»   » നെടുമുടി വേണുവും തിലകനും ശത്രുതയിലായിരുന്നോ? തിലകന്‍ അങ്ങനെ പറഞ്ഞതിന് പിന്നില്‍?

നെടുമുടി വേണുവും തിലകനും ശത്രുതയിലായിരുന്നോ? തിലകന്‍ അങ്ങനെ പറഞ്ഞതിന് പിന്നില്‍?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനയ പ്രതിഭകളിലൊരാളാണ് നെടുമുടി വേണു. നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായകനായും സഹനടനായും അഭിനയിച്ച അദ്ദേഹം എഴുത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

ആന്‍റണിയുടെ അനാവശ്യ ഇടപെടല്‍, പീറ്റര്‍ ഹെയ്‌നുമായി അസ്വാരസ്യം, ഒടിയന്‍ സംവിധായകനെ മാറ്റിയോ?

അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും മികവ് തെളിയിച്ച അതുല്യ പ്രതിഭയാണ് നെടുമുടി വേണു. മലയാള സിനിമയിലെ മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്മരാജന്‍, അരവിന്ദന്‍, ഭരത് ഗോപി എന്നിവരുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു നെടുമുടി വേണു.

സിനിമയില്‍ നിന്നും മോശം അനുഭവം

സിനിമയില്‍ വന്നിട്ട് നിരവധി വര്‍ഷമായെങ്കിലും അത്രയധികം വേദനിപ്പിക്കുന്ന സംഭവങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിലകന്‍ ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ വേദനിപ്പിച്ചു

അടുത്ത സുഹൃത്ത് കൂടിയായിരുന്ന തിലകന്‍ ചേട്ടന്‍ പറഞ്ഞ വാക്കുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് നെടുമുടി വേണു പറയുന്നു. അത്തരത്തിലൊരു കാര്യം അദ്ദേഹം പറയുമെന്ന് താന്‍ കരുതിയിരുന്നില്ല.

തിലകന്‍ പറഞ്ഞത്

അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയാണ് തിലകന്‍. എടുത്തടിച്ച പോലെ അഭിപ്രായ പ്രകടനം നടത്തുന്ന പറഞ്ഞ ഒരു കാര്യമാണ് തന്നെ വേദനിപ്പിച്ചതെന്ന് നെടുമുടി പറയുന്നു. തലസ്ഥാനത്തെ നായര്‍ ലോബിയുടെ വക്താവാണ് താനെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പെട്ടെന്നൊരു സുപ്രഭാതത്തില്‍

അദ്ദേഹം അങ്ങനെ പറഞ്ഞുവെന്നതിനേക്കാള്‍ വേദനിപ്പിച്ചത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നടത്തിയ ഈ തുറന്നുപറച്ചിലാണ്. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരുമിച്ച് താമസിച്ചിട്ടുമുണ്ട്. അന്നൊന്നും ഇത്തരത്തിലൊരു കാര്യം പറഞ്ഞിരുന്നില്ല.

സംവിധായകനായപ്പോള്‍

ആദ്യമായൊരു സിനിമ സംവിധാനം ചെയ്തപ്പോള്‍ ഭരത് ഗോപിയെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. പക്ഷേ അദ്ദേഹത്തിന് വയ്യാണ്ടായതിനെത്തുടര്‍ന്ന് തിലകന്‍ ചേട്ടനാണ് ആ കഥാപാത്രത്ത അവതരിപ്പിച്ചത്.

തെറ്റിദ്ധരിപ്പിച്ചതാകും

തിലകന്‍ ചേട്ടനെക്കുറിച്ചുള്ള കാര്യങ്ങള്‍ പലരും പറയാറുണ്ടായിരുന്നു. അദ്ദേഹത്തോട് എന്നെക്കുറിച്ച് നല്‍കിയ തെറ്റായ കാര്യങ്ങളാവാം അദ്ദേഹത്തിനെക്കൊണ്ട് ഇത്തരത്തില്‍ പറയിപ്പിച്ചത്. തുറന്നു പറയുന്ന സ്വഭാവക്കാരനായതിനാല്‍ അദ്ദേഹം ഉടന്‍ തന്നെ പ്രതികരിക്കുകയും ചെയ്തതാവാമെന്നും നെടുമുടി വേണു പറയുന്നു.

സമാധാനിക്കുന്നത്

ആരെങ്കിലും വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകും. അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ പെട്ടെന്ന് കഴിയും അത്രയ്ക്കും പാവമാണ് അദ്ദേഹം. തെറ്റിദ്ധാരണ കാരണമാകാം അദ്ദേഹം ഇത്തരത്തില്‍ പറഞ്ഞതെന്ന് കരുതി സമാധാനിക്കുകയാണ് താനെന്നും നെടുമുടി വേണു വ്യക്തമാക്കി.

English summary
Nedumudi Venu is talking about Thilakan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X