വീണ്ടും കണ്ണൂരിലൂടെ മുസാഫിര്‍ വീണ്ടും

Veendum Kannur
മൂന്നു വര്‍ഷം മുന്‍പ്. തിരക്കഥാകൃത്ത് റോബിന്‍ തിരുമല ആദ്യമായി സംവിധാനം ചെയ്ത ചെമ്പട എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍ മലയാളികള്‍ ഒന്നടങ്കം മൂളിയ പാട്ടുണ്ടായിരുന്നു- എന്റെ ഹൃദയത്തിന്‍ താജ്മഹാലില്‍ വന്നുചേര്‍ന്ന ശലഭമേ.. എന്നു തുടങ്ങുന്ന ഗാനം. യുവനടന്‍ ബാലയായിരുന്നു ഈ ആക്ഷന്‍ചിത്രത്തിലെ നായകന്‍. ബാലയായിരുന്നു ഗാനരംഗത്ത്. സൂര്യകാന്തിപ്പൂക്കള്‍ക്കിടയില്‍ നിന്ന് നായകനും നായികയും പാടുന്ന ഗാനം ഇപ്പോഴും പലരുടെയും മൊബൈലില്‍ റിങ് ടോണ്‍ ആണ്.

മുസാഫിര്‍ എന്നൊരു സംഗീതസംവിധായകനായിരുന്നു ഈ ഗാനമൊരുക്കിയത്. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു മുസാഫിര്‍ ഗാനമൊരുക്കുന്നത്. ഇത്രയും ഇമ്പമാര്‍ന്ന ഗാനം ഹിറ്റായിട്ടും മുസാഫിറിനെ പിന്നെ ഒരു ചിത്രത്തില്‍ കൂടിയേ കണ്ടുള്ളൂ. ഹരിദാസ് സംവിധാനം ചെയ്ത മാറാത്തനാട് എന്ന ചിത്രത്തില്‍. എന്നാല്‍ അതിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതിരുന്നപ്പോള്‍ മുസാഫിറും സ്‌ക്രീനിനു പിന്നില്‍ മറഞ്ഞു.

പലരും ചോദിച്ചു- എവിടെ മുസാഫിര്‍?

റോബിന്‍ തിരുമലയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനംചെയ്ത വീണ്ടും കണ്ണൂര്‍ എന്നചിത്രം ഇപ്പോള്‍ തിയറ്ററില്‍ നിറഞ്ഞോടുകയാണ്. അതിനിടെ തിരക്കഥാകൃത്ത് റോബിന്‍ ഒരു രഹസ്യം വെളിപ്പെടുത്തി. അതെ മുസാഫിര്‍ ഞാന്‍ തന്നെയായിരുന്നു..

എന്തുകൊണ്ട് റോബിന്‍ മുസാഫിര്‍ ആയി?

റോബിന്‍തിരുമല: ചെമ്പട ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. കഥയും തിരക്കഥയും സംഭാഷണവും ഗാനവും സംവിധാനവുമെല്ലാം ഒന്നിച്ച്. അതിന്റെ കൂടെ സംഗീതസംവിധാനവും. എല്ലാം കൂടി ഒരാളാണെന്ന ചീത്തപേര് വേണ്ടാ എന്നു കരുതിയാണ് മുസാഫിര്‍ എന്ന പേരു സ്വീകരിച്ചത്. പാട്ടുഹിറ്റായപ്പോള്‍ പലരും എന്നോടു ചോദിച്ചിരുന്നു ആരാണ് മുസാഫിര്‍ എന്ന്. ഞാന്‍ പറഞ്ഞു എന്റെ സുഹൃത്താണെന്ന്. അടുത്ത സുഹൃത്തായ ഹരിദാസിനു മാത്രമേ ഇക്കാര്യം അറിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മാറാത്തനാടില്‍ ഞാന്‍ മുസാഫിര്‍ എന്ന പേരില്‍ സംഗീതസംവിധാനം നിര്‍വഹിച്ചത്.

പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ രഹസ്യം വെളിപ്പെടുത്തി?

ഒരുപക്ഷേ അന്നേ ഞാന്‍ എന്റെ പേരു വച്ചിരുന്നെങ്കില്‍ ധാരാളം ചിത്രങ്ങള്‍ എനിക്കു ലഭിക്കുമായിരുന്നു. വീണ്ടും കണ്ണൂരിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുമ്പോള്‍ ഹരിദാസ് തന്നെയാണു പറഞ്ഞത് റോബിന്റെ യഥാര്‍ഥ പേരുവയ്ക്കണമെന്ന്. അതിലെ സംഗീതം കേട്ടപ്പോള്‍ എനിക്കും തോന്നി അതാണു നല്ലതെന്ന്. വീണ്ടും കണ്ണൂരിലെ ഗാനങ്ങളെല്ലാം ഹിറ്റാണ്. അനൂപ് മേനോനും കാതല്‍സന്ധ്യയും ചേര്‍ന്നുള്ള മെല്ലെ മെല്ലെ എന്നു തുടങ്ങുന്നഗാനം ചാനലുകളിലെല്ലാം ആദ്യപത്തില്‍ വന്നുകഴിഞ്ഞു. സംഗീതസംവിധായകന്‍ എന്ന നിലയില്‍ എനിക്കു ധാരാളം അഭിനന്ദനങ്ങള്‍ വരുന്നുണ്ട്. യൂട്യൂബിലും ഈ ഗാനം വന്‍ഹിറ്റാണ്.

പതിനഞ്ചുവര്‍ഷത്തിനു ശേഷം കണ്ണൂരിനു രണ്ടാംഭാഗം വേണമെന്നു തോന്നാന്‍ കാരണം?

റോബിന്‍ തിരുമല: കേരളത്തിലെ പതിമൂന്ന് ജില്ലകളിലും സമാധാനം നിലനില്‍ക്കുമ്പോള്‍ കണ്ണൂരില്‍ മാത്രം അക്രമം തുടരുന്നു. അവിടെ എന്തിനും മറുപടി ആയുധത്തിലൂടെയാണ്. കേരളം വികസനത്തിന്റെ പാതയില്‍ കുതിക്കാനൊരുങ്ങുമ്പോള്‍ കണ്ണൂര്‍ മാത്രം പ്രാകൃതരെപ്പോലെ ആയുധമെടുത്ത് കൊല്ലാനിറങ്ങുന്നു. ഇതു മാറണം എന്ന കാഴ്ചപ്പാടോടെയാണ് കണ്ണൂരിന്റെ രണ്ടാംഭാഗം ചെയ്തത്. ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ കേരളത്തില്‍ ആയുധരാഷ്ട്രീയത്തിനെതിരെ വന്‍ പ്രതികരണം ഉയരുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുന്നത്. പടം ഹിറ്റായതിനര്‍ഥം കേരളജനത അക്രമത്തിനെ വെറുക്കുന്നു എന്നല്ലേ.

രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് ഇപ്പോഴും കേരളത്തില്‍ മാര്‍ക്കറ്റ് ഉണ്ടോ?

റോബിന്‍ തിരുമല: ഉണ്ട് എന്നതിന്റെ തെളിവാണ് വീണ്ടും കണ്ണൂര്‍ നല്‍കുന്ന സൂചന. അതില്‍ അനൂപ് മേനോന്‍ പറയുന്ന ഡയലോഗ് ഉണ്ട്. കേരളത്തിലെ 13 സംസ്ഥാനങ്ങളിലും സമാധാനം നിലനില്‍ക്കുമ്പോള്‍ എന്തേ കണ്ണൂരില്‍ മാത്രമിങ്ങനെയെന്ന്. വന്‍ കയ്യടിയോടെയാണ് ജനം അതു സ്വീകരിക്കുന്നത്.

വീണ്ടുമൊരു സംവിധാനം

റോബിന്‍ തിരുമല: അടുത്ത ചിത്രം ഞാന്‍ തന്നെ സംവിധാനംചെയ്യും. ഒറ്റയാള്‍ കഥാപാത്രമായ ചിത്രമായിരിക്കും അത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X