നരേന്റെ ഹല്ലേലൂയ
ഇടവേളയ്ക്കു ശേഷം നരേന്‍ മലയാളത്തില്‍ നായകനായി എത്തുന്നു. നവാഗതനായ സുധി അന്ന സംവിധാനം ചെയ്യുന്ന അല്ലേലുയ എന്ന ചിത്രത്തിലാണ് നരേന്‍ നായകനാകുന്നത്. മേഘ്ന രാജ് ആണ് നായിക. ഗണേഷ്‌കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുനില്‍ സുഗത, ശശി കലിംഗ, ദേവി അജിത്ത്, സജിതാ മഠത്തില്‍ തുടങ്ങിയവരാണു മറ്റു താരങ്ങള്‍. അബിമാന്‍ ആണ് കഥയും തിരക്കഥയും സംഭാഷണവും . ബാര്‍ക്കിങ് ഡോഗ്‌സ് സെല്‍ഡം ബൈറ്റ്‌സ്് ഫിലിംസിന്റെ ബാനറില്‍ അബിമാന്‍ ആണ് നിര്‍മാണം. രാകേഷ് നാരായണന്‍ ആണ് കാമറ.
ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന സിബിമലയില്‍ ചിത്രത്തിലാണ് നരേന്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. മലയാളത്തില്‍ നായനകായി തുടങ്ങിയ നരേന്‍ കൂടുതല്‍ അവസരങ്ങള്‍ തേടി തമിഴില്‍പോയതോടെയാണ് ഇവിടെ അവസരങ്ങള്‍ കുറഞ്ഞത്. ജയരാജിന്റെ ഫോര്‍ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മയില്‍ നല്ല വേഷം ചെയ്തു.

ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലും ശ്രദ്ധേയ വേഷമായിരുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് തമിഴില്‍ തുടക്കം കുറിച്ചത്. അവിടെ ചില ചിത്രങ്ങളില്‍ നായകനായെങ്കിലും പിന്നീട് അവസരങ്ങള്‍ കുറഞ്ഞു. അന്‍ജാതെ എന്ന മിഷ്‌കിന്‍ ചിത്രം മാത്രമേ തമിഴില്‍ ഹിറ്റായിട്ടുണ്ടായിരുന്നുള്ളൂ.
അടുത്തിടെ ചില മലയാള ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിരുന്നെങ്കിലും അതൊന്നും റിലീസ് ആയില്ല. അല്ലേലുയ നരേന്റെ തിരിച്ചുവരവിനു കാരണമാകുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











