»   » ഫ്രണ്ട്‌സ് ഇതു കണ്ട് അത്ഭുതപ്പെട്ടു, നടി നിമിഷ സജയന്റെ മുംബൈയിലെ ജീവിതം ഞെട്ടിക്കും!!

ഫ്രണ്ട്‌സ് ഇതു കണ്ട് അത്ഭുതപ്പെട്ടു, നടി നിമിഷ സജയന്റെ മുംബൈയിലെ ജീവിതം ഞെട്ടിക്കും!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ദിലീഷ് പോത്തന്റെ രണ്ടാമത്തെ സംവിധാനസംരഭമായ തൊണ്ടിമുതലും ദൃക്‌സാക്ഷികളിലെ നായികയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടിയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്കും ഈ നടിയാരാണെന്ന് അറിയാന്‍ ആകാംക്ഷയായിരുന്നു.

നാടന്‍ പെണ്‍കുട്ടി, കഥയ്ക്കും കഥാപാത്രത്തിനും അനിയോജ്യയായ നടി. മുംബൈ മലയാളിയായ ഈ നടി ഓഡിഷനിലൂടെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രതികരണം നേടിയ നടി ഇപ്പോള്‍ ഒത്തിരി ഹാപ്പിയാണ്. അടുത്തിടെ മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ നടി തന്റെ ആദ്യ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.

തനി നാടന്‍ പെണ്‍കുട്ടി

ചിത്രത്തില്‍ നാടനായി അഭിനയിച്ച നടി നിമിഷ സജയന്‍ ഒരു മുംബൈകാരിയാണെന്ന് പറയുമ്പോള്‍ ആര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നും. എന്നാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ട കഥാപാത്രമല്ല താന്‍ യഥാര്‍ത്ഥ ജീവിതത്തിലെന്ന് നടി നിമിഷ സജയന്‍ പറയുന്നു. ആള് മോഡേണാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മാത്രം താന്‍ അങ്ങനെയാകുകയായിരുന്നുവെന്ന് നടി പറയുന്നു.

ഷോക്കിങ്-മുംബൈ മലയാളി

തൊണ്ടിമുതലും ദൃക്‌സാക്ഷികളിലെ നടി ശ്രീജ ഒരു മുംബൈക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്ക് ശരിക്കും ഷോക്കായി. മുംബൈയില്‍ ജനിച്ച് വളര്‍ന്ന നിമിഷ സജയന്റെ നാട് ചേര്‍ത്തലയിലാണ്. അച്ഛന്‍ മുംബൈയില്‍ എഞ്ചിനീയറാണ്. മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയായ നിമിഷ ഒരു നല്ല നര്‍ത്തകി കൂടിയാണ്.

ഒഡീഷനിലൂടെ-തൊണ്ടിമുതലും ദൃക്‌സാക്ഷിയും

ഒഡീഷനിലൂടെയാണ് നടി നിമിഷ സജയന്‍ തൊണ്ടിമുലതും ദൃക്‌സാക്ഷികളും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. തുടക്കത്തില്‍ നല്ല പേടിയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍ നല്‍കിയ ധൈര്യമാണ് ഈ കഥാപാത്രത്തെ ഇത്രയും വിജയമാക്കിയതെന്ന് നിമിഷ സജയന്‍ പറയുന്നു.

സിനിമ കണ്ട് ഫ്രണ്ട്‌സ് ഒന്ന് ഞെട്ടി

എന്റെ ഫ്രണ്ട്‌സ് സിനിമ കണ്ട് ഞെട്ടിയിരിക്കുകയാണ്. ഈ കഥാപാത്രമായി എങ്ങനെ മാറിയെന്നാണ് അവര്‍ക്കും അറിയേണ്ടത്. ഇതിനെല്ലാം ഞാന്‍ നന്ദി പറയേണ്ടത് ദിലീഷ് പോത്തനോടാണെന്ന് നിമിഷ പറയുന്നു.

ഫഹദിനെയും സുരാജിനെയും കണ്ടു

ഞാന്‍ ആദ്യമായാണ് സിനിമാ താരങ്ങളെ നേരില്‍ കാണുന്നത്. ഫഹദ് ഫാസിലിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹവുമായി ഒത്തിരി നേരം സംസാരിച്ചു. ഫഹദ് ഫാസിലിന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ എക്‌സൈറ്റ്‌മെന്റ് മാറിയിട്ടില്ല. സുരാജേട്ടന്‍ ഒത്തിരി തമാശയൊക്കെ പറയും. അലന്‍സിയര്‍ ചേട്ടാനായിരുന്നു ലൊക്കേഷനിലെ എന്റെ സുഹൃത്ത്.

പുതിയ ചിത്രം

മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ കഥാപാത്രാവതണത്തിലൂടെ തനിക്ക് ലഭിക്കുന്നത്. ഇത് എനിക്ക് ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്ക് ശേഷം എന്റെ രണ്ടാമത്തെ ചിത്രം തുടങ്ങി. എഡിറ്റര്‍ അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്.

English summary
Nimisha Sajayan about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam