ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു; നിത്യ മേനോന്‍

By Aswini

പ്രശ്‌നമൊന്നുമില്ല. ആദ്യ പ്രണയം എപ്പോഴായിരുന്നെന്നും അത് തകര്‍ന്നപ്പോള്‍ എന്തായിരുന്നു തന്റെ അവസ്ഥയെന്നുമൊക്കെയുള്ള കാര്യങ്ങള്‍ നിത്യ ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിവാഹ സങ്കല്‍പങ്ങളെ കുറിച്ചും, ആദ്യ പ്രണയത്തെ കുറിച്ചും, മലയാള സിനിമാനുഭവത്തെ കുറിച്ചും നിത്യ ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്, തുടര്‍ന്ന് വായിക്കൂ...

ഒറ്റയ്ക്ക് ഞാന്‍ ഹാപ്പിയാണ്

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

ഇപ്പോള്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് ആഗ്രഹമെന്ന് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തോട് നിത്യ പ്രതികരിച്ചു. വിവാഹം കൊണ്ട് തനിക്കൊരി ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റി ആവശ്യമില്ല. ഇമോഷന് സെക്യൂരിറ്റിയും വേണ്ട. ഒരു കുട്ടിയെ ഉണ്ടാക്കാന്‍ കൊതിയുമില്ല. ഒറ്റയ്ക്ക് ഹാപ്പിയാണെന്നാണ് നിത്യ പറഞ്ഞത്.

വിവാഹം ആലോചിച്ച് മാത്രം

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

ആരെങ്കിലും വന്ന് ജീവിതം ഇതിലും ഹാപ്പിയാക്കുമെങ്കില്‍ അപ്പോള്‍ മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നാണ് നിത്യ പറയുന്നത്. നല്ലവണ്ണം ആലോചിച്ചതിന് ശേഷമാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും നിത്യ പറഞ്ഞു.

ലിവിങ് ടുഗെതറിനെ കുറിച്ച്

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

നിത്യ മേനോന്റെ ഓകെ കണ്‍മണി എന്ന ചിത്രം ലിവിങ് ടുഗെതര്‍ റിലേഷനെ കുറിച്ചാണല്ലോ പറയുന്നത്, അതിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ അത് ശരിയാണോ തെറ്റാണോ എന്ന് പുറത്ത് നിന്ന് പറയുന്നതില്‍ കാര്യമില്ലെന്നാണ് നിത്യയുടെ പക്ഷം. അധികം താമസിയാതെ ഇത് സാധാരണമാകുമെന്നും നടി പറഞ്ഞു.

അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

മുമ്പൊന്നും ആണും പെണ്ണും പരസ്പരം കാണുമായിരുന്നില്ല. എന്നാല്‍ ഇന്നങ്ങനെയല്ല. അവര്‍ പരസ്പരം കാണുന്നു, പ്രേമിക്കുന്നു, ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അത് സ്വാഭാവികമാണ്. അവര്‍ക്കിഷ്ടമുള്ളത് ചെയ്യട്ടെ. അനാവശ്യമായി നിയന്ത്രിക്കുമ്പോഴാണ് പ്രശ്‌നമുണ്ടാവുന്നത്- നിത്യ മേനോന്‍ പറഞ്ഞു.

ആദ്യ പ്രണയം

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

പതിനെട്ടാം വയസ്സിലാണ് താന്‍ ആദ്യമായി പ്രണയിച്ചതെന്ന് നിത്യ വെളിപ്പെടുത്തി. അത് മോശമായി അവസാനിച്ചു. ഹൃദയം വല്ലാതെ വേദനിച്ച നിമിഷമായിരുന്നു അത്. എന്നാലും ഒരിക്കല്‍ പ്രേമിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നിത്യ പറയുന്നു

ആദ്യ പ്രണയത്തിലെ നേട്ടം

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

ആ ആദ്യപ്രണയമുണ്ടാക്കിയ വൈകാരിക തലത്തില്‍ നിന്നുകൊണ്ടാണ് തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നാണ് നിത്യ പറയുന്നത്. അതൊക്കെ അഭിനയിച്ചാലേ വികാരങ്ങള്‍ക്ക് ആഴമുണ്ടാവൂ എന്നാണ് നിത്യയുടെ പക്ഷം. പ്രണയത്തില്‍ താന്‍ വിശ്വസിക്കുന്നു എന്നും നിത്യ പറഞ്ഞു.

ആസിഫിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടം

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

കൂടെ അഭിനയിച്ചവരില്‍ ആര്‍ക്കൊപ്പമാണ് എളുപ്പമായി തോന്നിയത് എന്ന ചോദ്യത്തിന് ആസിഫ് അലി എന്നായിരുന്നു ഉത്തരം. ആസിഫ് അലി എന്റെ ക്ലോസ് ഫ്രണ്ടാണ്. ആസിഫിനൊപ്പം കംഫര്‍ട്ടബിളാണ്

ദുല്‍ഖറിന് എന്നെ അറിയാം

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും കംഫര്‍ട്ടബിളാണെന്ന് നിത്യ പറഞ്ഞു. ഓകെ കണ്‍മണിയിലൊക്കെ വളരെ ഇന്റിമേറ്റ് റോളാണ്. ദുല്‍ഖര്‍ എന്നെ മനസ്സിലാക്കുന്നു. ഞാന്‍ ദുല്‍ഖറിനെയും

മലയാളത്തിലെ സൗഹൃദങ്ങള്‍

ആദ്യ പ്രണയം പതിനെട്ടാം വയസ്സില്‍; അത് തകര്‍ന്നപ്പോള്‍ വല്ലാതെ വേദനിച്ചു

മലയാളത്തില്‍ നിന്ന് നല്ല സുഹൃത്തുക്കളെ കിട്ടിയെന്ന് നിത്യ മേനോന്‍ പറഞ്ഞു. അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്, ജാനൂസ്..അവരൊക്കെ എനിക്ക് വെറും സിനിമാക്കാര്‍ മാത്രമല്ല. എന്റെ ഫ്രണ്ട്‌സാണ്. അവര്‍ക്കറിയാം എന്നെ. ബാച്ചിലര്‍ പാര്‍ട്ടി, ബാംഗ്ലൂര്‍ ഡെയ്‌സ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലെ ക്യാറക്ടര്‍ മികച്ചതാകാനുള്ള കാരണം ഈ സൗഹൃദമാണ്- നിത്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X