»   » ദുല്‍ഖര്‍ അഭിനയിക്കുന്നതല്ല, സത്യമാണ്; 35 ദിവസം കൊണ്ട് ദുല്‍ഖറിനെ കുറിച്ച് മുകേഷ് മനസ്സിലാക്കിയത് ?

ദുല്‍ഖര്‍ അഭിനയിക്കുന്നതല്ല, സത്യമാണ്; 35 ദിവസം കൊണ്ട് ദുല്‍ഖറിനെ കുറിച്ച് മുകേഷ് മനസ്സിലാക്കിയത് ?

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ സിനിമാ സമരമൊക്കെ കെട്ടടങ്ങി 2017 ലെ ആദ്യത്തെ സിനിമ റിലീസിനെത്തുന്നു. മുകേഷിനെയും ദുല്‍ഖര്‍ സല്‍മാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രം ഇന്നുമുതല്‍ (ജനുവരി 19) തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.

ദുല്‍ഖര്‍ ഞങ്ങളുടെ അടുത്തേക്കേ വന്നില്ല, ഷോട്ട് കഴിഞ്ഞാല്‍ കാരവാനില്‍ പോയിരിയ്ക്കും; മുകേഷ് പറയുന്നു

ചിത്രത്തില്‍ ദുല്‍ഖറിന്റെ അച്ഛനായിട്ടാണ് മുകേഷ് അഭിനയിക്കുന്നത്. ഈ സിനിമ താന്‍ എടുക്കാനുണ്ടായ കാരണത്തെ കുറിച്ചു ദുല്‍ഖര്‍ സല്‍മാന്‍ കഥ കേള്‍ക്കാതെ ഓകെ പറഞ്ഞതിനെ കുറിച്ചും, മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മുകേഷ് വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ കുറിച്ചും മുകേഷ് പറയുന്നു.

ഒരു കൊല്ലം മുന്‍പ് പറഞ്ഞ കഥ

ഒരു കൊല്ലം മുന്‍പാണ് സത്യന്‍ അന്തിക്കാട് ഈ സിനിമയെ കുറിച്ച് എന്നോട് സംസാരിച്ചത്. 'ഞാനും ഇഖ്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്നൊരു പടം രൂപപ്പെടുത്തുന്നുണ്ട്. അതിലൊരു റോളുണ്ട്, അത് മുകേഷ് ചെയ്താല്‍ നന്നാവും എന്ന് തോന്നുന്നു' എന്ന് പറഞ്ഞു. അതിന് ശേഷമാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊക്കെ തീരുമാനിച്ചത്. അതും ഇതും കുഴയുമോ എന്ന് സത്യന് സംശയമുണ്ടായിരുന്നു. ഇതെന്റെ ജോലിയാണെന്ന് ഞാന്‍ ബോധ്യപ്പെടുത്തി

അച്ഛന്റെ വേഷം ചെയ്യുമോ?

എന്നിട്ടും സത്യന്റെ സംശയം തീര്‍ന്നിരുന്നില്ല. ഞാനൊരു അച്ഛന്റെ വേഷം ചെയ്യുമോ, അതും ദുല്‍ഖറിന്റെ അച്ഛന്‍ വേഷം ചെയ്യുമോ എന്നൊക്കെയായിരുന്നു സത്യന്റെ സംശയം. പക്ഷെ കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, 'അഭിനയം ഇഷ്ടപ്പെടുന്ന ആരും ഇത് വേണ്ട എന്ന് പറയില്ല' എന്ന്. അത്രയ്ക്ക് മനോഹരമായ കഥയാണ്. ഏതൊരു നടനും സ്വപ്‌നം കാണുന്ന കുടുംബ ചിത്രം. എന്റെ തിരഞ്ഞെടുപ്പ് തിരക്കുകളൊക്കെ നോക്കിയാണ് പിന്നീട് ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചത്.

ദുല്‍ഖറിനോട് കഥ പറഞ്ഞപ്പോള്‍

സത്യന്‍ ദുല്‍ഖറിനോട് കഥ പറഞ്ഞു തുടങ്ങിയത് ആരാണ് അച്ഛന്‍ വേഷം ചെയ്യുന്നത് എന്ന് പറയാതെയാണ്. 20 സീന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ ചോദിച്ചു, 'ആരാണ് അച്ഛന്‍ വേഷം ചെയ്യുന്നത്?'. മുകേഷാണെന്ന് പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞുവത്രെ, 'മുകേഷ് അങ്കിള്‍ സമ്മതിച്ചോ, എന്നാല്‍ എനിക്കിനി കഥ കേള്‍ക്കണ്ട' എന്ന്

മമ്മൂട്ടിക്ക് സന്തോഷം

ഞാന്‍ ഈ വേഷം ചെയ്യുന്നതില്‍ മമ്മൂട്ടിയ്ക്കും സന്തോഷമായിരുന്നു. മുകേഷ് നന്നായിരിക്കുമെന്ന് മമ്മൂട്ടിയും പറഞ്ഞു. അത്രയ്ക്ക് സുന്ദരമായ ചേരുവയാണ് ചിത്രത്തിന്. സ്‌നേഹവും ഹ്യൂമറും കരച്ചിലും എല്ലാം ചേര്‍ന്നൊരെണ്ണം.. നമ്മള്‍ സ്‌നേഹിച്ചു പോകുന്നൊരു അച്ഛനാണ് വിന്‍സന്‍

ദുല്‍ഖറിനെ കുറിച്ച്

ചെറുപ്പം മുതലേ എനിക്ക് ദുല്‍ഖറിനെയും സഹോദരി സുറുമിയെയും അറിയാം. അന്നുതൊട്ടേയുള്ള സ്‌നേഹ ബന്ധവും ലാളനയും ഇപ്പോഴുമുണ്ട്. സുരേഷ് ഗോപി, വിജയരാഘവന്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ എന്റെ സമകലീനരാണ്. ഞാനൊരിക്കല്‍ പറഞ്ഞു, 'അച്ഛന്‍ന്മാരെ വച്ചു നോക്കുമ്പോള്‍ മക്കള്‍ ഡീസന്റാണ്' എന്ന്. അക്കാര്യം ദുല്‍ഖറിന്റെ പേരെടുത്ത് പറയണം. മുതിര്‍ന്നവരോടുള്ള ബഹുമാനവും വിനയവുമൊക്കെയുള്ള ദുല്‍ഖര്‍ വളരെ എളിമയുള്ള ആളാണ്.

ദേഷ്യപ്പെടാത്ത നടന്‍

സെറ്റില്‍ എത്തി കുറച്ചു കഴിയുമ്പോഴേ ഒരു നടന്റെ യഥാര്‍ത്ഥ സ്വഭാവം അറിയാന്‍ കഴിയൂ. ഈ സിനിമയുടെ ഷൂട്ടിങ് 35 ദിവസത്തോളം നീണ്ടുപോയിരുന്നു. ഇതിനിടയില്‍ ദുല്‍ഖര്‍ ആരോടും ദേഷ്യപ്പെടുന്നതോ ഇറിറ്റേറ്റഡ് ആകുന്നതോ കണ്ടിട്ടില്ല. അഭിനയിക്കുന്നതല്ല, ഇതാണ് സ്വഭാവമെന്ന് ഈ മുപ്പത്തിയഞ്ച് ദിവസത്തിനിടയില്‍ മനസ്സിലായി- മുകേഷ് പറഞ്ഞു.

English summary
Mukesh telling about Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam