ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

By Aswini

മലയാള സിനിമയില്‍ വരാനിരിക്കുന്ന ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും പുലിമുരുകനെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് മോഹന്‍ലാല്‍. അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കനല്‍, പുലിമുരുകന്‍ എന്നീ തന്റെ രണ്ട് പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു ലാല്‍.

ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെയും സ്റ്റണ്ട് കൊറിയോഗ്രാഫര്‍ എന്നതുകൊണ്ടാണ് മോഹന്‍ലാല്‍ ഇത്ര തറപ്പിച്ച് പുലിമുരുകന്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും എന്ന് പറഞ്ഞത്. ഒരുപാട് പ്രതീക്ഷിക്കാവുന്ന ഒരു അപൂര്‍വ്വ ചിത്രമാണ് പുലിമുരുകന്‍ എന്നും ലാല്‍ പറയുന്നു.

കനല്‍ സസ്‌പെന്‍സാണ്

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

കനല്‍ എന്ന ചിത്രത്തെ കുറിച്ച് അധികം പറയാന്‍ മോഹന്‍ലാല്‍ തയ്യാറായില്ല. ചിത്രത്തെ കുറിച്ച് അധികം കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലത്രെ.

 ശിക്കാറിന് ശേഷം

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

ശിക്കാറിന് ശേഷം ഞാനും പദ്മകുമാറും ഒന്നിച്ചു ചെയ്യുന്ന ചിത്രമാണ് കനല്‍. ശിക്കാറിന്റെ തിരക്കഥാകൃത്ത് സുരേഷ് ബാബു തന്നെയാണ് കനലിന് വേണ്ടിയും എഴുതിയത്- ലാല്‍ പറഞ്ഞു.

ഒരു ആന്റി ഹീറോ സിനിമ

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

ഇപ്പോള്‍ കണ്ടു വരുന്ന ഒരുപാട് സിനിമകളില്‍ നിന്നും വ്യത്യസ്തമാണ് കനല്‍. ഒരു ആന്റി ഹീറോ ചിത്രം. അങ്ങനെ ഒരു കഥാപാത്രം ഞാന്‍ ചെയ്തിട്ട് ഒരുപാട് കാലമായി.

മാറി ചിന്തിക്കുന്ന സിനിമ

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

ഒരു സിനിമ നമ്മള്‍ കാണാനിരിക്കുമ്പോള്‍ അതിന്റെ കഥ ഇങ്ങനെയായിരിക്കുമെന്ന് അറിഞ്ഞോ അറിയാതെയോ ചിന്തിക്കുകയാണെങ്കില്‍ അതില്‍ നിന്ന് വ്യസ്തമാണ് പുലിമുരുകനും കനലും- മോഹന്‍ലാല്‍ പറഞ്ഞു

പുലിമുരുകനെ കുറിച്ച്

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

പുലിമുരുകന്റെ ഏറ്റവും വലിയ അട്രാക്ഷന്‍, ഇപ്പോള്‍ ഹിറ്റായ ബാഹുബലിയുടെയൊക്കെ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍ എന്നതാണ്.

അപൂര്‍വ്വ സിനിമയായിരിക്കും

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

ഒരുപാട് ഹ്യമണ്‍ ആന്റ് ആനിമല്‍ ഇമോഷനുള്ള സിനിമയാണ് പുലിമുരുകന്‍. അത്തരം ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായിട്ടേ ലോകത്ത് തന്നെയുണ്ടായിട്ടുള്ളൂ എന്ന് പറയാം.

പുലിയാണ് വില്ലന്‍

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

പഴയ സിനിമകളിലൊക്കെ കടുവയായിട്ടുള്ള ഗുസ്തിയൊക്കെയുണ്ട്. പക്ഷെ പുലിമുരുകനില്‍ വില്ലന്‍ എന്ന് പറയുന്നത് ഒരു പുലിയാണ്. ഒരു കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്

മികച്ച ആക്ഷന്‍ ചിത്രം

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

മലയാള സിനിമയില്‍ വരാനിരിക്കുന്ന ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും പുലിമുരുകനെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഒരുപാട് പ്രതീക്ഷിക്കാവുന്ന ചിത്രമാണ് പുലിമുരുകന്‍ എന്ന് മോഹന്‍ലാല്‍, അപൂര്‍വ്വ ചിത്രമാണത്രെ

പുലിമുരുകനെയും കനലിനെയും കുറിച്ച് മോഹന്‍ലാല്‍ പറയുന്ന വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X