നീന കുറുപ്പും ഭര്‍ത്താവും പിരിഞ്ഞു, പക്ഷെ പിരിഞ്ഞില്ല, അതെന്താ??

By Aswathi

സിനിമാ നടിമാര്‍ക്കിടയില്‍ ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ കൂടിക്കൂടി വരികയാണ്. നടന്മാരുടെ കാര്യത്തിലും കുറവൊന്നുമല്ല. പക്ഷെ സിനിമാ, സീരിയല്‍ നടി നീനാ കുറുപ്പ് അല്പം വ്യത്യസ്തയാണ്. ഭര്‍ത്താവ് കണ്ണനുമായി മാനസികമായി പിരിഞ്ഞെങ്കിലും, വേറെ വേറെയാണ് താമസമെങ്കിലും ഇരുവരും ബന്ധം നിയമപരമായി പിരിഞ്ഞിട്ടില്ല. അതിന്റെ കാരണം ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നീനയ്ക്കുണ്ട്.

കൊച്ചിയില്‍ സീ ഫുഡ് എക്‌സ്‌പോട്ടിങ് ബിസ്‌നസുകാരന്‍ കണ്ണനുമായുള്ള വിവാഹം നീന സ്വന്തം ഇഷ്ടത്തിനെടുത്ത തീരുമാനമായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ പ്രയാസമാണെന്ന് തോന്നിയപ്പോള്‍ ഇരുവരും രണ്ട് വീടുകളിലേക്ക് മാറി. പക്ഷെ നിയമപരമായി പരിഞ്ഞിട്ടില്ല. മകള്‍ക്ക് രണ്ട് പേരെയും മിസ്സ് ചെയ്യാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്. ഞാനും മോളും താമസിക്കുന്ന ഫഌറ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് അദ്ദേഹം താമസിക്കുന്നത്. എന്നും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ മോളെ കാണും. അവളുടെ എന്ത് ആവശ്യത്തിനും എത്തും.

neena-kurup

ബന്ധം ഒഴിയണം എന്നുള്ളത് അത്ര നിര്‍ബന്ധമായ കാര്യമാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുള്ള രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്കത് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റും. ചിലര്‍ക്ക് പറ്റില്ല. അവര്‍ വേര്‍പിരിയും. ഇതുമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അകന്നു ജീവിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവര്‍. അക്കൂട്ടത്തിലാണ് ഞങ്ങള്‍. ഞങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഷോപ്പിങ്ങിന് ഒരുമിച്ച് പോകാറുമുണ്ട്.

ഇതൊക്കെയാണെങ്കിലും ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്. ദിവസവും ഇതിന്റെ ടെന്‍ഷനാണ്. ഇങ്ങനെപോയാല്‍ മരിക്കുന്ന കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസം പോലും ജീവിതത്തില്‍ ഉണ്ടാകില്ല എന്നു തോന്നിയപ്പോള്‍ ഞങ്ങള്‍ എടുത്ത തീരുമാനമാണ് ഈ മാറിത്താമസം. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. ആള് ആളുടെ ഇഷ്ടത്തിന് ജീവിക്കുന്നു. ഞാന്‍ എന്റെ ഇഷ്ടത്തിനും. പക്ഷേ, മോളുടെ കാര്യം വരുമ്പോള്‍ രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവും- നീന കുറുപ്പ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X