നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുന്നു; പ്രഖ്യാപനം ഉടന്‍

By Anwar Sadath

കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ആഹ്ലാദം പകരുന്ന വാര്‍ത്തയുമായി ഫഹദ് ഫാസില്‍. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയായ നസ്രിയ സിനിമയിലേക്ക് തിരിച്ചുവരുമെന്ന് ഫഹദ് അറിയിച്ചു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഭാര്യ സിനിമയിലേക്ക് തിരിച്ചുവരുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

വിവാഹത്തിനു മുന്‍പ് പ്രേക്ഷകരുടെ മനംകവര്‍ന്ന ഒരുപിടി സിനിമകളില്‍ വേഷമിട്ട നസ്രിയ വിവാഹശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. സിനിമയിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ഫഹദ് ഫാസിലോ നസ്രിയയോ ഇതുവരെ തീരുമാനം അറിയിക്കുകയും ചെയ്തിരുന്നില്ല. ഇതിനിടയിലാണ് അഭിമുഖത്തിലൂടെ നസ്രിയയുടെ തിരിച്ചുവരവ് ഫഹദ് സൂചിപ്പിക്കുന്നത്.

nazriyanazim

ആരുടെ സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള രണ്ടാംവരവെന്ന് തീര്‍ച്ചയാക്കിയിട്ടില്ലെന്ന് ഫഹദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്തുതന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ഫഹദ് പറഞ്ഞു. ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്നും ഫഹദ് സൂചിപ്പിച്ചിട്ടുണ്ട്.

തന്റെ ജീവിത്തിലെ ഒരുമാറ്റങ്ങള്‍ക്ക് കാരണം നസ്രിയയാണ്. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ആഗ്രഹം. പ്രേക്ഷകര്‍ തന്നെ മനസിലാക്കണം. തീയേറ്ററിലെത്തുന്ന കാഴ്ചക്കാരനെ സന്തോഷിപ്പിക്കുന്ന സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടെന്നും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X