മമ്മൂക്കയോട് അതേക്കുറിച്ച് പറഞ്ഞിരുന്നു! അമ്മ ഷോയ്ക്കിടയിലെ സംഭവത്തെക്കുറിച്ച് നമിത പ്രമോദ്!
Recommended Video
ട്രാഫിക്കിലൂടെയാണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറിയത്. നായികയായി മാറിയതോടെ താരത്തിന് നിരവദി അവസരങ്ങളാണ് ലഭിച്ചത്. എല്ലാതരം കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് നമിത കാര്യങ്ങള്‍ പങ്കുവെച്ചത്. മലയാള സിനിമയില്‍ തനിക്കേറെ പ്രിയപ്പെട്ട താരമാണ് മമ്മൂക്കയെന്ന് നമിത പറയുന്നു. പുള്ളിയാണ് ഓള്‍ടൈം സ്റ്റൈലിഷ്. അത് വിട്ട് വേറെ കളിയില്ല. വെറുതെ ഒരു മുണ്ടുടുത്ത് ഷര്‍ട്ടിട്ട് വന്നാല്‍ അദ്ദേഹം സ്റ്റൈലാണ്. അത്രയും റെസ്പ്കറ്റോടെ കാണുന്ന ലെജന്‍ഡാണ് മമ്മൂക്ക. ദുല്‍ഖര്‍ അടുത്ത സുഹൃത്താണ്. മമ്മൂക്കയുടെ അടുത്ത് സംസാരിക്കാന്‍ പേടിയാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അമ്മയുടെ ഷോയുടെ സമയത്തായിരുന്നു അത് പറഞ്ഞത്. അദ്ദേഹം അരികിലേക്ക് വിളിച്ചിരുത്തി സംസാരിച്ചിരുന്നു. നിങ്ങളൊക്കെ നമ്മുടെ മുന്നില്‍ വളര്‍ന്ന പിള്ളേരല്ലേയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
നയനയെന്ന പെണ്‍കുട്ടിയായാണ് അല്‍മല്ലുവില്‍ അഭിനയിച്ചത്. അല്‍ എന്നതിന് ദ എന്ന അര്‍ത്ഥമാണ് ഇവിടെ. സാമൂഹ്യ പ്രസക്തിയുള്ള ഒരു സിനിമയുടെ ഭാഗമാവണമെന്ന ആഗ്രഹം മുന്‍പേയുണ്ടായിരുന്നു. ഈ തിരക്കഥ കേട്ടപ്പോള്‍ ഇഷ്ടമായി. അങ്ങനെയാണ് സിനിമ സ്വീകരിച്ചതെന്നും നമിത പറയുന്നു. സോഷ്യല്‍ വര്‍ക്കാണ് താന്‍ പഠിച്ചത്. നടിയെന്ന നിലയിലല്ല പല കാര്യങ്ങളിലും താന്‍ പ്രതികരിച്ചിട്ടുള്ളത്. താന്‍ അങ്ങനെയാരേയും അടിച്ചിട്ടില്ല. ഫീമെയ്ല്‍ ഓറിയന്റഡ് ചിത്രങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും താരം പറയുന്നു.

ജീവിതത്തിലായാലും സിനിമയിലായാലും പരാജയങ്ങള്‍ വരമ്പോള്‍ അവ എങ്ങനെ നേരിടണമെന്നത് പഠിച്ചു. സിനിമയല്ല ജീവിതമെന്നും അറിയാം. ട്രോളുകള്‍ ആസ്വദിക്കാറുണ്ട്. ഗോസിപ്പുകള്‍ ജോലിയുടെ ഭാഗമാണ്. ഇത്തരം കാര്യങ്ങള്‍ കുടുംബത്തെ മാത്രം ബോധ്യപ്പെടുത്തിയാല്‍ മതി. അവര്‍ക്ക് കൃത്യമായി അതേക്കുറിച്ച് അറിയാം. ഇടയ്ക്ക് പുറത്തൊക്കെ പോവുമ്പോള്‍ പര്‍ദ്ദ ഇടുന്നതില്‍ തെറ്റില്ല, ക്രൗഡഡായ സ്ഥലത്ത് പോവുമ്പോള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. ആളുകള്‍ വന്ന് സെല്‍ഫിയെടുക്കുന്നത് തുടക്കത്തില്‍ ഇഷ്ടമായിരുന്നില്ല. നമ്മളോടുള്ള ഇഷ്ടം കാരണമാണ് അങ്ങനെ വരുന്നതെന്ന് മനസ്സിലായപ്പോള്‍ സമ്മതിക്കാറുണ്ട്. എന്നാല്‍ തോളിലൊക്കെ കൈവെച്ച് സെല്‍ഫിയെടുക്കുമ്പോള്‍ കൈമാറ്റാന്‍ പറയാറുണ്ട്. എല്ലാവരോടും ചിരിച്ചാണ് സംസാരിക്കാറുള്ളത്. സ്ട്രയ്റ്റ് ഫോര്‍വാഡായാണ് സംസാരിക്കാറുള്ളത്. ചിലര്‍ക്കത് ജാഡയായി തോന്നാം.


Click it and Unblock the Notifications











