For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  By Aswathi
  |

  നീരജ് മാധവിന് മുമ്പേ സിനിമയിലെത്തിയതാണ് നവനീത് മാധവ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലെ വിജയ് ആയ നവീത് മാധവിനെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് കുട്ടിച്ചാത്തന്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ്. ശംഭു, ശിക്കാര്‍, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളിലൂടെ ബിഗ്‌സ്‌ക്രീനിലുമെത്തി. നവനീത് ഇപ്പോള്‍ ബാംഗ്ലൂരില്‍ പഠിക്കുകയാണ്.

  ഇവിടെ നീരജ് മാധവ് മലയാള സിനിമയില്‍ ഒഴിച്ചു കൂടാനാവാത്ത കണ്ണിയായി മാറിക്കഴിഞ്ഞു. മെമ്മറീസ്, ദൃശ്യം, 1983 തുടങ്ങി ഇപ്പോള്‍ ഒരു വടക്കന്‍ സെല്‍ഫി വരെ വന്നു നില്‍ക്കുന്നു നീരജിന്റെ വിജയ യാത്ര. അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റ് ലിസ്റ്റില്‍ കയറുന്ന സന്തോഷവുമുണ്ട് നീരജിന്. അതിനേക്കാളൊക്കെ സന്തോഷവും സംതൃപ്തിയുമായിരുന്നു ഒരു വടക്കന്‍ സെല്‍ഫിയില്‍ അഭിനയിച്ചപ്പോള്‍. എന്തെന്നാല്‍, ഇതിലെ സംഭാഷണങ്ങള്‍ മുഴുവന്‍ തന്റെ സ്വന്തം കണ്ണൂര്‍ സ്ലാങിലായിരുന്നു.

  സിനിമ കണ്ട് വീട്ടുകാര്‍ എന്ത് പറഞ്ഞു എന്ന് ചോദിച്ചപ്പോള്‍ അമ്മയും അച്ചനും നല്ല സന്തോഷത്തിലാണ്. അനുജന്‍ സൃഹൃത്തുക്കള്‍ക്കൊപ്പം പോയി കണ്ടു എന്ന് പറഞ്ഞു. നവനീതാണത്രെ നീരജിന്റെ കുറ്റവും കുറവും കണ്ടു പിടിയ്ക്കുന്നത്. സെല്‍ഫി കണ്ടിട്ട് അവന്‍ കുറ്റമൊന്നും പറയാത്തതും തന്റെ അഭിനയം നന്നായി എന്ന വിശ്വാസത്തിലാണ് യുവ നടന്‍. തുടര്‍ന്ന് വായിക്കൂ...

  ഇതാണ് കുടുംബം

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  ഇതാണ് നീരജ് മാധവിന്റെ കുടുംബം.

  വടക്കന്‍ സെല്‍ഫിയില്‍ എത്തിയത്

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  1983 എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ പ്രജിത്തേട്ടനെ അറിയാം. എബ്രിഡ് ഷൈനിന്റെ അസോസിയേറ്റായിരുന്നത്രെ പ്രജിത്ത്. വടക്കന്‍ സെല്‍ഫിയ്ക്ക് സ്‌ക്രിപ്‌റ്റെഴുതുമ്പോഴേ തന്റെ വേഷം ഫിക്‌സ്ഡ് ആയിരുന്നുവെന്ന് നവനീതിന് അറിയാമായിരുന്നു.

  നീരജ് ഒരു കൊറിയോഗ്രാഫറാണ്

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  നവനീതിനെ പോലെ നീരജ് മാധവും ഒരു ഡാന്‍സറാണെന്ന് ചുരുക്കം ചിലര്‍ക്ക് മാത്രമേ അറിയൂ. വടക്കന്‍ സെല്‍ഫിയിലെ 'എന്നെ തല്ലേണ്ട അമ്മാവാ...' എന്ന ഗാനരംഗത്തിന് കൊറിയോഗ്രാഫി ചെയ്തത് നീരജാണ്. ക്യാമറമാന്‍ ജോമോന്‍ ടി ജോണാണ് കൊറിയോഗ്രാഫി ചെയ്യാന്‍ നീരജിനോട് ആവശ്യപ്പെട്ടതത്രെ. തമാശയ്ക്കാണ് ചെയ്യാനുദ്ദേശിച്ചതെങ്കിലും പിന്നെ സംഗതി സീരിയസായെന്ന് നീരജ് പറഞ്ഞു. ഇനി എന്തായാലും രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് നടന്റെ ഉദ്ദേശം

  ബഡ്ഡി മുതല്‍ വടക്കന്‍ സെല്‍ഫി വരെ

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  നീരജ് അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് തുടക്കം. പിന്നെ മെമ്മറീസ്, ദൃശ്യം, ഒരു ഇന്ത്യന്‍ പ്രണയകഥ, 1983, അപ്പോത്തിക്കരി, സപ്തമശ്രീ തസ്‌കര, ഹോംലി മീല്‍സ്, ഒടുവിലിതാ ഒരു വടക്കന്‍ സെല്‍ഫിയും

  നായകനാകുമോ?

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  ഉടനെ ഉണ്ടാവില്ലെങ്കിലും തനിയ്ക്ക് പറ്റിയ ഒരു വേഷം വരുമ്പോള്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് നീരജിന്റെ പ്രതികരണം. ഞാനതിന് പൂര്‍ണമായും തയ്യാറായോ എന്നെനിക്കറിയില്ല. ഒരുപാട് പഠിക്കാനുണ്ട്. എടുപിടി എന്നു ചെയ്യില്ല. എല്ലാത്തിനും ഒരു സമയമുണ്ടല്ലോ എന്നാണ് നീരജ് പറയുന്നത്.

  പുതിയ പ്രൊജക്ടുകള്‍

  'അവനാണ് എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാറുള്ളത്'

  സുഗീത് സംവിധാനം ചെയ്യുന്ന 'മധുരനാരങ്ങ'യില്‍ ബിജുമേനോനും കുഞ്ചാക്കോബോബനുമൊപ്പം പ്രാധാന്യമുള്ളൊരു വേഷം. മൊഹ്‌സിന്‍ പെരാറിയുടെ 'കെഎല്‍10', പിന്നെ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന 'ജംമ്‌നാ പ്യാരി'

  English summary
  My brother Navaneeth is always criticise my performance said Neeraj Madhav
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X