പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല: പൃഥ്വിരാജ്
പൃഥ്വിരാജ് എന്ന നടന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇനിയൊരു കുത്തുവാക്കുകൊണ്ട് പൃഥ്വിയെ വേദനിപ്പിയ്ക്കാം എന്നു കരുതേണ്ട. അനുഭവിച്ച് തഴമ്പിയ്ക്കുക എന്നൊക്കെ പറയുന്നത് ഇതാവും. മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന പൃഥ്വിയുടെ ഒടുവിലത്തെ ഹിറ്റാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ.
പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ പൃഥ്വി താഴേയ്ക്ക് പോകുമോ?എല്ലാ ഇന്റസ്ട്രിയിലെയും എന്ന പോലെ സിനിമയിലുമുണ്ടാവുമല്ലോ മത്സരം. എന്നാല്‍ ഇതിലൊന്നും പൃഥ്വിയ്ക്ക് പേടിയേ ഇല്ല. തന്റെ ജോലി ചെയ്യുക അത്രമാത്രം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കൂ...

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
ഒരുപാട് ചിത്രങ്ങളുടെ കഥ ഞാനും ശ്യാമപ്രസാദും ഇതിന് മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ പല കാരണങ്ങള്‍ക്കൊണ്ടും അതൊന്നും നടന്നില്ല. എല്ലാം ഒത്തുവന്നപ്പോഴാണ് ഇവിടെ സംഭവിച്ചത്. ഒരു പരീക്ഷണ ചിത്രമാണ് ഇവിടെ. അതു തന്നെയാണ് ഈ ചിത്രം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതും. എന്താണ് ഈ ചിത്രത്തിന് വേണ്ടി ചെയ്യാന്‍ പോകുന്നതെന്ന ധാരണ എനിക്കുണ്ടായിരുന്നു. സ്‌ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
അകലെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദിനൊപ്പം വീണ്ടുമൊരു ചിത്രം. നല്ല അനുഭവമായിരുന്നു. മിക്ക സംവിധായകരും നടന്മാര്‍ക്ക് അധികം സമയം നല്‍കില്ല. ഒരു ഷോട്ട് എടുക്കുന്നതിലും മറ്റുമായിരിക്കും അവരുടെ സമയം. ശ്യാമപ്രസാദ് അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ്. അഭിനേതാക്കള്‍ക്ക് സമയം തരും

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
അങ്ങനെ ഒരു ധാരണ എനിക്കില്ല. പതിനെട്ടാം വയസ്സിലാണ് ഞാന്‍ ഇന്റസ്ട്രിയില്‍ എത്തുന്നത്. ഇപ്പോള്‍ വയസ്സ് 32. വന്ന ആ സമയത്തു നിന്ന് ഇവിടെ വരെ നോക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ എന്നില്‍ സംഭവിച്ചു. പതിമൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടുണ്ടായ മാറ്റം. ഒരു നടന്‍ എന്ന നിലയില്‍, ഒരേ ഫീല്‍ഡില്‍ നില്‍ക്കുമ്പോഴുള്ള സ്വാഭാവിക മാറ്റം മാത്രമാണിത്.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
(ചിരിക്കുന്നു) ഇല്ല. പുതിയ ആള്‍ക്കാരും ട്രെന്റും എന്നെ ഭയപ്പെടുത്തുന്നില്ല. പലരും വരുന്നു പോകുന്നു. എല്ലാവരും അവസാനം വരെ പോകുന്നില്ല. പലരും വരാന്‍ പോകുന്നു. ഞാനിനിയും ഒരുപാട് പേരെ പ്രതീക്ഷിക്കുന്നു.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
ഒരു വിഷയം എനിക്ക് പൂര്‍ണമായും ഇഷ്ടപ്പെട്ടാല്‍ മാത്രമേ അത് തിരഞ്ഞെടുക്കുകയുള്ളൂ. അതില്‍ വ്യത്യസ്തമായി എനിക്കെന്തെങ്കിലും ചെയ്യാനുണ്ടാവണം. അഭിനയം ആസ്വദിക്കാന്‍ കഴിയണം. ഇന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന നിബന്ധനയൊന്നും എനിക്കില്ല.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
ഇല്ല, ഞാനങ്ങനെ ഒരു ഗ്യാങിലും ഇല്ല. പക്ഷെ ഒപ്പം ജോലി ചെയ്ത എല്ലാ സംവിധായകരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ട്. നമ്മള്‍ നല്ലൊരു സിനിമ ചെയ്താല്‍ സംവിധായകര്‍ നമ്മളെ ഇങ്ങോട്ട് വന്ന് കാണും. ഒരു സൗഹൃദത്തിന്റെയും പുറത്ത് സിനിമ ചെയ്യേണ്ടതില്ല.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. ഒരു യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. ഡബ്ള്‍ ബാരലാണ് മറ്റൊരു ചിത്രം. പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കുന്നത്. അനാര്‍ക്കലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ഷൂട്ടിങ് ലക്ഷദ്വീപില്‍ കഴിഞ്ഞു. ഒരു പ്രണയ ചിത്രമാണ് അനാര്‍ക്കലി. ഇപ്പോള്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ സന്തോഷമുണ്ട്. പക്ഷെ ഞാത്രയധികം വായിക്കുന്ന ആളൊന്നുമല്ല. വായന അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍. പുസ്തകങ്ങള്‍ വായിക്കുന്നതിലും അങ്ങനെ പ്രത്യേക കാറ്റഗറി ഇല്ല. പുസ്തകങ്ങള്‍ വായിക്കുന്നതിനെ കുറിച്ച് ഞാന്‍ ഭാര്യയോട് മാത്രമേ ചര്‍ച്ച ചെയ്യാറുള്ളൂ

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
സിനിമ ചര്‍ച്ചകള്‍ നടക്കുന്നത് ഞാനും ചേട്ടന്‍ ഇന്ദ്രജിത്തുമായിട്ടാണ്. അതൊരിക്കലും പരസ്പരം ഉപദേശങ്ങള്‍ നല്‍കുന്ന തരത്തിലല്ല. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. സിനിമയെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് ഒരുപാട് വിഷയങ്ങളുണ്ട്

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
ഇപ്പോള്‍ തമിഴിലും ബോളിവുഡിലൊന്നും ചിത്രങ്ങള്‍ ഏറ്റെടുത്തില്ല. ഏത് ഭാഷയാണെങ്കിലും നല്ല വേഷങ്ങളാണ് പ്രതീക്ഷിക്കുന്നത്.

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
അധികം വൈകാതെ ഒരു ചിത്രം സംവിധാനം ചെയ്യും. അതെപ്പോഴാണെന്ന് കൃത്യമായി പറയാന്‍ എനിക്കും കഴിയില്ല. സിനിമയുടെ മറ്റ് വശങ്ങളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും

പുതിയ ആളുകളെ ഞാന്‍ പേടിക്കുന്നില്ല
ശരിക്കും ഞാനത് ആസ്വദിയ്ക്കുന്നു. മകള്‍ക്കൊപ്പം ചെലവഴിയ്ക്കാന്‍ അധികം സമയം ലഭിയ്ക്കാറില്ല. എന്നാലും കിട്ടുന്ന സമയമൊക്കെ ഉപയോഗിക്കും.


Click it and Unblock the Notifications











