»   » അക്കാര്യം ഇതുവരെ ഫഹദിനോട് പറഞ്ഞിട്ടില്ലെന്ന് നിമിഷ , നസ്രിയയെ പേടിച്ചിട്ടാണോ ??

അക്കാര്യം ഇതുവരെ ഫഹദിനോട് പറഞ്ഞിട്ടില്ലെന്ന് നിമിഷ , നസ്രിയയെ പേടിച്ചിട്ടാണോ ??

Posted By: Nihara
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ ടീമിന്റെ പുതിയ സിനിമയായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെ പുതിയൊരു നായിക കൂടി മലയാള സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്. ചിത്രത്തിലെ ശ്രീജയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയന്‍റെ പ്രകടനത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് പുറത്തുവന്നിട്ടുള്ളത്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കാന്‍ നിമിഷയ്ക്കും കഴിഞ്ഞിരിക്കുകയാണ്. മുംബൈ സ്വദേശിനിയായ താരത്തിന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയാണ്. ആദ്യ സിനിമയില്‍ ഇഷ്ടനായകനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നിമിഷ ഇപ്പോള്‍. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇഷ്ടനായകനെക്കുറിച്ച്

സിനിമയെ ഇഷ്ടപ്പെടുന്ന നിമിഷയുടെ ഇഷ്ട നായകരിലൊരാളാണ് ഫഹദ് ഫാസില്‍. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ച് ഇതുവരെയും ഫഹദിനോട് പറഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. ആദ്യ സിനിമയില്‍ത്തന്നെ ഇഷ്ടനായകനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്നും താരം പറയുന്നു.

ഫഹദിനോട് പറഞ്ഞിട്ടില്ല

തന്റെ ഇഷ്ടനായകരിലൊരാളാണ് ഫഹദെന്ന കാര്യം താരത്തോട് തുറന്നു പറഞ്ഞിട്ടില്ലെന്ന് നിമിഷ പറയുന്നു. തികച്ചും പ്രൊഫഷണലായാണ്‌
ഫഹദ് സിനിമയെ സമീപിക്കുന്നത്. കൂടെ അഭിനയിക്കുന്ന താരങ്ങളെയെല്ലാം അദ്ദേഹം നന്നായി പിന്തുണയ്ക്കുമെന്നും താരം പറയുന്നു.

മലയാള സിനിമയോട് പ്രേത്യക ഇഷ്ടം

മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് മുന്‍പേ തന്നെ ആഗ്രഹമുണ്ടായിരുന്നു. മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും താരം പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ മോഡലിങ്ങില്‍ സജീവമായിരുന്നു നിമിഷ.

കഥാപാത്രം നന്നായതിനു പിന്നില്‍

കഥാപാത്രം മികച്ചതായതിനു പിന്നിലെ കാരണം സംവിധായകന്റെ പിന്തുണയായിരുന്നു. പുതുമുഖമാണെന്ന തോന്നല്‍ പോലുമില്ലാതെയാണ് തൊണ്ടിമുതലില്‍ താന്‍ അഭിനയിച്ചതെന്നും നിമിഷ പറഞ്ഞു. ‍

സ്വപ്‌നം ഫലിച്ചു

മഹേഷിന്റെ പ്രതികാരം കണ്ടു കഴിഞ്ഞപ്പോള്‍ ചേച്ചിയാണ് പറഞ്ഞത് തുടക്കം ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെയാവണമെന്ന്. ആ സ്വപ്‌നമാണ് തൊണ്ടിമുതലിലൂടെ യാഥാര്‍ത്ഥ്യമായതെന്നും താരം പറയുന്നു.

മലയാളം നന്നായി അറിയില്ലായിരുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലേക്ക് താരങ്ങളെ തേടുന്നുവെന്ന് അറിഞ്ഞപ്പോഴാണ് ഫോട്ടോ അയച്ചു കൊടുത്തത്. ഓഡിഷനു പോയ സമയത്ത് നന്നായി മലയാളം സംസാരിക്കാന്‍ അറിയില്ലായിരുന്നു. ഇംഗ്ലീഷ് ടച്ചോട് കൂടിയാണ് മലയാളം സംസാരിച്ചിരുന്നത്. അതു കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് സംവിധായകന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിന്നീട് മലയാളം ശരിയാക്കാന്‍ പറഞ്ഞാണ് സെലക്ട് ചെയ്തത്.

English summary
Nimisha Sajayan about her acting experience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam