»   » നാദിര്‍ഷയുടെ ചിത്രത്തിലെ കഥാപാത്രം മെഗാസ്റ്റാറിന്റെ കരിയറില്‍ ആദ്യമായി സംഭവിക്കുന്നത്!

നാദിര്‍ഷയുടെ ചിത്രത്തിലെ കഥാപാത്രം മെഗാസ്റ്റാറിന്റെ കരിയറില്‍ ആദ്യമായി സംഭവിക്കുന്നത്!

Posted By: Sanviya
Subscribe to Filmibeat Malayalam

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നതാണ്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല. ചിത്രത്തില്‍ മമ്മൂട്ടി തന്നെയാണ് നായകന്‍. സൗത്ത് ലൈവ് എന്ന ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നാദിര്‍ഷ പറഞ്ഞു.

Read Also: എന്നെ പോലെയുള്ളവര്‍ക്ക് ഒന്നുകില്‍ രാഞ്ജിയെ പോലെ ജീവിച്ച് അവഗണിക്കപ്പെടുക, അല്ലെങ്കില്‍ ആത്മഹത്യ!

മമ്മൂക്കയാണ് ചിത്രത്തിലെ നായകന്‍. മമ്മൂക്ക തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും നാദിര്‍ഷ പറഞ്ഞു. ചിത്രത്തില്‍ ഒരു പൊക്കം കുറഞ്ഞ കഥാപാത്രമായിട്ടായിരിക്കും മമ്മൂട്ടി അഭിനയിക്കുന്നതെന്നും നാദിര്‍ഷ. ഉയരം നാലടി.

നര്‍മ്മ പശ്ചാത്തലത്തില്‍

ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നര്‍മ്മ പശ്ചാത്തലത്തില്‍ ആണ് ചിത്രം ഒരുക്കുന്നത്. നമ്മളില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്. നാദിര്‍ഷ പറഞ്ഞു.

മമ്മൂട്ടി പിന്മാറിയോ

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകര്‍ക്ക് ചിരിച്ച് മറിയാനും ചിന്തിക്കാനുമുള്ള ചിത്രമായിരിക്കും എന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ കോമഡി തനിക്ക് പറ്റില്ല എന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍

ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം പറയുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും ചിത്രം ഒരുക്കുന്നത്.

അണിയറയില്‍ ഒരുങ്ങുന്നു

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം, തമിഴ് ചിത്രം പേരന്‍പ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. പണി പൂര്‍ത്തിയായി റിലീസ് കാത്തിരിക്കുകയാണ് ചിത്രം.

English summary
Nadirsha about his nex film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam