ഷൂട്ടിങിനിടെ നിക്കിയെ ട്രെയിന്‍ ഇടിക്കാന്‍ വന്നു, ദിലീപ് രക്ഷിച്ചു

By Aswathi

നിക്കി ഗില്‍റാനി, മലയാള സിനിമയുടെ ഭാഗ്യനക്ഷത്രം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല. കൈവച്ച ചിത്രങ്ങളെല്ലാം ഹിറ്റ്. 1983 ലൂടെ വന്നു, ഓശാന്തി ഓശാനയില്‍ അതിഥിതാരമായി എത്തി. വെള്ളിമൂങ്ങിയില്‍ നായികയായി. മൂന്നും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായി. ഇപ്പോള്‍ അഭിനയിക്കുന്നത് ദിലീപ് നായകനാകുന്ന 'ഇവന്‍ മര്യാദ രാമന്‍' എന്ന ചിത്രത്തിലാണ്.

ഷൂട്ടിങിനിടെ ഒരുപാട് രസകരമായ അനുഭവങ്ങള്‍ ഉണ്ടായതായി നിക്കി ഗില്‍റാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൂടെ ഒരു അപകടം തൊട്ടു തൊടാതെ പോയി. ഷൂട്ടിങിനിടെ തന്നെ ട്രെയിന്‍ ഇടിക്കാന്‍ വന്നെന്നും ദിലീപാണ് രക്ഷിച്ചതെന്നും നിക്കി പറയുന്നു. പുതിയ ചിത്രങ്ങളെ കുറിച്ചും സിനിമാഭിനയത്തിന്റെ തിരക്കുകളെയും കുറിച്ച് നിക്കി പറയുന്നത് തുടര്‍ന്ന് വായിക്കൂ.

മോഡലിങ്ങിലൂടെ തുടക്കം

നിക്കി ഗില്‍റാനിയുടെ വിശേഷം

മോഡലിങ്ങിലൂടെയാണ് നിക്കി ഗില്‍റാണിയും വെള്ളിത്തിരയുടെ പടികടന്നുവരുന്നത്. അന്യഭാഷക്കാരിയായിട്ടും ആദ്യ ചിത്രം മലയാളത്തിന് വേണ്ടിയാണ്. ബാംഗ്ലൂരാണ് നിക്കിയുടെ സ്വദേശം

ഭാഗ്യ ചിഹ്നമോ

നിക്കി ഗില്‍റാനിയുടെ വിശേഷം

അഭിനയിച്ച മൂന്ന് ചിത്രങ്ങളും ഹിറ്റായതോടെ നിക്കിയെ ഭാഗ്യചിഹ്നം എന്നാണ് മലയാളികള്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹവും അംഗീകാരവും അറിയാമെന്നും നിക്കി പറഞ്ഞു.

കണ്ടാല്‍ മലയാളി

നിക്കി ഗില്‍റാനിയുടെ വിശേഷം

എന്നെ കണ്ടാല്‍ മലയാളിപ്പോലെ ഉണ്ടെന്ന് മിക്കവരും പറയാറുണ്ട്. അത് തന്നെയാണത്രെ തന്റെ നേട്ടമായി നിക്കി വിശ്വസിക്കുന്നതും.

പെട്ടിയെ പട്ടിയാക്കിയ കഥ

നിക്കി ഗില്‍റാനിയുടെ വിശേഷം

മലയാളം വശമില്ലാത്ത നിക്കിയിക്ക് ഇവന്‍ മര്യാദരാമന്റെ ലൊക്കേഷനില്‍ ഒരു അബദ്ധം പറ്റി. നിക്കി പ്ലാറ്റ്‌ഫോമിലൂടെ പെട്ടി പെട്ടി എന്ന് വിളിച്ചു കൂവി ഓടുന്ന ഒരു രംഗമുണ്ട്. പെട്ടിയ്ക്ക് പകരം പട്ടീ പട്ടീ എന്ന് വിളിച്ചാണത്രെ താരം ഓടിയത്.

ട്രെയിന്‍ ഇടിക്കാന്‍ വന്നു

നിക്കി ഗില്‍റാനിയുടെ വിശേഷം

നമ്പര്‍ 22 മദ്രാസ് മെയില്‍, പാസഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ട്രെയിന്‍ പ്രധാന ലൊക്കേഷനാക്കിയുള്ള ചിത്രമാണ് ഇവന്‍ മര്യാദ രാമന്‍. ചിത്രീകരണത്തിനിടെ തന്നെ ട്രെയിന്‍ തട്ടാന്‍ വന്നെന്നും ദിലീപാണ് രക്ഷിച്ചതെന്നും താരം പറഞ്ഞു.

തെന്നിന്ത്യന്‍ ചിത്രങ്ങള്‍

നിക്കി ഗില്‍റാനിയുടെ വിശേഷം

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ നാല് ഭാഷകളില്‍ നിന്നും നിക്കിയ്ക്കിപ്പോള്‍ അവസരങ്ങള്‍ വരുന്നുണ്ട്. ആരെയും നിരാശപ്പെടുത്താതെ നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന നിക്കിയ്ക്ക് ഇപ്പോള്‍ നാല് ഭാഷയിലും തിരക്കാണ്.

 അടുത്ത മലയാള സിനിമ

നിക്കി ഗില്‍റാനിയുടെ വിശേഷം

ദിലീപിന്റെ നായികയായി ഇവന്‍ മര്യാദരാമന്‍ കഴിഞ്ഞാല്‍ അടുത്ത ചിത്രം ആസിഫ് അലിക്കൊപ്പമാണ്. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ തിരക്ക് ഇഷ്ടമാണ്

നിക്കി ഗില്‍റാനിയുടെ വിശേഷം

കഴിഞ്ഞ ആറ് മാസമായി കേരളം, ചെന്നൈ, ബാംഗ്ലൂര്‍ എന്നിങ്ങനെ പെട്ടിയും പിടിച്ചു ചുറ്റലാണ്. ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ഇടയ്ക്ക് വീട്ടിവലേക്ക് പോകും. വീട്ടുകാരെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഈ തിരക്ക് തനിക്ക് ഇഷ്ടമാണെന്ന് നിക്കി പറഞ്ഞു.

കേരളത്തില്‍ ഒരു വീട്

നിക്കി ഗില്‍റാനിയുടെ വിശേഷം

താന്‍ കൂടുതല്‍ സമയവും ഇപ്പോള്‍ കേരളത്തിലാണ്. അതിനാല്‍ കേരളത്തില്‍ ഒരു വീട് വാങ്ങി, ഇവിടെ തന്നെ താമസിച്ചാലോ എന്ന് വരെ തരം ചിന്തിക്കുന്നുണ്ടത്രെ.

പുതിയ പ്രൊജക്ടുകള്‍

നിക്കി ഗില്‍റാനിയുടെ വിശേഷം

മലയാളത്തിലെ ഈ രണ്ട് പ്രൊജക്ടുകള്‍ക്ക് പുറമെ, ഒരു തമിഴ്- തെലുങ്ക് ദ്വിഭാഷ ചിത്രത്തിലും മറ്റൊരു തമിഴ് ചിത്രത്തിലും നിക്കി ഇപ്പോള്‍ കരാറൊപ്പിട്ടിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X