»   » 2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം പ്രണയമാണോ, വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയതാണോ എന്ന് ചോദിച്ചാല്‍ വ്യക്തമായി ഒരുത്തരം പറയാന്‍ കഴിയില്ല. എന്നാല്‍ സുചിത്രയ്ക്ക് പറയാം, അത് തന്റെ പ്രണയ സാഫല്യമായിരുന്നു എന്ന്. മോഹന്‍ലാല്‍ പോലും അറിയാതെയാണ് സുചിത്ര ലാലിനെ പ്രണയിച്ചത്.

മോഹന്‍ലാലും സുചിത്രയും; ചില അപൂര്‍വ്വ ചിത്രങ്ങള്‍

കോഴിക്കോടുമായുള്ള തന്റെ ബന്ധം പറയുന്നതിനിടെയാണ് വ്യക്തി ജീവിതത്തില്‍ കോഴിക്കോടിന്റെ മണ്ണ് തനിക്ക് സമ്മാനിച്ച ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനത്തെ കുറിച്ച് ലാല്‍ മനസ്സ് തുറന്നത്. ലാല്‍ സുച്ചി എന്ന് വിളിയ്ക്കുന്ന സുചിത്രയുമായുള്ള വിവാഹത്തെ കുറിച്ച് നടന് പറയാനുള്ളത് എന്താണെന്ന് നോക്കാം.

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

വിവാഹം നടക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പേ സുച്ചിയുമായുള്ള ആലോചന വന്നിരുന്നു. ചെന്നൈയിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. പക്ഷെ കുടുംബപരമായി സുചിത്രയ്ക്ക് കോഴിക്കോടുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്.

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

ജാതകത്തില്‍ പൊരുത്തമില്ല എന്ന് പറഞ്ഞ് ആ ആലോചന മുടങ്ങിപ്പോയി. അങ്ങനെ വിവാഹം വേണ്ടെന്ന് വച്ച് ഞാന്‍ സിനിമാ തിരക്കുകളിലേക്ക് മടങ്ങി. സുചിത്ര ചെന്നൈയിലേക്കും. പതുക്കെ പതുക്കെ അങ്ങനെ ഒരു ആലോചന നടന്ന കാര്യമേ ഞാന്‍ മറന്നു.

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

കോഴിക്കോട് എനിക്കൊരു ബാബുച്ചായനുണ്ട്. സഹോദരതുല്യന്‍. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും കോഴിക്കോട് എത്തിയപ്പോഴാണ് ബാബുച്ചായന്‍ കല്യാണക്കാര്യം എടുത്തിട്ടത്. ബാലാജിയുടെ മകള്‍ തന്നെയാണ് അന്നും സംസാര വിഷയം. ആ ജാതകപ്പൊരുത്തക്കേട് ഒരു കള്ളക്കഥയായിരുന്നു എന്ന് ഞാനറിഞ്ഞത് അപ്പോഴാണ്.

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

ബാബുച്ചായനില്‍ നിന്നും ഭാര്യ നാന്‍സിചേച്ചിയില്‍ നിന്നുമാണ് ഞാനറിഞ്ഞത്, വിവാഹം നടക്കില്ല എന്നറിഞ്ഞിട്ടും കഴിഞ്ഞ രണ്ട് വര്‍ഷമായി സുച്ചി എനിക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന്. അതറിഞ്ഞപ്പോഴുള്ള എന്റെ അവസ്ഥ വാക്കുകളിലൂടെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയില്ല.

2 വര്‍ഷം സുചിത്ര എനിക്ക് വേണ്ടി നിശബ്ദമായി കാത്തിരുന്നു; അതറിഞ്ഞപ്പോഴുള്ള അവസ്ഥയെ കുറിച്ച് ലാല്‍

വീണ്ടും സുച്ചിയുമായുള്ള വിവാഹാലോചന സജീവമായി. ബാബുച്ചായനും നാന്‍സിച്ചേച്ചിയും എല്ലാറ്റിനും മുന്നില്‍ നിന്നു. 1988 ല്‍ എന്റെയും സുച്ചിയുടെയും വിവാഹം കഴിഞ്ഞു. ഇപ്പോള്‍ 28 വര്‍ഷമായി ഞങ്ങള്‍ ഒരേ വഞ്ചിയില്‍ യാത്ര ചെയ്യുകയാണ്- മോഹന്‍ലാല്‍ പറഞ്ഞു

English summary
Mohanlal telling about his love story with Suchithra

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam