വൈറലായി മോഹന്‍ലാലിന്‍റെ ചോദ്യം! പരുങ്ങലോടെ നികേഷ് കുമാര്‍ ഉത്തരം നല്‍കി! ന്യൂസ് നൈറ്റില്‍ സംഭവിച്ചത്

മലയാളികളും നവമാധ്യമങ്ങളുമെല്ലാം ഇപ്പോള്‍ ഒടിയനൊപ്പമാണ്. ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത്. നെഗറ്റീവിനേയും ഡീഗ്രേഡിങ്ങിനേയും വകവെക്കാതെ കുടുംബ പ്രേക്ഷകര്‍ മാണിക്യനേയും പ്രഭയേയും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍. പതിവില്‍ നിന്നും വ്യത്യസ്തമായ തരത്തിലുള്ള പ്രമോഷന്‍ തന്ത്രങ്ങളായിരുന്നു ചിത്രത്തിനായി സ്വീകരിച്ചിരുന്നത്. പ്രമോഷനിലൂടെ ലഭിച്ച ഓവര്‍ഹൈപ്പാണ് സിനിമയുടെ നെഗറ്റീവ് പബ്ലിസിറ്റിക്ക് കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരുന്നുവെന്നും അതിനെ എങ്ങനെ അനുകൂലമാക്കി മാറ്റമാമെന്നുമായിരുന്നു തങ്ങള്‍ ചിന്തിച്ചിരുന്നതെന്നും വ്യക്തമാക്കിയാണ് സംവിധായകനെത്തിയത്.

സംവിധായകന്റെ തള്ളാണ് കലക്ഷനിലും പ്രകടമാവുന്നതെന്നായിരുന്നു മറുവിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആദ്യത്തെ ദിനങ്ങളിലെ നെഗറ്റീവ് പ്രചാരണത്തില്‍ നിന്നും മാറുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്ന് പറഞ്ഞതിന് പിന്നിലെ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നിര്‍മ്മാതാവെന്ന നിലയില്‍ മുന്‍ചിത്രങ്ങള്‍ നല്‍കാത്ത തരത്തിലുള്ള ലാഭമാണ് ഒടിയനില്‍ നിന്നും കിട്ടുന്നതെന്നാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് നടനെന്ന നിലയില്‍ തന്നെ തൃപ്തനാക്കിയ സിനിമയാണ് ഒടിയനെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം, ഒടിയനെ തകര്‍ക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്തത്. ആന്റണി പെരുമ്പാവൂര്‍, ലിബര്‍ട്ടി ബഷീര്‍, ശാന്തിവിള ദിനേശ്, മോഹന്‍ലാല്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയിലൂടെ തുടര്‍ന്നുവായിക്കാം.

പേരെടുത്ത് പറഞ്ഞിട്ടില്ല

പേരെടുത്ത് പറഞ്ഞിട്ടില്ല

തന്നെ വ്യക്തിപരമായുള്ള ആക്രമണത്തിനായാണ് പലരും ശമിക്കുന്നത്. സംവിധായകനെ അസഭ്യം പറയുകയും വ്യക്തിപരമായ തരത്തിലേക്ക് വിമര്‍ശനം മാറുകയായിരുന്നു. സിനിമയുടെ റിലീസിന് മുന്‍പ് തന്നെ ഇത്തരത്തില്‍ തനിക്കെതിരെയുള്ള കമന്റുകള്‍ സെറ്റ് ചെയ്ത് വെച്ചിരുന്നു. സ്ത്രീകളുടേ പേരിലുള്ള ഫേക്ക് പേജുകളില്‍ നിന്നുള്ള കമന്റുകളാണ് പലരും. നേരത്തെ സെറ്റ് ചെയ്ത് വെച്ച കമന്റുകള്‍ സിനിമ തുടങ്ങി 10 മിനുട്ട് കഴിയുന്നതിനിടയില്‍ത്തന്നെ പുറത്തുവിടുകയുമായിരുന്നു. പ്രീ പ്ലാന്‍ഡാണ് ഈ സംഭവങ്ങള്‍.

മലയാള സിനിമയില്‍ ശത്രുക്കളില്ല

മലയാള സിനിമയില്‍ ശത്രുക്കളില്ല

തനിക്ക് മലയാള സിനിമയില്‍ ശത്രുക്കളില്ലെന്നും ഇതാദ്യാമായാണ് താന്‍ സിനിമയുമായി എത്തിയതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഇതിന് മുന്‍പ് വാക്ക് തര്‍ക്കമോ ആരെയെങ്കിലും കബളിപ്പിക്കുകയോ ഒന്നും ചെയ്തിട്ടില്ല. മോഹന്‍ലാലിന്റെ എത്രയോ സിനിമകള്‍ ഇതിന് മുന്‍പ് വിജയിക്കപ്പെടുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് പോലും ഇത്ര നിഷ്ഠൂരമായ ആക്രമണങ്ങള്‍ നടന്നിട്ടില്ല.

ദിലീപിന് പങ്കുണ്ടോ?

ദിലീപിന് പങ്കുണ്ടോ?

ദിലീപാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാക്കി ലിബട്ടി ബഷീര്‍ രംഗത്തെത്തിയിരുന്നു. 3 പതിറ്റാണ്ടായി തിയേറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രേക്ഷകരുടെ പള്‍സറിയാം. നീരാളിയും വില്ലനും ഡ്രാമയുമൊക്കെ പുറത്തിറങ്ങിയിരുന്നല്ലോ, അന്നൊന്നും ഇത്തരത്തിലുള്ള പ്രതിഷേധമൊന്നും ഇല്ലായിരുന്നല്ലോ, മഞ്ജു വാര്യരെയും മോഹന്‍ലാലിനെയുമാണ് ഇത് ദോഷമായി ബാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദിലീപിന്റ മുഖ്യ ശത്രുക്കളില്‍ മുന്നിലുള്ളയാളാണ് ശ്രീകുമാര്‍ മേനോനെന്നും മഞ്ജു വാര്യരും ആ ലിസ്റ്റിലുണ്ടെന്നും അദ്ദേഹം പറയുന്നു.

തള്ളിന്‍റെ പിന്‍ബലം

തള്ളിന്‍റെ പിന്‍ബലം

വര്‍ഷങ്ങളായി സിനിമയിലുള്ളയാളാണ് താന്‍. മോഹന്‍ലാലിനെപ്പോലെ തന്നെ പ്രേക്ഷകരേയും ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. ആശീര്‍വാദ് സിനിമാസിന്റെ ചെലവേറിയ സിനിമകളിലൊന്നാണ് ഒടിയന്‍. മുന്‍പൊരു സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള പ്രതിഫലമാണ് 3 ദിവസം കൊണ്ട് ചിത്രത്തിന് ലഭിച്ചത്. അത്ഭുകരമായ കാര്യമാണ് അതെന്നും അത് സത്യമാണെന്നും അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഒരു സിനിമയും ഇത്രയധികം കലക്ഷന്‍ നേടിയതായി തോന്നുന്നില്ല.

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം

സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഉണ്ടെങ്കില്‍ക്കൂടിയും സിനിമയ്ക്ക് നിരവധി പോസിറ്റീവ് പ്രതികരണങ്ങളും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. വരുംദിനങ്ങളില്‍ അവസ്ഥ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന സോഷ്യല്‍ മീഡിയ ക്യാംപയനെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും അതേക്കുറിച്ച് കൃത്യമായി സംസാരിക്കാറാവുമ്പോള്‍ ചേട്ടനെ കാണാമെന്നുമായിരുന്നു ആന്റണിയുടെ മറുപടി.

സംവിധായകന്റെ തള്ള്

സംവിധായകന്റെ തള്ള്

ദേവാസുരത്തിന് നരസിംഹത്തിലുണ്ടായ മകനെന്നായിരുന്നു ഒടിയനെക്കുറിച്ച് സംവിധായകന്‍ വിശേഷിപ്പിച്ചത്. സംവിധായകന്‍ തള്ള് നിര്‍ത്തുകയാണ് ആദ്യം വേണ്ടതെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. മോഹന്‍ലാലിന്റെ മാസ്സ് ഡയലോഗുമായെത്തുന്ന സിനിമയായിരിക്കും ഇതെന്നുമൊക്കെയായിരുന്നു അന്നദ്ദേഹം പറഞ്ഞത്. പ്രീ ബിസിനസ്സിലൂടെ 100 കോടി നേടിയെന്ന് പറയുന്നു. അദ്ദേഹത്തിന്റെ തള്ള് കുറയ്ക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടതെന്നാണ് ശാന്തിവിള ദിനേശ് വ്യക്തമാക്കിയത്.

 മോഹന്‍ലാലിന്റെ പ്രതികരണം

മോഹന്‍ലാലിന്റെ പ്രതികരണം

പ്രിയദര്‍ശന്‍ ചിത്രമായ കുഞ്ഞാലിമരക്കാറില്‍ അഭിനയിക്കുന്നതിനായി ഹൈദരാബാദിലാണ് താന്‍. അഭിനേതാവെന്ന നിലയില്‍ തനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ സിനിമയാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. കേരളത്തിലും പുറത്തുമൊക്കെയായി മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക വിജയം സിനിമയ്ക്ക് അത്യാവശ്യമാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം അതിന്റെ വിജയത്തിനായാണ് പ്രാര്‍ത്ഥിക്കുന്നത്.

നന്നായി മാര്‍ക്കറ്റ് ചെയ്തു

നന്നായി മാര്‍ക്കറ്റ് ചെയ്തു

നന്നായാണ് അദ്ദേഹം ആ സിനിമയെ മാര്‍ക്കറ്റ് ചെയ്തത്. ആ സിനിമയെ കാണാന്‍ ആള്‍ക്കാരുണ്ടാവണം. അങ്ങനെയല്ലേ വേണ്ടതെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. ഇതൊരു പുലിമുരുകനല്ല, ഇത് വേറെ സിനിമയാണ്. ഒരു പാവം കഥയാണ്, പാവം സിനിമയാണ്. ഇങ്ങനെ തന്നെയാണ് ഈ സിനിമയെ മാര്‍ക്കറ്റ് ചെയ്യേണ്ടതെന്ന ും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ കണ്ടോ?

സിനിമ കണ്ടോ?

സിനിമയിലെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍ തുടക്കത്തിലേ തന്നെ വ്യക്തമാക്കിയിരുന്നു. എടുത്ത പണി പാഴായിപ്പോയെന്ന് തോന്നിയോ എന്നായിരുന്നു നികേഷിന്റെ ചോദ്യം. എന്താണ് ഇങ്ങനെ ചോദിക്കുന്നതെന്നും നിങ്ങള്‍ സിനിമ കണ്ടോയെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി, അല്‍പ്പം പരുങ്ങിയെങ്കിലും കണ്ടുവെന്ന മറുപടിയാണ് നികേഷ് നല്‍കിയത്. അങ്ങനെ തോന്നിയെങ്കില്‍ അതിന്റെ കൂടെ നില്‍ക്കാമെന്നും അതല്ല മോശമായി തോന്നിയെങ്കില്‍ അതിനൊപ്പം നില്‍ക്കാമെന്നുമായിരുന്നു മറുപടി. ഈ കമന്റും ചോദ്യവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

ന്യൂസ് നൈറ്റിനിടയിലെ പ്രസക്ത ഭാഗങ്ങള്‍, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X