നസ്രിയയും കണ്ടിരുന്നു! അരങ്ങേറ്റത്തില്‍ സന്തോഷമാണ്! അമ്പിളി വിശേഷങ്ങള്‍ പങ്കുവെച്ച് നവീന്‍ നസീം!

Recommended Video

അമ്പിളി സിനിമ ഏറെ നന്മകൾ നിറഞ്ഞതാണ്. വിശേഷങ്ങൾ പങ്കുവച്ച് സൂരജ് | FilmiBeat Malayalam

അമ്പിളിയെന്ന സിനിമയിലൂടെയാണ് നസ്രിയ നസീമിന്റെ സഹോദരനായ നവീന്‍ നസീം തുടക്കം കുറിച്ചത്. ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഗപ്പി തിയേറ്ററുകളില്‍ കാണാത്തവര്‍ പോലും അമ്പിളിയെക്കാണാനായി എത്തിയിരുന്നുവെന്നും അക്കാര്യത്തില്‍ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും പറഞ്ഞ് സംവിധായകനെത്തിയിരുന്നു. സൗബിന്‍ ഷാഹിറിനൊപ്പം അരങ്ങേറാന്‍ കഴിഞ്ഞതിന്‍രെ സന്തോഷത്തിലാണ് നവീന്‍ നസീം. അമ്പിളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നവീന്‍ നസീം ഫില്‍മിബീറ്റുമായി സംസാരിച്ചിരുന്നു. തന്റേയും നസ്രീയയുടേയും പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അത് കണ്ടതിന് ശേഷമാണ് ജോണ്‍ ചേട്ടന്‍ അമ്പിളിയിലേക്ക് വിളിച്ചതെന്ന് നവീന്‍ പറയുന്നു.

തന്നെ പറ്റിക്കാനായി വിളിച്ചതാണോയെന്നായിരുന്നു ആദ്യം ചിന്തിച്ചത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോവുന്നത് താന്‍ തന്നെയാണോയെന്ന സംശയമുണ്ടായിരുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ച് ജോണ്‍ ചേട്ടന്‍ കൃത്യമായി വിവരിച്ചതിന് ശേഷമാണ് ആത്മവിശ്വാസം കൂടിയത്. സൗബിനിക്കയും നന്നായി സപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിതത്തില്‍ തന്നെയൊരു ബ്രദറിനെപ്പോലെയാണ് അദ്ദേഹം കാണുന്നത്. ഈ ചിത്രത്തിന് ശേഷം പുതിയ തിരക്കഥകളൊന്നും കേട്ടിട്ടില്ലെന്നും നവീന്‍ പറയുന്നു. നല്ല തിരക്കഥ വന്നാല്‍ സ്വീകരിക്കും. സിനിമ കണ്ട് നല്ല അഭിപ്രായമാണ് നസ്രിയ പറഞ്ഞത്. ചിരിക്കുകയും കരയുമൊക്കെ ചെയ്തിരുന്നു. സ്‌ക്രീനില്‍ തന്നെ കണ്ടപ്പോള്‍ സന്തോഷമായിരുന്നു. ആളുകള്‍ സിനിമ സ്വീകരിക്കുന്നതില്‍ നല്ല സന്തോഷമുണ്ട്.

Naveen Nazim

സൗബിനൊപ്പമായിരുന്നു ആദ്യ രംഗം. താന്‍ നെര്‍വേസായിരുന്നുവെങ്കിലും അവരെല്ലാം തന്നെ കൂളാക്കിയിരുന്നു. കുഞ്ഞനിയനെപ്പോലെയാണ് എല്ലാവരും തന്നെ കണ്ടത്. തന്‍രെ ഭാഗം ശരിയായില്ലെങ്കില്‍ ഇക്ക കാത്തിരിക്കുമായിരുന്നു. എക്‌സ്പീരീയന്‍സ്ഡ് ആക്ടറല്ലേ, അതിനൊപ്പം പിടിച്ചുനില്‍ക്കണ്ടേ, ആ പേടിയുണ്ടായിരുന്നുവെന്നും നവീന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X