കലാഭവൻ മണി അന്നേ എന്നോട് പറഞ്ഞിരുന്നു... ഇന്റർനാഷണൽ ലുക്കിനെ കുറിച്ച് മോളി കണ്ണമാലി

ഈ വയസാം കാലത്ത് എനിക്ക് എന്ത് സ്വപ്നമാണ്.. ഒരു ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോൾ ഈ പാട്... എന്ന് പറഞ്ഞു കൊണ്ടാണ് മോളി കണ്ണമാലി ഫോട്ടോ ഷൂട്ടിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്. ചിത്രം കണ്ട പ്രേക്ഷകർ മാത്രല്ല പോസ് ചെയ്തു കൊടുത്ത നമ്മുടെ മോഡൽ വരെ മാസികയുടെ ചിത്രം കണ്ട് ഞെട്ടുകയായിരുന്നത്രേ. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സംഭവമായിരുന്നു അതെന്നാണ് മോളി കണ്ണമാലി ഫോട്ടോ ഷൂട്ടിനെ കുറിച്ച് പറഞ്ഞത്.

ഫോട്ടോ ഷൂട്ട് എന്താണെന്ന് പോലും അന്വേഷിക്കാതെയായിരുന്നു അന്ന് സ്റ്റുഡിയോയിലേയ്ക്ക് പോയത്. തങ്ങളെയൊക്കെ ഫോട്ടോ ഷൂട്ടിന് വിളിക്കുമെന്ന് ഒരിക്കൽ പോലും വിചാരിച്ചില്ല. എന്നാ കിട്ടിയ അവസരം വിട്ട് കളാതെ ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്ന് വിചാരിച്ചാണ് ഷൂട്ടിന് അന്ന് ഇറങ്ങി പുറപ്പെടുന്നത്. ഇതാണ് ഫോട്ടോ ഷൂട്ട് എന്ന് താൻ ഒരിക്കലും വിചാരിച്ചില്ലായിരുന്നു. ഫേട്ടോ ഷൂട്ടിന് തൊട്ട് തലേദിവസം ഒരു കുട്ടി വസ്ത്രത്തിന് അളവെടുക്കാൻ വന്നു. തലയിൽ എണ്ണ തേയ്ക്കരുതെന്നും ഷാംപൂ ചെയ്തിട്ട് വരണമെന്ന് മാത്രമായിരുന്നു അന്ന് ആകെ പറഞ്ഞത്. അന്ന് രാവിലെ വണ്ടി വന്നപ്പോൾ കയറി പോകുകയായിരുന്നു. അവിടെ ചെന്നപ്പേഴായിരുന്നു സംഭവം അറിഞ്ഞത്. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്നെ വൈറലാക്കിയ ഫോട്ടോ ഷൂട്ട് കണ്ട് ഞെട്ടിയ കാര്യം മോളി ആൻറി പങ്കുവെച്ചത്.

 വസ്ത്രം  കണ്ട് ഞെട്ടി

സ്റ്റുഡിയോയിൽ എത്തി മേക്കപ്പ് ചെയ്യുന്നതിനിടയിലാണ് ആദ്യമായി ഈ വസ്ത്രം കാണുന്നത്. മേക്കപ്പ് ചെയ്യുന്നതിനിടെ തന്നെ കോസ്റ്റ്യൂമിനെ കുറിച്ച് ഞാൻ അവരോട് ചോദിക്കുകയും ചെയ്തു. ഈ വസ്ത്രമാണോ ഞാൻ ധരിക്കാനുള്ളതെന്ന് ചോദിച്ചു. അപ്പോഴാണ് കോസ്റ്റ്യൂമിനെ കുറിച്ച് ഞാൻ അറിയുന്നത്. വയസാം കാലത്ത് ഇതാണോ എനിയ്ക്ക് തന്നിരിക്കുന്ന കോസ്റ്റ്യൂം എന്ന് ചോദിച്ചപ്പോൾ ആദ്യം മോളി ആന്റി മേക്കപ്പ് ചെയ്യ് ബാക്കി നമുക്ക് പിന്നെ സംസാരിക്കാം എന്നായിരുന്നു അവർ പറഞ്ഞത്. മേക്കപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ തന്നെ ശരിക്ക് ഞെട്ടി പോകുകയായിരുന്നു. ഇത് ഞാൻ തന്നെയാണോ എന്ന് തോന്നിപ്പോയി.

Recommended Video

Mammootty will take care of Moly Kannamaly's treatment expenses | FilmiBeat Malayalam
 ടിവിയിൽ കണ്ടപ്പോൾ

വ്യത്യസ്ത ഗെറ്റപ്പിലുള്ള കുറെ ഫോട്ടോ എടുത്തു. അതിൽ തനിക്ക് ഇഷ്ടപ്പെട്ട രണ്ട് ചിത്രങ്ങൾ ഫോണിൽ പകർത്തി വീട്ടിൽ കൊണ്ട് വന്ന് കാണിച്ചു. കണ്ടപ്പോൾ തന്നെ മരുമക്കൾ പറഞ്ഞു. ഇത് എന്തായാലും വൈറലാകുമെന്ന്.. പേരക്കുട്ടികൾ അവരുടെ അധ്യാപകർക്കും കൂട്ടുകാർക്കുമെല്ലാം ചിത്രം അയച്ചു കൊടുത്തിരുന്നു. എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറ‍ഞ്ഞിരുന്നത്. എന്നാൽ ഇത് ഇത്രയും വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ‍ ടീവിൽ വന്നപ്പോഴാണ് എന്റെ സകല പിടിയും വിട്ട് പോയത്- ഇത്ര പറയുമ്പോൾ മോളി ആന്റിയുടെ കണ്ണുകളിൽ അന്നത്തെ ആ ആശ്ചര്യം കാണാമായിരുന്നു.

  ആദ്യമായി  ഈ വേഷം


18 വയസ് ആയപ്പോൾ മുതൽ സാരി ഉടുക്കാൻ തുടങ്ങിയതാണ്. സാരി അല്ലാതെ മറ്റൊരു വസ്ത്രം ധരിക്കാനും ഇഷ്ടമല്ല. വിദേശത്ത് പരിപാടികൾക്ക് പോകുമ്പോൾ പോലും സാരിയാണ് അധികവും ധരിക്കാറുള്ളത്. സിനിമയിലും അധികവും സാരിയും ചട്ടയും മുണ്ടുമൊക്കെയായിരുന്നു വേഷം . ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് കുറച്ച് മോഡേൺ ആയിട്ടുളള വേഷങ്ങൾ ഇട്ടിട്ടുള്ളത്. എന്നാൽ ഇങ്ങനെയൊരു വേഷം ആദ്യമായിട്ടാണ് ഇടുന്നതെന്ന് മോളി അഭിമുഖത്തിൽ പറഞ്ഞു. നടൻ കലാഭവൻ മണി എപ്പോഴും സാരി മാറ്റിയിട്ട് ചുരിദാറിടാൻ നിർബന്ധിക്കുമായിരുന്നു. അവനോടൊപ്പം നിരവധി സ്റ്റേജ് പരിപാടികൾക്ക് വിദേശത്ത് പോയിട്ടുണ്ട്- മോളി കണ്ണമാലി പറഞ്ഞു.

 പുനർ ജന്മം


ഇതെന്റെ പുനർജന്മായിട്ടാണ് കാണുന്നത്. എല്ലാവരും അതു തന്നെയാണ് പറയുന്നത്. മക്കളെല്ലാം തന്നെ കാര്യമായിട്ടാണ് നോക്കുന്നത്. ആശുപത്രിയിൽ നിന്ന് വന്നതിന് ശേഷം എല്ലാവരും വിളിച്ച് അന്വേഷിക്കാറുണ്ട് . മരുന്നൊക്കെ കഴിക്കുന്നുണ്ടോ ആരോഗ്യ സ്ഥിതിയെ കുറിച്ച് ചോദിക്കാറുണ്ട്. ചോദിക്കും- മോളി കണ്ണമാലി അഭിമുഖത്തിൽ പറയുന്നു.

അഭിമുഖം കാണാം

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X