»   » സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

വളരെ ശ്രദ്ധിച്ച് കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയിലേക്ക് ഉയരുകയാണ് അനുശ്രീ. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍.

കാപട്യക്കാര്‍ സിനിമയിലുമുണ്ട്, അത് തിരിച്ചറിയാന്‍ അവസരം കിട്ടി; അനുശ്രീ

കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇത്ര ശ്രദ്ധ കാണിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധിയ്ക്കും. അനുശ്രീയുടെ വിവാഹക്കാര്യത്തെ കുറിച്ചാണ് പറയുന്നത്. എന്തായാലും ഇപ്പോള്‍ വിവാഹം ഉണ്ടാകില്ലെന്നും, എന്ന് കരുതി സിനിമാ തിരക്കില്‍ കുടുംബ ജീവിതം വേണ്ടെന്ന് വയ്ക്കില്ല എന്നും അനുശ്രീ പറയുന്നു.

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

ഇപ്പോള്‍ പ്രണയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. ഇടവേളകളിലാണ് സിനിമ ചെയ്യുന്നതെങ്കിലും മികച്ച കുറച്ച് വേഷങ്ങള്‍ ചെയ്യണമെന്നാഗ്രഹിക്കുന്നു. എന്തായാലും വിവാഹ ശേഷവും സിനിമയില്‍ തുടരാനാണ് താല്‍പ്പര്യം.

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

ഇപ്പോള്‍ എനിക്ക് വിവാഹം കഴിക്കാനുള്ള പക്വത വന്നിട്ടില്ലെന്നാണ് വിശ്വാസം. ഗൗരവമായി ജീവിതത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുമ്പോള്‍ വിവാഹം ഉണ്ടാകും. സിനിമാ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കില്ല.

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണാഗ്രഹം. നമ്മള്‍ കണ്ട് ഇഷ്ടപ്പെട്ട് അടുത്തറിയുന്ന ഒരാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളു. വിവാഹം ഉണ്ടെങ്കില്‍ അത് തീര്‍ച്ചയായും പ്രണയ വിവാഹമായിരിക്കും. പക്ഷെ അതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

സാധാരണ നാടന്‍വേഷങ്ങളില്‍ തിളങ്ങുന്നവര്‍ക്ക് തമിഴ് സിനിമയില്‍ അവസരത്തിന് എളുപ്പമാണല്ലോയെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനി നല്ല അവസരം വന്നാല്‍ അപ്പോള്‍ ചിന്തിക്കാമെന്ന് കരുതുന്നു- അനുശ്രീ പറഞ്ഞു.

English summary
My marriage will be love come arranged says Anusree
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam