ മികവോടെയും തെളിവോടെയും പ്രതിഫലിച്ചുകണ്ടത്- റോഷന്‍ പറഞ്ഞു തുടങ്ങി.

    ഒരു ഉദാഹരണം പറയാം

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    സിനിമയില്‍ ഒരു രംഗമുണ്ട്. ടി പി മാധവന്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് ലാലേട്ടന്‍ ഒരു സഹായം ആവശ്യപ്പെടുകയാണ്. ഒരു ജോലിയുടെ കാര്യം. അത് ചോദിക്കുന്നതില്‍ അയാള്‍ക്ക് അഭിമാനക്കുറവുണ്ട്.

    റിഹേഴ്‌സലും ടേക്കും

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    റിഹേഴ്‌സല്‍ സമയത്ത് ഒരു കൈകൊണ്ട് ഷര്‍ട്ടിന്റെ രണ്ട് കോളറും പിടിച്ചാണ് ഈ ഭാഗം ലാലേട്ടന്‍ ഗംഭീരമാക്കിയത്. എന്നാല്‍ ടേക്ക് പറഞ്ഞപ്പോള്‍ മറ്റൊരു അംഗവിക്ഷേപമാണ് അദ്ദേഹം കാട്ടിയത്.

    റിഹേഴ്‌സലായിരുന്നു നല്ലത്

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    റിഹേഴ്‌സലിന് ചെയ്തതാണ് നന്നായതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ലാലേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു. 'മോനേ ഇതൊന്നും ഞാന്‍ ബോധപൂര്‍വ്വം ചെയ്യുന്ന സംഗതികളല്ല. അറിയാതെ സംഭവിക്കുന്നതാണ്.'

    അന്ന് ഞാന്‍ പഠിച്ച പാഠം

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    ഞാനതില്‍നിന്ന് മനസ്സിലാക്കിയ വലിയ ഒരു പാഠമുണ്ട്. ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്. ഡയലോഗ് തെറ്റി റീടേക്ക് വേണ്ടിവരുന്നതോ കണ്ടിന്യുവിറ്റി അടക്കമുള്ള സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ വീണ്ടും ടേക്കിന് പോകേണ്ടി വരുന്നതോ ആയ സാധാരണ സന്ദര്‍ഭങ്ങളെക്കുറിച്ചല്ല ഞാനീ പറയുന്നത്. മറിച്ച് വളരെ ഇമോഷണലായിട്ടുള്ള ഭാഗങ്ങള്‍ ലാലേട്ടന്‍ ചെയ്യുമ്പോഴുള്ള അത്യപൂര്‍വ്വ നിമിഷങ്ങളെക്കുറിച്ചാണ്. അല്ലെങ്കില്‍ എത്ര ടേക്ക് എടുത്തുകൊണ്ടിരുന്നാലും അപ്പോഴെല്ലാം നമുക്ക് ഓരോ പുതിയ കാര്യങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും.

    മഞ്ജുവിനുണ്ട് ആ കഴിവ്

    ലാലേട്ടന്റെ ഫസ്റ്റ് ടേക്കാണ് ബെസ്റ്റ് ടേക്ക്, ആ അഭിനയ വൈപുല്യം മഞ്ജുവിനുമുണ്ട്; റോഷന്‍ അന്‍ഡ്രൂസ്

    ലാലേട്ടന്റെ ഈ ഒരു അഭിനയവൈപുല്യം ഞാന്‍ പിന്നെ കണ്ടിട്ടുള്ളത് മഞ്ജു വാര്യരിലാണ്- റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

    English summary
    Mohanlal's first take is the best take says Roshan Andrews
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X