»   » ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

Posted By:
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണിയുടെ വന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് നാദിര്‍ഷയും സംഘവും. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു. എന്നാല്‍ സിനിമ ഇത്രയും വലിയ ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. സംവിധായകന്‍ നാദിര്‍ഷ പറയുന്നു.

പലരും ചോദിക്കുകയുണ്ടായി ആത്മ സുഹൃത്തായ ദിലീപിന് ചിത്രത്തില്‍ എന്തുക്കൊണ്ട് ഒരു അവസരം കൊടുത്തില്ലെന്ന്. പക്ഷേ അതില്‍ ദിലീപിന് പറ്റിയ ഒരു വേഷം ആ ചിത്രത്തില്‍ ഉണ്ടായിരുന്നോ? സിനിമ കണ്ടവര്‍ പറയേണ്ടതാണ് നാദിര്‍ഷ പറയുന്നു. തുടര്‍ന്ന് വായിക്കുക.

ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

ദിലീപിന് പറ്റിയ ഒരു വേഷം ചിത്രത്തില്‍ ഇല്ലായിരുന്നു. ദിലീപിന് ഇല്ലാത്ത ഒരു വേഷം ഞാന്‍ എങ്ങനെ കൊടുക്കും. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും അഭിനയിച്ച വേഷങ്ങള്‍ അവര്‍ക്ക് മാത്രമേ അവതരിപ്പിക്കാന്‍ കഴിയുകയുള്ളു. നാദിര്‍ഷ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ പറഞ്ഞത്.

ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

പൃഥ്വിയുടെ ഇത്രയും കാലത്തെ അഭിനയം നോക്കുമ്പോള്‍ എനിക്കറിയാമായിരുന്നു. ചിത്രത്തിലെ അമറിന്റെ വേഷം ഭംഗിയായി ചെയ്യുമെന്ന്. നാദിര്‍ഷ പറയുന്നു.

ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

ആസിഫ് ഗസ്റ്റ് റോളില്‍ വന്നാല്‍ സിനിമ വിജയക്കുമെന്ന മുന്‍ധാരയുണ്ടായിരുന്നില്ല. അങ്ങനെ ഒരു അന്ധവിശ്വാസിയുമല്ല ഞാന്‍. ആസിഫിന് നല്‍കിയ വേഷം ഭംഗിയായി ചെയ്തിട്ടുമുണ്ട്.

ആസിഫിനെ ഗസ്റ്റ് റോളില്‍ വിളിച്ചാല്‍ സിനിമ വിജയിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍

ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞപ്പോള്‍ ഒരു കോള്‍ ഉണ്ടായിരുന്നു. സിനിമ ഗംഭീരമായിട്ടുണ്ടെന്നായിരുന്നു. കാരണം സാമൂഹിക പ്രാധന്യമുള്ള വിഷയം ഇത്ര ഭംഗിയായി കൈകാര്യം ചെയ്തതുക്കൊണ്ട് തന്നെ-നാദിര്‍ഷ.

English summary
nadirshah about amar akbar anthony.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam