താന്‍ കണ്ട നടിമാരില്‍ ഏറ്റവും സുന്ദരി നിത്യ മേനോനെന്ന് രാഹുല്‍
തനിയ്‌ക്കൊപ്പം അഭിനയിച്ച നായികമാരില്‍ ഏറ്റവും സുന്ദരി നിത്യ മേനോനാണെന്ന് നടന്‍ രാഹുല്‍ മാധവ്. 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ചിത്രത്തില്‍ നിത്യയുടെ പ്രതിശ്രുത വരന്റെ വേഷത്തിലാണ് രാഹുല്‍ മാധവ് അഭിനയിച്ചത്.
മേക്കപ്പിലും മേക്കപ്പ് ഇല്ലാതെയും നിത്യ അതിസുന്ദരിയാണെന്നാണ് രാഹുല്‍ പറയുന്നത്. നിത്യ മികച്ച നടിയാണെന്നും രാഹുല്‍ പറയുന്നു. നിത്യയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ താനും സുന്ദരനാണെന്ന് തോന്നാറുണ്ടെന്നും രാഹുല്‍.

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 100 ഡേയ്‌സ് ഓഫ് ലവ്. ദുല്‍ഖര്‍ ല്‍മാനും നിത്യ മേനോനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

അല്‍പ്പം പൊങ്ങച്ചക്കാരനായിരുന്നു രാഹുലിന്റെ കഥാപാത്രം. രാഹുലും ചിത്രത്തിന്‍രെ സംവിധായകന്‍ ജെനൂസും കൊളെജ്‌മേറ്റ്‌സ് ആയിരുന്നു. ഇരുവരും താമസിച്ചത് ഒരേ ഹോസ്റ്റലില്‍.

ഓരോ സീനിലേയും വളരെ ചെറിയ കാര്യങ്ങള്‍ പോലും ജെനൂസ് വളരെ വ്യക്തമായി പറഞ്ഞ് തരുമെന്ന് രാഹുല്‍ പറയുന്നു.

തന്റെ അഭിനയം നന്നായിരുന്നുവെങ്കില്‍ അതിനുള്ള ക്രെഡിറ്റും രാഹുല്‍ നല്‍കുന്നത് നിത്യയ്ക്കാണ്. 2011 ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ മാധവ് മലയാളത്തില്‍ അരങ്ങേറുന്നത്.


Click it and Unblock the Notifications











