»   » ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

Posted By: Rohini
Subscribe to Filmibeat Malayalam

ഡാന്‍സിലും അഭിനയത്തിലും മലയാളികളുടെ മലര്‍ വസന്തമായ സായി പല്ലവി പുലിയായിരിക്കും. എന്നാല്‍ അടുക്കളയില്‍ കയറിയാല്‍ എലിയാണത്രെ. പാചകം ചെയ്യുന്നതില്‍ അധികം താത്പര്യമില്ല. ഇനി എങ്ങാന്‍ പാചകം ചെയ്താല്‍ അത് തനിക്ക് മാത്രമേ കഴിക്കാന്‍ കഴിയുള്ളൂ എന്ന് സായി പല്ലവി പറയുന്നു.

താനിതുവരെ ഡോക്ടര്‍ ആയിട്ടില്ല എന്ന് സായി പല്ലവി

വീട്ടില്‍ അടുക്കളയില്‍ അമ്മയെ സഹായിക്കുന്നത് അനിയത്തി പൂജയാണ്. സായി പല്ലവി പാചകം ചെയ്യുമ്പോള്‍ ഉപ്പും മസാലയും അധികം ചേര്‍ക്കില്ലത്രെ. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ ഉപ്പും മുളകും കുറച്ച് സായി പാചകം ചെയ്യും. അത് സായി മാത്രം കഴിക്കും. കൂട്ടുകാരൊക്കെ അതില്‍ അല്പം മസാല ചേര്‍ത്താണത്രെ കഴിക്കുന്നത്.

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

സാമൂഹ്യ സേവനത്തിന് വേണ്ടിയാണ് എംബിബിഎസ് തിരഞ്ഞെടുത്തത് എന്ന് സായി പല്ലവി പറയുന്നു. മറ്റൊരു വിദ്യാഭ്യാസത്തിലൂടെ ഒരു ജേലി നേടിയാലും അതില്‍ നിന്ന് ലഭിയ്ക്കുന്ന പണത്തിന്റെ പകുതി ഞാന്‍ സാമൂഹ്യ സേവനത്തിനായി ചെലവഴിയ്ക്കുമായിരുന്നു. എന്റെ ആഗ്രഹവും ആത്മവിശ്വാസവുമാണ് എംബിബിഎസ് തിരഞ്ഞെടുക്കാന്‍ കാരണം

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

പ്രകൃതി ഭംഗി എനിക്ക് ഹരമാണ്. അതുകൊണ്ട് തന്നെ കാടും മലകളുമുള്ള ജോര്‍ജിയ എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. അവധി സമയങ്ങളില്‍ ഞങ്ങള്‍ മല കയറാന്‍ പോകുന്നത് പതിവാണ്. മദ്രാസുകാരനായ ഒരു സുഹൃത്ത് എനിക്കുണ്ട്. നല്ല ഫോട്ടോഗ്രാഫറാണ്. എന്റെ കൂട്ടുകാരികളുടെ ഫോട്ടോ എടുക്കലാണ് അവന്റെ വിനോദം- സായി പറഞ്ഞു.

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

ഇപ്പോള്‍ പ്രണയമില്ല. ആഗ്രഹിച്ച വിഷയങ്ങളില്‍ തിരക്കായതു കാരണം പ്രണയിക്കാന്‍ സമയമില്ല എന്നായിരുന്നു സായി പല്ലവിയുടെ മറുപടി.

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

താന്‍ പ്രണയിക്കുന്ന പുരുഷനില്‍ തന്റെ അമ്മയെ കാണാന്‍ കഴിയണം എന്ന ഒറ്റ നിബന്ധന മാത്രമേ സായി പല്ലവിയ്ക്കുള്ളൂ. നല്ല ക്ഷമാ ശീലമുള്ള ഒരാള്‍ക്ക് മാത്രമേ എന്നെ സഹിക്കാന്‍ കഴിയൂ. അമ്മ എനിക്ക് നല്‍കുന്നത് പോലുള്ള സംരക്ഷണയും സുരക്ഷിതത്വവും തരുന്ന ആളായിരിക്കണം.

ഞാന്‍ പാചകം ചെയ്താല്‍ എനിക്ക് മാത്രമേ കഴിക്കാന്‍ പറ്റൂ; പറയുന്നത് സായി പല്ലവി

'ബഡുക്കര്‍' സമുദായത്തില്‍ ജനിച്ചവളാണ് ഞാന്‍. ബഡുക്കര്‍ ഭാഷയാണ് വീട്ടില്‍ സംസാരിക്കുന്നത്. കോത്തഗിരിയില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് തമിഴ് അറിയാം. കോളേജില്‍ ഇംഗ്ലീഷ് പഠിച്ചു. അത്യാവശ്യം ജോര്‍ജിയാ ഭാഷയും അറിയാം. മലയാളം സിനിമയില്‍ അഭിനയിച്ചതുകൊണ്ട് ഇപ്പോള്‍ മലയാളവും അറിയാം.

English summary
My cooking is very bad says Sai Pallavi

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam