»   » ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

Posted By: Rohini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്ത ഒരു കാര്യമാണ് ഫഹദ് ഫാസിലും നസ്‌റിയയും തടിവച്ചു എന്നത്. ഒന്നാമത്തെ കാര്യം നസ്‌റിയ നല്ലൊരു കുക്കാണ്. പിന്നെ വയറുള്ള ആള്‍ക്കാരാണ് രണ്ട് പേരും. ഞങ്ങള്‍ തടിവയ്ക്കുന്നതിനെ കുറിച്ചൊന്നും ആള്‍ക്കാര്‍ ബോധേര്‍ഡ് ആകേണ്ടതില്ലെന്നും ഇത് ഞങ്ങളുടെ ജീവിതമാണെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞു.

  also read: എല്ലാവരും ഹിറ്റിന്റെ പുറകെ പോകുമ്പോള്‍ ഒരാള്‍ മാത്രം നല്ല സിനിമ തേടുന്നു, അത് ഫഹദിന്റെ പരാജയമല്ല!!

  നസ്‌റിയ അഭിനയത്തിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന്, നല്ലൊരു തിരക്കഥ കിട്ടിയാല്‍ സംഭവിയ്ക്കും എന്നായിരുന്നു മറുപടി. നിലവില്‍ അക്കാര്യത്തെ കുറിച്ച് ചിന്തിയ്ക്കുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്- മനോരമയുടെ മി ആന്റ് മൈ സെല്‍ഫ് എന്ന പരിപാടിയില്‍ വ്യക്തിപരവും, ഔദ്യോഗികപരവുമായ കാര്യങ്ങളെ കുറിച്ച് ഫഹദ് സംസാരിക്കുന്നു...

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  എനിക്ക് ആളുകളോട് സംസാരിക്കാന്‍ വളരെ ഇഷ്ടമാണ്. അത്തരം സംസാരങ്ങള്‍ പലപ്പോഴും സിനിമയില്‍ കഥാപാത്രങ്ങളെ സഹായിക്കാറുണ്ട്. ചെറിയ ചില കാര്യങ്ങളൊക്കെ നമ്മളറിയാതെ വരുന്നത് അത്തരം സംസാരത്തില്‍ നിന്ന് ലഭിയ്ക്കുന്നതാണ്.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  എല്ലാ സത്യസന്ധതയോടും കൂടി എനിക്ക് പറയാന്‍ സാധിയ്ക്കും ഒരു സിനിമ മാത്രമേ ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ, ബാക്കിയെല്ലാം സിനിമ എന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഞാനങ്ങനെ ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്തു ഉണ്ടാക്കുന്ന ഒരാളല്ല. അങ്ങനെ ഉണ്ടാക്കിയിട്ടുള്ള ഏക പ്രൊജക്ട് അന്നയും റസൂലുമാണ്. രാജീവ് രവി ഒരു സംവിധായകനായി കാണാനുള്ള ആഗ്രഹത്തില്‍ നിന്നാണ് അങ്ങനെ ഒരു ചിത്രമുണ്ടായത്. ബാക്കിയെല്ലാം സംഭവിക്കുകയായിരുന്നു. എന്താണ് ഓടുന്ന സിനിമ എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ അറിയില്ല. ഇതൊരു പ്രോസസാണ്. ആ പ്രോസസില്‍ നിന്ന് ഞാന്‍ പഠിക്കുകയും മനസ്സിലാക്കുകയുമൊക്കെ ചെയ്യുന്നുണ്ട്

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഒരു രീതിയിലുമുള്ള ഡ്രാമ ഉപയോഗിക്കാതെ സിനിമ സംവിധാനം ചെയ്യുന്നു എന്നതാണ് രാജീവ് രവിയുടെ പ്രത്യേകത. അദ്ദേഹം ആര്‍ട്ടിസ്റ്റിനെയാണ് ഫോളോ ചെയ്യുന്നത്. ഒരു രണ്ട് മൂന്ന് വര്‍ഷം മുമ്പൊക്കെ ആര്‍ട്ടിസ്റ്റ് ക്യാമറയെ ഫോളോ ചെയ്യുകയായിരുന്നു. ക്യാമറ വൈഡാണോ ക്ലോസാണോ എന്നൊക്കെ ഛായാഗ്രാഹകനോ സംവിധായകനോ നമ്മളോട് വന്ന് പറയും. അതിനനുസരിച്ച് ചെയ്താല്‍ മതി. എന്നാല്‍ രാജീവ് രവി അങ്ങനെയല്ല. അന്നയും റസൂലും ഷൂട്ടിങ് നടക്കുമ്പോള്‍ ക്യാമറ എവിടെയാണ് വച്ചത് എന്ന് പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. ക്യാമറ നമ്മളെ പിന്തുടരുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. അല്ലാതെ നമ്മള്‍ ക്യാമറയെ പിന്തുടരേണ്ടതില്ല. വികാരങ്ങളെയാണ് രാജീവ് രവി പിന്തുടരുന്നത്. അതെന്നെ വല്ലാതെ എക്‌സൈറ്റ് ചെയ്യ്ച്ചു.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഞാന്‍ ഒരു ആക്ടിങ് സ്‌കൂളിലും പഠിച്ചിട്ടില്ല. ഒരു ആക്ടിങ് ക്ലാസിലും ഞാനിരുന്നിട്ടില്ല. യൂണിവേഴ്‌സിറ്റി ഓഫ് മൈമില്‍ ഞാന്‍ പഠിക്കാന്‍ പോയത് എന്‍ജിനിയറിങ് ആണ്. ഒന്നര വര്‍ഷത്തോളം എന്‍ജിനിയറിങ് പഠിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആരോ കണ്ടു പിടിച്ച തിയറിയിലൊന്നും ശ്രദ്ധ കൊടുക്കാന്‍ കഴിയാതായപ്പോള്‍ ഞാന്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു, പറ്റുന്നില്ല എന്ന്. നിനക്ക് ഇഷ്ടമുള്ളത് പഠിച്ചോ എന്ന് വാപ്പ പറഞ്ഞു. അങ്ങനെ സൈക്കോളജി കംപ്ലീറ്റ് ചെയ്തു. തിരിച്ചു വന്നപ്പോള്‍ കേരള കഫെയിലേക്ക് വിളിച്ചു. പിന്നീട് സിനിമകള്‍ സംഭവിയ്ക്കുകയായിരുന്നു.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ബാപ്പയ്ക്ക് എപ്പോഴുമുള്ള കണ്‍സേണ്‍, ചെയ്യുന്ന ജോലി ആസ്വദിച്ച് ചെയ്യണം എന്നാണ്. ഒരിക്കലും ബോറടിച്ച് ചെയ്യാന്‍ പാടില്ല. ഏതെങ്കിലുമൊരു പോയിന്റില്‍ നമ്മള്‍ ബോര്‍ഡ് ആയിട്ട് അഭിനയിച്ചാല്‍ അത് കാഴ്ചക്കാര്‍ക്കും ഫീല്‍ ചെയ്യും. ബാപ്പയ്ക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമ 22 ഫീമെയില്‍ കോട്ടയമാണ്. ഉമ്മയ്ക്ക് ഡയമണ്ട് നക്ലൈസ്, ഇന്ത്യന്‍ പ്രണയകഥ, നോര്‍ത്ത് 24 കാതം അങ്ങനെ കൂടുതലായും എന്നെ കാണുന്ന സിനിമകളാണ് ഇഷ്ടം. എന്നെ സംബന്ധിച്ച് എനിക്കിഷ്ടമുള്ള സിനിമകളും അല്ലാത്ത സിനിമകളും ഉണ്ട്. പക്ഷെ വ്യക്തിപരമായി ഇതൊന്നുമല്ല ഫഹദ് ഫാസില്‍. എന്റെ സിനിമയോ കഥാപാത്രങ്ങളോ ഒന്നുമല്ല ഞാന്‍. ഞാന്‍ ഇതൊക്കെ പുറമെ നിന്നു കാണുന്ന ആളാണ്. ആളുകളെ എന്റര്‍ടൈന്‍ ചെയ്യ്ക്കുക എന്നതാണ് എന്റെ ഐഡിയ. അതിന് പ്രത്യേകിച്ച് ഫോര്‍മുലകളോ, ഫോര്‍മാറ്റോ മെത്തേഡോ എനിക്കില്ല. എനിക്ക് ശരി എന്ന് തോന്നുന്ന കുറേ കാര്യങ്ങള്‍ ചേര്‍ത്തുവച്ച് അതില്‍ ഒരു എന്റര്‍ടൈന്‍മെന്റ് ഉണ്ടാക്കാനേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഞാന്‍ എപ്പോഴും ശ്രദ്ധിയ്ക്കുന്നത് ഒരു സിനിമയിലെ ഇമോഷനാണ്. ഒരു സിനിമയ്ക്ക് ഒരു തുടക്കം വേണം, നല്ലൊരു മിഡ് പോയിന്റ് വേണം, നല്ലൊരു അവസാനവും വേണം. എല്ലാത്തിലും നല്ല രീതിയിലുള്ള സ്‌റ്റോറി ടെല്ലിങ്ങുമുണ്ട്.. ഇമോഷനുമുണ്ട്. ഇത്രയുമല്ലാതെ ഇടുന്ന കോസ്റ്റിയൂം പോലും ഞാന്‍ ശ്രദ്ധിക്കാറില്ല. ഇമോഷന്‍, കാണുന്ന ആള്‍ക്കാരിലേക്കെത്തിക്കുക എന്നത് തന്നെയാണ് വെല്ലുവിളി

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  സോഷ്യല്‍ മീഡിയ കാര്യക്ഷമമായി ഉപയോഗിക്കുന്ന നടന്മാര്‍ക്ക് അത് നല്ലതാണ്. എനിക്കത് കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ അറിയില്ല. ഞാനെന്ന വ്യക്തിയ്ക്ക് അത് ഉപയോഗിക്കാതിരിക്കുമ്പോഴാണ് കൂടുതല്‍ സ്വാതന്ത്രം ലഭിയ്ക്കുന്നത്. സോഷ്യല്‍മീഡിയ ഇല്ലാത്ത ലോകമാണ് എനിക്കിഷ്ടം

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  അങ്ങനെ ഒരു സിനിമയും കഥയും ഉണ്ടായാല്‍ തീര്‍ച്ചയായും ആലോചിക്കാനുള്ള കാര്യമാണ്. എന്നാല്‍ അങ്ങനെ ഒരു ചര്‍ച്ച ഇതുവരെ ഉണ്ടായിട്ടുള്ള. വാപ്പയ്ക്ക് ഇഷ്ടമുള്ള കാര്യം ചെയ്യണം എന്ന് ചിന്തിയ്ക്കുന്ന ആളാണ് ഞാന്‍. വാപ്പാ സംവിധാനം ചെയ്യണം എന്ന ആവശ്യങ്ങളുമായൊന്നും ഞാനവിടെ പോകാറില്ല

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഞങ്ങളൊരു പുതിയ അപ്പാര്‍ട്‌മെന്റ് വാങ്ങി. അതിന്റെ ഫര്‍ണിഷിങും കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്. എനിക്കൊരു വീടു തന്ന ആളാണ്... സന്തോഷമായിരിക്കുന്നു.. സുഖമായിരിക്കുന്നു. പിന്നെ പറയാന്‍.. നല്ലൊരു പാചകക്കാരിയാണ്. അത് സോഷ്യല്‍മീഡിയയില്‍ തന്നെ ആഘോഷിച്ച കാര്യമാണ് തടിവച്ച കാര്യം. ഞങ്ങള്‍ നല്ല വയറ് ഭാഗ്യമുള്ള ആള്‍ക്കാരാണ്. ആരും അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല.. ഇത് ഞങ്ങളുടെ ജീവിതമാണ്

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഞങ്ങളെ രണ്ട് പേരെയും എക്‌സൈറ്റ് ചെയ്യ്ക്കുന്ന ഒരു തിരക്കഥ വന്നാല്‍ അങ്ങനെ ആലോചിയ്ക്കും. സത്യസന്ധമായി പറയുകയാണെങ്കില്‍ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. ഞങ്ങള്‍ക്ക് വേറെ ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അത് കഴിഞ്ഞിട്ടേ അങ്ങനെ ഒരു ചര്‍ച്ചയുണ്ടാവൂ.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  തമാശ മാത്രം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്റെ ചുറ്റുമുള്ള ആളെ ചിരിപ്പിക്കാന്‍ കഴിയണം. എന്നെയും ചിരിപ്പിക്കണം. ഞാന്‍ തമാശയ്ക്ക് സൗഭിനോട് പറയാറുണ്ട്, എന്നും രാവിലെ സെറ്റില്‍ വന്നാല്‍ എന്റെ അടുത്ത് വന്ന് എന്തെങ്കിലും തമാശ പറഞ്ഞിട്ട് പോകണം എന്ന്. അത്രയും തമാശ ഇഷ്ടമാണ്. ഞാന്‍ ചിരിക്കാന്‍ ആഗ്രഹിയ്ക്കുന്ന, സന്തോഷം ആഗ്രഹിയ്ക്കുന്ന ആളാണ്.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  എല്ലാ സിനിമകളും ഓടണം എന്ന ആഗ്രഹത്തോടെ തന്നെ ചെയ്യുന്ന ആളാണ് ഞാന്‍. മണ്‍സൂണ്‍ മാംഗോസും ഇന്ത്യന്‍ പ്രണയ കഥ പോലെ തന്നെ ഓടണം എന്നാഗ്രഹിച്ചാണ് ചെയ്യുന്നത്. മൂന്ന് കോടിയുടെ സിനിമയും മുന്നൂറ് കോടിയുടെ സിനിമയും കാണുന്നത് ഒരേ തരം പ്രേക്ഷകരല്ലെ. ഓഫ്ബീറ്റ് സിനിമ അല്ലാത്തവ എന്ന വേര്‍തിരിവ് പാടില്ല എന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  എന്റെ ഒരു സിനിമ ഇറങ്ങിയാല്‍ ആള്‍ക്കാര്‍ കാണണം എന്ന ആഗ്രഹം എനിക്കുണ്ട്. അതും നല്ല സിനിമയാണെങ്കില്‍ മാത്രം കണ്ടാല്‍ മതി. അത് കഴിഞ്ഞാല്‍ എന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ല. ഒരു വ്യക്തി എന്ന നിലയില്‍ ഞാനത്രയേ പ്രതീക്ഷിക്കാന്‍ പാടുള്ളൂ. ആ സിനിമയ്ക്കപ്പുറം ഞാന്‍ എന്ത് ചെയ്യുന്നു എന്ന് അവര്‍ ശ്രദ്ധിക്കേണ്ടതില്ല. ഫാന്‍സ് അസോസിയേഷനും കാര്യവുമൊക്കെ ഇന്റലിജന്റായി ഉപയോഗിക്കാന്‍ കഴിയുന്ന അഭിനേതാക്കള്‍ക്ക് നല്ലതാണ്. സിനിമയുടെ ഭാഗമാണ് അത്തരം കാര്യങ്ങള്‍. പക്ഷെ എനിക്ക് വേണ്ട. നല്ല സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കും. മോശമായ സിനിമ നൂറ് ദിവസം ഓടാന്‍ ജനങ്ങള്‍ അനുവദിക്കില്ല.. അനുവദിച്ചിട്ടുമില്ല

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  തെറ്റുകള്‍ ചെയ്തിട്ടുണ്ട്. അത് സ്വാഭാവികം. ശരിയെന്തെന്ന് അറിയില്ലല്ലോ. വാപ്പ പറഞ്ഞിട്ടുള്ളത് നീ ചെയ്യുന്ന സിനിമകള്‍ തുടര്‍ന്ന് പോകുക എന്നാണ്.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  തീര്‍ച്ചയായും ഇനിയും സിനിമകള്‍ നിര്‍മിയ്ക്കും. എന്നെ എക്‌സൈറ്റ് ചെയ്യ്ക്കുന്ന പ്രൊജക്ട് വന്നിട്ടില്ല. വന്നാല്‍ ഇനിയും നിര്‍മിയ്ക്കാന്‍ താത്പര്യമുണ്ട്

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഒരുപാട് നാളായിട്ടുള്ള സുഹൃത്തുക്കള്‍... ആഷിഖ്, ദിലീഷ്, ശ്യാം, ഷൈജു.. ഇവരൊക്കെയായിട്ട് ഞാന്‍ മുമ്പ് വര്‍ക്ക് ചെയ്തത് 22 എഫ്‌കെയിലാണ്. രണ്ട് രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇപ്പോള്‍ വീണ്ടും ഇവരൊക്കെയായിട്ട് 40-45 ദിവസത്തോളം ഇടുക്കിയില്‍ അടിച്ചു പൊളിച്ച് ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഞാനിത്രയും ആസ്വദിച്ച് ചെയ്ത മറ്റൊരു സിനിമ ഇല്ല. ഇതൊരു ടീം ഏഫേര്‍ട്ടിന്റെ ഭാഗമാണ്. അതില്‍ നിന്ന് ഒരാളെ എടുത്തുമാറ്റിയാല്‍ മഹേഷിന്റെ പ്രതികാരമില്ല. ഒരു ടീം എഫേര്‍ട്ടിന്റെ റിസള്‍ട്ടായിരിക്കും മഹേഷിന്റെ പ്രതികാരം. ഞാനിഷ്ടപ്പെടുന്നു.. പ്രേക്ഷകരും ഇഷ്ടപ്പെടണം എന്നാഗ്രഹിയ്ക്കുന്നു

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഞാനിപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്ന അന്‍വര്‍ റഷീദിന്റെ ചിത്രമാണ്. അത് ഏപ്രില്‍ - മെയ് മാസത്തോടെ ഷൂട്ട് ചെയ്യണം. ഞാന്‍ ചെയ്യാത്ത രീതിയിലുള്ള ഒരു സിനിമയാണ്. ഈ വര്‍ഷം എനിക്ക് ഈ ഒരു ചിത്രം മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളൂ.

  ഞങ്ങള്‍ തടിവച്ചതിനെ കുറിച്ച് ആരും ചിന്തിക്കേണ്ടതില്ല, ഇത് ഞങ്ങളുടെ ജീവിതം: ഫഹദ് ഫാസില്‍

  ഇനിയും ഒരുപാട് എന്തൊക്കയോ ചെയ്യാനുള്ളതുപോലെയുണ്ട്. ചെയ്യാന്‍ കൊതിയുണ്ട്. സിനിമയ്ക്ക് പിന്നിലും മുന്നിലും പ്രവര്‍ത്തിക്കുന്നവരുടെ മാത്രമല്ല... കാഴ്ചക്കാരുടെയും അറിവ് വികസിക്കുന്നുണ്ട്. എനിക്കിനിയും ഒരുപാടെന്തൊക്കയോ ചെയ്യാനുണ്ട്.

  English summary
  Fahadh Faasil, the young actor feels that his wife Nazriya Nazim's weight gain should be no one's concern. Fahadh was talking in the I Me Myself programme, telecast in Manorama Online.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more