ആ മോഹനവലയങ്ങളിലൊന്നും വീണില്ല!! തന്റെ ആ തീരുമാനം വളരെ ശരിയാണ്- നിമിഷ
പ്രതികൂലമായ ജീവിതസമ്മർദങ്ങളാണ് പെൺകുട്ടികളെയും ബോൾഡാക്കി മാറ്റുന്നത്.
പുറത്തു വന്ന ആദ്യം ചിത്രം തന്നെ സൂപ്പർ ഹിറ്റാവുക പുരസ്കാരങ്ങൾ വാരിക്കൂട്ടുക എന്നത് ഒരു പുതുമുഖ നടിയെ സംബന്ധിച്ച് വലിയ കാര്യമാണ്. കൂടാതെ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം മുതിർന്ന ടാലന്റഡായിട്ടുളള താരങ്ങൾക്കൊപ്പമാകുമ്പോൾ ആ സന്തോഷത്തിന്റെ മധുരം കൂടും.
ഇവിടെ പറഞ്ഞു വരുന്നത് ദിലീഷ് പോത്തൻ ചിത്രം തൊണ്ടി മുതലും ദൃക്സാക്ഷിയിലൂടെ വെള്ളിത്തിരയിൽ ചുവട് വെച്ച നിമിഷ സാജൻ എന്ന അഭിനേത്രിയെ കുറിച്ചാണ്. ചെയ്ത കഥാപത്രങ്ങളിലെല്ലാം തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് നിമിഷ. വളരെ കുറഞ്ഞു സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിൽ കയറി കൂടി. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് നിമിഷ പ്രത്യക്ഷപ്പെടാറുള്ളത്. അതിനൊരു കാരണമുണ്ട്. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് നിമിഷ തന്റെ സിനിമ ജീവിതത്തെ കുറിച്ചു തുറന്നു പറഞ്ഞത്.

മോഹവലയത്തിൽ വീണില്ല
ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറൻ മൂട് എന്നീവർ തകർത്ത് അഭിനയിച്ച തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം നിമിഷ മലയാളം സിനിമ മേഖലയിൽ എത്തിയത്. ഇവരോടൊപ്പം പിടിച്ചു നിൽക്കാൻ നിമിഷയ്ക്കു കഴിഞ്ഞിരുന്നു. സിനിമ ഹിറ്റായതോടെ താരത്തിനെ തേടി നിരവധി ഓഫറുകൾ എത്തി യിരുന്നു. എന്നാൽ ആ മോഹന വലയത്തിൽ താൻ വീണു പോയില്ലെന്നും നിമിഷ പറഞ്ഞു. ഈ തീരുമാനം വളരെ ശരിയാണെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തിരുന്നു.

ചിത്രത്തിൽ നിറഞ്ഞു നിൽക്കേണ്ട
നല്ല ചിത്രങ്ങളുടെ ഭാഗമാകാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. സിനിമയിൽ പാട്ടും ഡാൻസും വേണമെന്നില്ല, സ്ക്രീനിൽ ഉടനീളം തിറഞ്ഞു നിൽക്കണമെന്ന ആഗ്രഹം തനിയ്ക്കില്ലെന്നും നിമിശ പറഞ്ഞു. ഒരു കഥ കേട്ടു കഴഞ്ഞാൽ ആ കഥാപാത്രം പിന്നേയും മനസിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ ആ സിനിമയയുമായി മുന്നോട്ട് പോകുകയുള്ളൂ.

കരുതുറ്റ കഥാപാത്രം
തൊണ്ടി മുതലും ദൃക്സാക്ഷിയിലെ ശ്രീജയും , ഈടയിലെ ഐശ്വര്യയും ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. പ്രതികൂല സാഹചര്യങ്ങളാണ് പെൺകുട്ടികളെ ബോൾഡായി മാറ്റുന്നത്. എന്നാൽ യാഥാർഥ ജീവിതത്തിൽ നിമിഷ അങ്ങനെയല്ല. പക്വതയില്ലാത്ത പെൺകുട്ടി എന്നാണ് തന്നെ സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സ്വഭാവത്തിന് വിപരീത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ നന്നാകുന്നുണ്ട് എന്ന കമന്റുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും താരം പറഞ്ഞു.

തൊണ്ടി മുതൽ പഠിപ്പിച്ച പാഠം
തൊണ്ടി മുതലിൽ അഭിനയിച്ചതാണ് തനിയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. കഠിനമായി പണിയെടുത്താൽ വിജയം ഉറപ്പായിരിക്കും എന്നാണ് ആ സിനിമ തന്നെ പഠിപ്പിച്ചത്. ഒരു ടീമിന്റെ വിജയമാണിത്. കൂടാതെ പുരസ്കാരങ്ങളെക്കാലും താൻ ആഗ്രഹിക്കുന്നത് പ്രേക്ഷരുടെ മികച്ച പ്രതികരണമാണ്. കന്റെ ചിത്രം കണ്ടതിനു ശേഷം ഓടിവന്ന് മുത്തം തരുന്നതും മികച്ച അഭിപ്രായം അറിയിക്കുന്നതിനു മത്രയും സന്തോഷം ഒരു അവാർഡും തരുന്നില്ല.

കുറഞ്ഞ സമയത്തിനുള്ള പഠിച്ച പാഠങ്ങൾ
മലയാള സിനിമയിലെ യുവതാരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം നിമിഷയ്ക്ക് ലഭിച്ചിട്ടുണ്ട്. അവരിൽ നിന്ന് അഭിനയത്തെ കുറിച്ചുള്ള പല പാഠങ്ങളും പഠിച്ചു. ശരീര ചലനങ്ങൾക്കപ്പുറം കണ്ണു കൊണ്ട് അഭിനയിക്കുന്ന നടനെയാണ് തെണ്ടി മുതലിൽ ഫഹദിലൂടെ കണ്ടത്. താമാശകളിൽ നിന്ന് ക്യാമറയുടെ മുന്നിൽ പെട്ടെന്ന് കഥാപാത്രമാകുന്നത് സുരാജ് വെഞ്ഞാറൻ മൂടിൽ നിന്ന് കണ്ടു. ഷൂട്ടിങ് സെറ്റിൽ ഫുൾടൈം കഥാപാത്രമായി നിൽക്കുന്ന നടനാണ് ഷെയ്ൻ നിഗം. ടേക്കിൽ രസകരമായ ഭാവങ്ങൾ കൊണ്ടു വരുന്ന പ്രേക്ഷകരെ വിസ്കമയിപ്പിക്കുന്ന നടനാണ് ടൊവിനോ. അങ്ങനെ അവരിൽ നിന്ന് പലതും പഠിക്കാൻ കഴിഞ്ഞുവെന്നും താരം പറഞ്ഞു,


Click it and Unblock the Notifications











