»   » മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!

Posted By:
Subscribe to Filmibeat Malayalam
33 വർഷത്തിനു ശേഷം മോഹൻലാലും നാദിയ മൊയ്തുവും ഒന്നിക്കുന്നു | filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമ കണ്ടവരാരും നദിയ മൊയ്തുവിനെ മറന്നുകാണാനിടയില്ല. ഗേളി എന്ന പെണ്‍കുട്ടിയായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. പിന്നീട് മോഹന്‍ലാലിനൊപ്പം പഞ്ചാഗ്നിയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഗീതയായിരുന്നു ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ തിരിച്ചെത്തുകയാണ്. മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രമായ നീരാളിയിലൂടെ.

ഇനി അരുണ്‍കുമാറിനൊപ്പം, വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി, ഇത് കണ്ടോ?

ബെംഗളുരുവിലെ വിരുന്നിലും അതിസുന്ദരിയായി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണം നട്ട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നദിയ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പമാണ് താരം തിരിച്ചെത്തുന്നതാണ് പ്രധാന പ്രത്യേകത. ചിത്രത്തെക്കുറിച്ചും താരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിശേഷങ്ങളറിയാന്‍ വായിക്കൂ.

33 വര്‍ഷത്തിന് ശേഷം

33 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായ നീരാളിയിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

മോഹന്‍ലാലിന്റെ ഭാര്യാവേഷം

മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം എത്തുന്നത്. നേരത്തെ ഇതേ റോളില്‍ മീര ജാസ്മിന്‍, മീന എന്നിവര്‍ എത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോഴാണ് ആരാണ് എത്തുന്നതെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്.

മോഹന്‍ലാലിനോടൊപ്പം ജോലി ചെയ്യുന്നത്

തിരിച്ചുവരവിലും മോഹന്‍ലാലിനൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നുവെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും താരം പറയുന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

മുംബൈയിലെ ചിത്രീകരണം

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് നീരാളി. മുംബൈയില്‍ വെച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. സ്വന്തം നാട്ടില്‍ വെച്ച് സിനിമ ചിത്രീകരിക്കുന്നുവെന്ന സന്തോഷവും തനിക്കുണ്ടെന്ന് താരം പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയാണ് നദിയ മൊയ്തു. ആദ്യ ചിത്രത്തിലെ താരത്തിന്റെ അവിസ്മരണീയ പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

മമ്മൂട്ടിയോടൊപ്പവും

മോഹന്‍ലാലിന്റെ മാത്രമല്ല മമ്മൂട്ടിയുടെയും ശങ്കറിന്റെയും നായികയായും നദിയ മൊയ്തു അഭിനയിച്ചിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

മലയാളത്തില്‍ മാത്രമല്ല

മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെയും പ്രിയപ്പെട്ട താരമാണ് നദിയ മൊയ്തു. ജയരം രവിയുടെ അമ്മയായി വേഷമിട്ട സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

നീരാളിക്കായി കാത്തിരിക്കുന്നു

വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയനില്‍ അഭിനയിക്കുന്നതിനിടയിലെ ഇടവേളയിലാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാനെത്തിയത്. ഒടിയന് മുന്‍പ് പൂര്‍ത്തീകരിക്കുന്ന ചിത്രത്തിനായി ആകംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ഫസ്‌ററ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം

ഒടിയന്റെ അവസാന ഷെഡ്യൂളിനായി ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ചുള്ളന്‍ ലുക്ക് തന്നെയാണ് ഈ സിനിമയിലും കാണാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറളായിരുന്നു.

വില്ലനായി കിച്ചാസുദീപ്

ഈച്ചയിലൂടെ പ്രേക്ഷക മനം കവര്‍ന്ന തെലുങ്ക് താരമായ കിച്ചാസുദീപ് നീരാലിയില്‍ വില്ലനായി എത്തുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

English summary
Neerali latest updates, Nadiya Moidu to play a crucial role in Mohanlal’s Neerali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam