twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രവീണയ്ക്ക് ഒരു ഗൂഢ ലക്ഷ്യമുണ്ട് !

    By Aswathi
    |

    അഭിനയിച്ചു തകര്‍ക്കാന്‍ ഏറെ സാധ്യതകളുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രവീണയ്ക്ക് ലഭിയ്ക്കുന്നത്. 'ബാംാംഗ്ലൂര്‍ ഡെയിസി'ലെ കുശുംബം കുന്നായിമയുമുള്ള ദിവ്യയുടെ (നസ്‌റിയ നസീം) അമ്മയെ കേരളത്തിലെ മിക്ക കുടുംബങ്ങളിലും കാണാം. അമ്മ വേഷങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തുടരെ തുടരെ അത് മാത്രം. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം 100 ഡെയ്‌സ് ഓഫ് ലവ്, ലിറ്റി സൂപ്പര്‍മാന്‍ ത്രിഡി....അങ്ങനെ വന്നുതുടങ്ങി.

    <strong>Read More: പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?</strong>Read More: പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    അതില്‍ നിന്നൊരു മോചനമാണ് രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന 'മിലി' എന്ന ചിത്രം. അമല പോളും നിവിന്‍ പോളിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, നിവിന്റെ സഹോദരിയുടെ വേഷത്തിലാണ് പ്രവീണ എത്തുന്നത്. പ്രവീണയ്ക്ക് ഏറെ അഭിനയ സാധ്യതകളുള്ള ചിത്രമാണ് മിലി. അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ മിലിയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയുണ്ടായി.

    praveena

    നിവിന്‍ പോളിയുടെ ചേച്ചിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ എനിക്ക്. ഒരു പക്ഷെ ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡയലോഗുകള്‍ ഉള്ളത് എന്റെ കഥാപാത്രത്തിനാവും. എന്റെ കഥാപാത്രത്തിന് ഒരു ഗൂഢ ലക്ഷ്യമുണ്ട്. അത് ഞാനെങ്ങിനെ പൂര്‍ത്തീകരിക്കുന്നു എന്ന് നിങ്ങള്‍ക്ക് സിനിമയില്‍ കാണാം- പ്രവീണ പറഞ്ഞു. മിനി ഒരു സാധാരണ ചിത്രമല്ല, പ്രണയമല്ല, പ്രതികരണമല്ല, ആക്ഷനുമല്ല കുടുംബ ചിത്രവുമല്ല. അതിനൊക്കെ അപ്പുറമാണത്രെ.

    ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും എന്ന കാര്യത്തിലും പ്രവീണ ഉറപ്പു പറയുന്നു. അപ്രതീക്ഷിതമായാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രവീണയ്ക്ക് അവസരം ലഭിച്ചത്. ആദ്യകാല നടി കസ്തൂരിയെയായിരുന്നത്രെ ആദ്യം പരിഗണിച്ചത്. എട്ട് ദിവസത്തോളം അവരെ വച്ച് ഷൂട്ടിങും നടന്നു. പക്ഷെ പിന്നീട് ചില വ്യക്തിപരമായ കാരണം കൊണ്ട് കസ്തൂരി പിന്മാറിയതോടെയാണ് പ്രവീണയ്ക്ക് അവസരം ലഭിച്ചത്.

    English summary
    My character have a mysterious aim in Rajesh Pillai's Mili said Praveena
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X