»   » അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

Posted By: Rohini
Subscribe to Filmibeat Malayalam

അയാളും ഞാനും തമ്മില്‍, സിനിമാ കമ്പനി, ഒറീസ തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വാസിക എപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ദത്തുപുത്രിയാണ്. മഴവില്‍ മനോരമയിലെ ദത്തുപുത്രി എന്ന സീരിയലാണ് സ്വാസികയെ കൂടുതല്‍ ശ്രദ്ധേയായാക്കിയത്.

ഏതൊരു സാധാരണ കുടുംബത്തിലെയും എന്ന പോലെ സ്വാസികയും സിനിമയിലേക്ക് കടക്കുമ്പോള്‍ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് താന്‍ സിനിമയില്‍ എത്താന്‍ കാരണം എന്ന് സ്വാസിക പറയുന്നു. തുടര്‍ന്ന് വായിക്കൂ.

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

സ്‌കൂള്‍ പഠനകാലത്ത് ഒരു നാടകം ചെയ്തത് മുതലാണത്രെ സ്വാസികയ്ക്ക് അഭിനയം മോഹം പൂവിട്ടത്. ആ നാടകം സംസ്ഥാന തലത്തില്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു. അതിന് ശേഷം മോണോ ആക്ടൊക്കെ ചെയ്യുമ്പോള്‍ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നുമൊക്കെ പ്രോത്സാഹനം ലഭിച്ചു. പേപ്പറില്‍ പുതുമുഖങ്ങളെ തേടുന്നു എന്ന പരസ്യമൊക്കെ കാണുമ്പോള്‍ ഫോട്ടോസ് അയച്ചു കൊടുത്തു കൊണ്ടിരുന്നു. റിയാലിറ്റി ഷോകളില്‍ പങ്കെടുത്തു. അങ്ങനെ നൃത്തം മാത്രമാണ് ജീവിതമെന്നു കരുതിയ ഞാന്‍ വെള്ളിത്തിരയിലെത്തി

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

സിനിമാ ലോകത്ത് എത്തിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഒരു നൃത്താധ്യാപികയായി മാറിയേനെ. എന്നാലും നൃത്തത്തോടുള്ള എന്റെ ഇഷ്ടം കുറഞ്ഞിട്ടൊന്നുമില്ല. വീടിനടുത്തൊരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട്. ഇരുപതോളം കുട്ടികളുണ്ട്. ഷൂട്ടിങ്ങില്ലാത്ത സമയം അവര്‍ക്ക് ക്ലാസെടുക്കാറുണ്ട്. അഭിനേത്രി ആശാ ശരത്തിന്റെ അമ്മയായ കലാ മണ്ഡലം സുമതി ടീച്ചറാണെന്റെ ഗുരു.

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ സിനിമ തനിക്ക് സംതൃപ്തി നല്‍കിയിട്ടില്ല എന്ന് സ്വാസിക പറഞ്ഞു. കുറേയേറെ സിനിമ ചെയ്തിട്ടൊന്നും യാതൊരു പ്രയോജനമില്ല. ഒരു സിനിമയെ ചെയ്തുള്ളു എങ്കിലും ആ സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നമ്മളവതരിപ്പിച്ച കഥാപാത്രമുണ്ടാവണം എന്ന ആഗ്രഹം മനസ്സില്‍ ഉള്ളതു കൊണ്ടാണ് സിനിമയോട് തല്‍ക്കാലം വിട പറഞ്ഞത്.

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

അയാളും ഞാനും തമ്മിലിനു ശേഷം നല്ലൊരു ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. വര്‍ഷങ്ങളോളം നല്ല സിനിമയ്ക്കായി കാത്തിരുന്നു. കാത്തിരിപ്പു നീണ്ടതല്ലാതെ അവസരങ്ങള്‍ തേടി വരാതായപ്പോഴാണ് സീരിയലിലേയ്ക്ക് വഴിമാറിയത്. സീരിയലിലേക്കു മാത്രമുള്ള ഒതുക്കമായി ഇതിനെ കാണണ്ട.

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

ആദ്യ ചിത്രം സുന്ദരപാണ്ടി സാര്‍ സംവിധാനം ചെയ്ത 'വൈഗെയ്' എന്ന തമിഴ് സിനിമയാണ്. നായികാ വേഷമായിരുന്നു. പിന്നെയും കുറച്ച് തമിഴ് സിനിമകള്‍ ചെയ്തു. മലയാളി പ്രേക്ഷകരും തമിഴ് സിനിമാ പ്രേക്ഷകരും തമ്മലുള്ള വലിയൊരന്തരം മനസിലാക്കാന്‍ കഴിഞ്ഞു. പുതുമുഖമെന്നോ മറ്റോ ഉള്ള വേര്‍തിരിവ് ഇവിടെ ഇല്ല. എല്ലാവരോടും ആദരവാണ്.

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

കുടുംബത്തില്‍ നിന്ന് ആദ്യമായി നൃത്തം പഠിയ്ക്കുന്ന ആളാണ് ഞാന്‍. സിനിമയിലേക്ക് വന്നപ്പോള്‍ അമ്മ ഒഴികെ ബാക്കി എല്ലാവരും എതിര്‍ത്തു. അച്ഛനുമായി ആദ്യം ഒരു സൗഹൃദം സ്ഥാപിച്ചെങ്കിലും സിനിമാക്കാര്യം പറഞ്ഞപ്പോള്‍ അച്ഛനും എതിര്‍ത്തു. അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമാ ലോകത്തേക്കുള്ള എന്റെ വരവ്. എന്നാല്‍ കുറച്ച് സിനിമകളൊക്കെ ചെയ്തതോടെ ഇതൊരു കുഴപ്പമില്ലാത്ത മേഖലയാണെന്ന് മനസ്സിലാക്കി എല്ലാവരും പിന്തുണച്ചു

അമ്മയുടെ യുദ്ധത്തിന്റെ വിജയമാണ് സിനിമയിലേക്കുള്ള എന്റെ വരവ്: സ്വാസിക

സീരിയലില്‍ കണ്‍മണിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയൊ സീരിയലോ എന്തിന് നാടകം വരെ ചെയ്യാന്‍ എനിക്കു താത്പര്യമാണ്. അഭിനേത്രി എന്ന നിലയില്‍ എല്ലായിടവും ഒരു പോലെയാണ്. അഭിനയമാണെനിക്കിഷ്ടം.

English summary
My mother did fight for me to enter film says Swasika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam