»   »  Bharya: സാജന്‍ സൂര്യയാണ് ടെക്സ്റ്റ് ബുക്ക്, പാവം നായികമാരോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം!

Bharya: സാജന്‍ സൂര്യയാണ് ടെക്സ്റ്റ് ബുക്ക്, പാവം നായികമാരോടാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം!

Written By:
Subscribe to Filmibeat Malayalam

കാലമെത്ര മാറിക്കഴിഞ്ഞാലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ കാഴ്ചപ്പാടില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇന്നും അവര്‍ക്ക് നായികമാരോടുള്ള കാഴ്ചപ്പാട്. കരച്ചിലും സഹനവുമായി മുഖമുദ്രയാക്കിയ പാവം ടൈപ്പ് കഥാപാത്രങ്ങളോടാണ് ആരാധകര്‍ക്ക് കൂടുതല്‍ താല്‍പര്യമെന്ന് മൃദുല വിജയ് പറയുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലായ ഭാര്യയില്‍ രോഹിണി എന്ന നായികയായാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Sridevi: സെക്‌സ് സിംമ്പല്‍ പദവിയില്‍ ശ്രീദേവി അസ്വസ്ഥയായിരുന്നു, അന്ന് നടത്തിയ തുറന്നുപറച്ചില്‍,കാണൂ

തുടക്കത്തില്‍ സര്‍വ്വംസഹയായി നിന്നിരുന്ന രോഹിണി ഇപ്പോള്‍ പ്രതികരിച്ച് തുടങ്ങിയത് പ്രേക്ഷകര്‍ക്കത്ര സ്വീകാര്യമായില്ലെന്ന് തോന്നുന്നു. ഇന്നും പാവം ടൈപ്പ് കഥാപാത്രങ്ങള്‍ക്കൊപ്പമാണ് പ്രേക്ഷകര്‍. അത്തരം കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

Parole: മമ്മൂട്ടിയുടെ പരോള്‍ അവസാന നിമിഷം റിലീസ് മാറ്റി, സഖാവ് അലക്‌സിന് ഇനി പരോള്‍ ലഭിക്കുന്നത്?

കല്യാണസൗഗന്ധികം നല്‍കിയ സൗഭാഗ്യം

കല്യാണസൗഗന്ധികത്തില്‍ അഭിനയിച്ചതോടെയാണ് തന്റെ കരിയര്‍ മാറി മറിഞ്ഞതെന്ന് മൃദുല പറയുന്നു. മികച്ചൊരു തുടക്കമായിരുന്നു അത്. അതോടെയാണ് ടെലിവിഷന്‍ രംഗത്തുനിന്നും മികച്ച അവസരങ്ങള്‍ തേടിയെത്തിയത്. സീരിയലില്‍ അഭിനയിക്കുകയാണെങ്കില്‍ക്കൂടിയും സിനിമയോട് പ്രത്യേക ഇഷ്ടമുണ്ട് ഈ അഭിനേത്രിക്ക്.

സിനിമയില്‍ നിന്നും സീരിയലിലേക്ക്

പതിവില്‍ നിന്നും വ്യത്യസ്തമായ സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ താരമാണ് മൃദുല. തമിഴ് സിനിമകളില്‍ അഭിനയിച്ചാണ് താരം കരിയര്‍ തുടങ്ങിയത്. എന്നാല്‍ മലയാള സിനിമയില്‍ നിന്നും വേണ്ടത്ര അവസരങ്ങള്‍ ഈ താരത്തിന് ലഭിച്ചിരുന്നില്ല. അവസരത്തിന്റെ അഭാവത്തെക്കുറിച്ച് നേരത്തെ മിനിസ്‌ക്രീനിലെ വേറെ താരങ്ങളും വാചാലരായിരുന്നു.

രണ്ടിനുമിടയിലെ വ്യത്യാസം

സിനിമയിലായാലും സീരിയലിലായാലും ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. സിനിമയുടെ ഷൂട്ടിങ്ങും കഥയുമെല്ലാം വളരെ പെട്ടെന്ന് തീരുമ്പോള്‍ സീരിയല്‍ അനിശ്ചിത കാലത്തേക്ക് നീളുന്നു. ഷെഡ്യൂളിലാണ് പ്രധാനമായും മാറ്റമുള്ളത്.

ശാലീനതയും പാവത്താന്‍ ലുക്കും

കൃത്യമായ സ്റ്റോറി ബോര്‍ഡോ പ്ലാനിങ്ങോ ഇല്ലാതെയാണ് സീരിയലുകള്‍ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ താല്‍പര്യത്തിനനുസരിച്ച് കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയാണ് പതിവ്. ശാലീനതയിലുള്ള വസ്ത്രധാണവും പാവം ലുക്കുമുണ്ടെങ്കില്‍ പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കുമെന്നും താരം പറയുന്നു.

സാജന്‍ സൂര്യയ്‌ക്കൊപ്പമുള്ള അനുഭവം

മിനിസ്‌ക്രീനിലെ സൂപ്പര്‍ നായകന്‍മാരില്‍ ഒരാളായ സാജന്‍ സൂര്യയാണ് ഭാര്യയിലെ നായകന്‍. എലീന പടിക്കലാണ് വില്ലത്തിയുടെ വേഷത്തില്‍ എത്തുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടാണ്. ഇവര്‍ക്കൊപ്പം സൗപര്‍ണ്ണികയും അരുണ്‍ രാഘവുമെല്ലാം ചേര്‍ന്നതോടെ പരമ്പര ശ്രദ്ധേയമായി മാറുകയായിരുന്നു.

സഹായിച്ചും പിന്തുണച്ചും മുന്നേറുന്നു

അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് താരങ്ങള്‍ മുന്നേറുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ ടെക്സ്റ്റ് ബുക്കായി കാണുന്നത് സാജന്‍ സൂര്യയെയാണെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ അഭിനയത്തെ നിരീക്ഷിക്കാറുണ്ട്. മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്നും മൃദുല വിജയ് പറയുന്നു.

English summary
Malayali audience loves typical heroines: Mridula Vijai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X