»   » സിനിമയിലെ അനുഭവം, മുകേഷ് രാഷ്ട്രീയം പറയാത്തതിന്റെ രണ്ട് കാരണങ്ങള്‍ അറിയാമോ?

സിനിമയിലെ അനുഭവം, മുകേഷ് രാഷ്ട്രീയം പറയാത്തതിന്റെ രണ്ട് കാരണങ്ങള്‍ അറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

നടനും എംഎല്‍എയുമായ മുകേഷ് രാഷ്ട്രീയം പറയാറില്ലത്രേ. ഞാന്‍ തുടക്കകാരനാണ്. പ്രതികരിക്കാനുള്ള സമയമായിട്ടില്ല. ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട 140 പേരാണ് ഒപ്പം ഇരിക്കുന്നത്. എന്തേലും പറയുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന് മുകേഷ് പറയുന്നു.

ഒരു പഴയ ലൊക്കേഷന്‍ സംഭവമുണ്ട്. അത് മനസിലുള്ളതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയം പറയാത്തതെന്ന് മുകേഷ് പറഞ്ഞു. ഗൃഹലക്ഷ്മി നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കാം.

ശങ്കരാടി പറഞ്ഞത്

ഒരു ചിത്രത്തിന്റെ സെറ്റില്‍ ശങ്കരാടി ചേട്ടന്‍, ഇന്നസെന്റ്, പ്രേം കുമാര്‍ എന്നിവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. പ്രേം കുമാര്‍ അന്ന് സിനിമയില്‍ എത്തിയിട്ടുള്ളൂ. ശങ്കരാടി ചേട്ടന്‍ എന്തോ ഒന്ന് പറഞ്ഞപ്പോള്‍ തിരുവനന്തപുരം ശൈലിയില്‍ പ്രേം കുമാര്‍ പറഞ്ഞു തന്നേ..

ശങ്കരാടി ചേട്ടന്‍ നോക്കി

പ്രേം കുമാറിന്റെ മറുപടി കേട്ട് ശങ്കരാടി ചേട്ടന്‍ ഒന്ന് നോക്കി. എന്നിട്ട് പ്രേം കുമാറിനോട് ചോദിച്ചു നീ എത്ര സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്? പ്രേം കുമാറിന്റെ മറുപടി രണ്ട് എണ്ണം, നീ ഡയലോഗ് പറയാറയില്ലട്ടോ അന്നേരം ഞാന്‍ പറയാം കേട്ടോ എന്നായിരുന്നു ശങ്കരാടി ചേട്ടന്‍ പറഞ്ഞത്. പക്ഷേ പിന്നീട് ഞങ്ങള്‍ അത് തമാശയാക്കി.

ജഗദീഷിന്റെ തുടക്കം

അക്കരെ നിന്നൊരു മാരന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മറ്റൊരു സംഭവം ഉണ്ടായി. ജഗദീഷ് സിനിമയില്‍ തുടക്കകാരനായിരുന്നു. ഷോട്ടെടുക്കുന്ന സമയം, ഞാനും ജഗദീഷും മാള ചേട്ടനെ തിരക്കി വരുന്ന സീന്‍. ഡയലോഗ് പറഞ്ഞു പോകുന്ന സമയം ഞാനും മാളചേട്ടനും ചിരിച്ചു. കൂടെ ജഗദീഷും ചിരിച്ചു. അപ്പോള്‍ മാളചേട്ടന്‍ ജഗദീഷിനോട് നീ ചിരിക്കണ്ട. ചിരിക്കാറുകുമ്പോള്‍ ഞാന്‍ പറയാം.

രാഷ്ട്രീയത്തിലും

തുടക്കകാരനായതുകൊണ്ട് എന്തു പറയണം എങ്ങനെ പറയണമെന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുകേഷ് പറയുന്നു. ടിവി ഷോയിലൊക്കെ പ്രതികരിക്കാന്‍ വിളിക്കും. അതിനൊന്നും അഭിപ്രായം പറയാന്‍ ഞാന്‍ ആരുമല്ലെന്ന് പറയും. അതിനെല്ലാം തികഞ്ഞ രാഷ്ട്രീയക്കാരുണ്ടെന്ന് മുകേഷ് പറയുന്നു.

മുകേഷിന്റെ ഫോട്ടോസിനായി

English summary
Mukesh shared experience about politics and cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam