»   » ആ വാര്‍ത്ത കേട്ടപ്പോള്‍ കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ, ഷോട്ടിനിടെയൊക്കെ പോയി കരയുകയായിരുന്നു;പാര്‍വ്വതി

ആ വാര്‍ത്ത കേട്ടപ്പോള്‍ കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ, ഷോട്ടിനിടെയൊക്കെ പോയി കരയുകയായിരുന്നു;പാര്‍വ്വതി

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിന്റെ ഞെട്ടലെല്ലാം മാറി. മാധ്യമങ്ങളും പുതിയ വിഷയം കിട്ടിയപ്പോള്‍ അതിന്‍രെ പിറകിലായി. കേസിനെ കുറിച്ചും ഇപ്പോള്‍ ആരും പറഞ്ഞു കേള്‍ക്കുന്നില്ല. അന്വേഷണം എവിടെ വരെ എത്തിയെന്നോ വാര്‍ത്തകളില്ല.

'മലയാളത്തിലെ സീനിയര്‍ താരങ്ങള്‍ കിടക്ക പങ്കിടാന്‍ വിളിച്ചു, മറ്റൊരിടത്തും ഈ ദുരനുഭവം ഉണ്ടായിട്ടില്ല'

എന്നാല്‍ ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മാറിയിട്ടില്ല എന്ന് നടി പാര്‍വ്വതി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറയുകയുണ്ടായി. കാലം അത്രയേറെ ഭയപ്പെടുത്തുന്നു എന്നും എന്തും ചെയ്യാം എന്ന നിലയിലേക്ക് ആളുകള്‍ മാറിയിരിയ്ക്കുന്നു എന്നും പാര്‍വ്വതി പറഞ്ഞു.

ആ വാര്‍ത്ത കേള്‍ക്കുമ്പോള്‍

പുതിയ ഹിന്ദി സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ വാര്‍ത്ത അറിഞ്ഞത്. ഫോണില്‍ പാട്ട് കേട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. പൊതുവേ ഷൂട്ടിങ് സമയത്ത് ഞാന്‍ ഫോണ്‍ നോക്കാറില്ല. അന്ന് ഫോണ്‍ നോക്കിയ്‌പോഴാണ് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന് ഒരു സുഹൃത്തിന്റെ മസെജിലൂടെ അറിയുന്നത്. അപ്പോള്‍ തന്നെ ഗൂഗിള്‍ നോക്കി അറിഞ്ഞത് സ്ഥിരീകരിച്ചു.

കരയാതിരിക്കാന്‍ കഴിഞ്ഞില്ല

സുഹൃത്തുക്കളെയൊക്കെ വിളിച്ചു നോക്കി. സംഭവം സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന പയ്യനെയും വിളിച്ച് മാറിയിരുന്ന് കരയുകയായിരുന്നു ഞാന്‍. കണ്ണീരടക്കി നിര്‍ത്താന്‍ എനിക്ക് കഴിഞ്ഞില്ല. നിര്‍ത്തൂ, സഹായിക്കൂ എന്ന് വിളിച്ച് പറയുന്ന ആ നിമിഷമാണ് എന്റെ മനസ്സിലേക്ക് വന്നത്. ആ അവസ്ഥ എനിക്കറിയാം. അത്തരം സാഹചര്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ആ നിസ്സഹായത എനിക്കറിയാം.

എന്റെ അനുഭവം

വളരെ ചെറിയ പ്രായത്തില്‍ തന്നെ അത്തരം അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട് എനിക്ക്. പക്ഷെ അതിനോട് പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതൊക്കെ സാധാരണമാണെന്നായിരുന്നു ആ പ്രായത്തിലെ അറിവ്. അറിവില്ലാത്തതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം.

എന്തെങ്കിലും ചെയ്യണം

ഇന്ന് ബാലപീഡനമൊക്കെ സര്‍വ്വ സാധാരണമായിരിയ്ക്കുന്നു. സര്‍ക്കാറോ ഞാനടക്കമുള്ള സാമൂഹ്യ ജീവികളോ അതിനോട് പ്രതികരിക്കുന്നില്ല. പക്ഷെ ഭാവിയില്‍ എനിക്ക് ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ചുറ്റം സംഭവിയ്ക്കുന്നത് എന്താണെന്ന് കുട്ടികള്‍ അറിയണം. അത് ആണ്‍കുട്ടികളാണെങ്കിലും പെണ്‍കുട്ടികളാണെങ്കിലും.

നടി ആക്രമിക്കപ്പെട്ടപ്പോള്‍

ശരിയ്ക്കും ആ വാര്‍ത്തകേട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ നിന്ന് വിറയ്ക്കുകയായിരുന്നു. അപ്പോഴേക്കും എനിക്ക് ഷോട്ട് റെഡിയായി. ഷോട്ട് കഴിഞ്ഞ് വന്ന് പിന്നെയും കരയും. എനിക്ക് ആ നടിയുമായി അപ്പോള്‍ കോണ്ടാക്ട് ചെയ്യാന്‍ കഴിയുമായിരുന്നില്ല. സംഭവിച്ചത് എന്താണെന്നും കൃത്യമായി അറിയാന്‍ കഴിയുന്നില്ല.

സിനിമാ പ്രവര്‍ത്തകര്‍ ഒന്നിയ്ക്കുന്നു

ഒരു സ്ത്രീയ്ക്ക് അവളുടെ അവകാശമെന്താണെന്ന് അറിയില്ല. ആദ്യമൊക്കെ ദൂരദര്‍ശനില്‍ സ്ത്രീ ബോധവത്കരണത്തെ കുറിച്ചൊക്കെ ക്ലാസുകളുണ്ടാവുമായിരുന്നു. ഇപ്പോഴത്തെ ചാനലുകളില്‍ അതില്ല. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സിനിമാ പ്രവര്‍ത്തകര്‍ സംഘടിയ്ക്കുന്നുണ്ട്. എന്തുകൊണ്ട് നടിയെ ആക്രമിച്ച സംഭവത്തില്‍ സിനിമാക്കാര്‍ പ്രതികരിക്കുന്നില്ല എന്ന് പലരും ചോദിയ്ക്കുന്നു. ഞങ്ങള്‍ പ്രതികരിക്കുകയല്ല ഇനി പ്രവൃത്തിക്കാനാണ് പോകുന്നത്.

ഇങ്ങനെ തുറന്ന് പറയുന്നത്

ഇങ്ങനെ തുറന്ന് പറയുന്നത് കാരണം എന്നെ പലരും ആക്രമിച്ചേക്കാം. മുഖത്ത് ആസിഡ് ഒഴിച്ചാലും നേരിടുകയേ നിവര്‍ത്തിയുള്ളൂ. അത്തരത്തിലുള്ള കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്റെ ജോലി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍, കട തുറന്ന് ഞാന്‍ പുസ്തകം വില്‍പന നടത്തും. ഇങ്ങനെ ജീവിയ്ക്കുന്നതിലും ബേധം അതാണ്- പാര്‍വ്വതി പറഞ്ഞു.

English summary
My first reaction when heard the news about actress attack; Parvathy saying

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam