For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റിന്നയോട് ജോലി രാജി വെക്കാന്‍ പറഞ്ഞു! മമ്മൂട്ടി പറഞ്ഞ കാര്യവും പാലിക്കുന്നുവെന്നും നിവിന്‍ പോളി!

  By Nimisha
  |

  യുവതാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ടവരിലൊരാളാണ് നിവിന്‍ പോളി. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി തുടരുന്ന നിവിന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന് പുറമെ അന്യഭാഷകളിലും മികവ് തെളിയിച്ചിട്ടുള്ള താരത്തിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഇക്കാര്യത്തില്‍ ആരാധകരും സന്തോഷവാന്‍മാരാണ്.

  വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്്‌സ് ക്ലബിലൂടെയാണ് നിവിന്‍ പോലഇ എന്ന താരം മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ചത്. പ്രകാശന്‍ എന്ന ഗൗരവക്കാരനായ താടിക്കാരനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ജോലി ചെയ്യുന്നതിനിടയിലും മനസ്സിലെ സിനിമാമോഹം കലശലായതിനാല്‍ താരം ജോലി രാജി വെച്ച് ഇറങ്ങുകയായിരുന്നു. പിന്നീടങ്ങോട്ട് താരത്തിന്‍രെ ഊഴമായിരുന്നു. നിരവധി അവസരങ്ങളാണ് ഈ താരത്തിനെ കാത്തിരുന്നത്.

  തട്ടത്തിന്‍ മറയത്ത്, നേരം, ഓം ശാന്തി ഓശാന, 1983, ബാംഗ്ലൂര്‍ ഡേയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗരാജ്യം, സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഇടവേള, വിക്രമാദിത്യന്‍, ആനന്ദം, റിച്ചി തുടങ്ങിയ സിനിമകളിലൂടെ താരം ശക്തമായ സാന്നിധ്യം പ്രകടമാക്കുകയായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണിയാണ് താരത്തിന്റെതായി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത ചിത്രം. സിനിമാജീവിതവുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തെയും താന്‍ എന്നും മുറുകെ പിടിക്കാറുണ്ടെന്നും താരം പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  മമ്മൂട്ടിയുടെ വാക്കുകള്‍

  മമ്മൂട്ടിയുടെ വാക്കുകള്‍

  കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തെ എന്നും ചേര്‍ത്ത് നിര്‍ത്തുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തെക്കുറിച്ച് യുവതാരങ്ങള്‍ പോലും വാചാലരാവുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് കൂടിയാണിത്. തന്നാലാവുന്ന ഉപദേശങ്ങളെല്ലാം അദ്ദേഹം യുവതാരങ്ങള്‍ക്ക് നല്‍കാറമുണ്ട്. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട് നമ്മള്‍ പുറത്തൊക്കെ പോവുന്നവരാണ്, എന്നാല്‍ വീട്ടിലുള്ളവരുടെ കാര്യം അങ്ങനെയല്ല, അവര്‍ എങ്ങും പോകുന്നില്ല അവരുടെ ലോകം അതാണ്, അതിനാല്‍ എത്ര തിരക്കുണ്ടായാലും കുടുംബത്തെ പരിഗണിക്കണണെന്ന് മുന്‍പൊരിക്കല്‍ മമ്മൂട്ടി പറഞ്ഞിരുന്നു. ആ ഉപദേശം ഇന്നും താന്‍ അതേ പോലെ ഉള്‍ക്കൊള്ളുന്നുവെന്ന് താരം പറയുന്നു.

  മകന്റെ വരവ്

  മകന്റെ വരവ്

  ഷൂട്ടിങ്ങിന്‍രെ ഇടവേളകളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങാന്‍ പോവുന്ന ശീലമുണ്ടായിരുന്നുവെങ്കിലും പിന്നീടത് മാറ്റിയെന്ന് നിവിന്‍ വ്യക്തമാക്കുന്നു. ദാദയുടെ വരവാണ് തന്‍രെ ജീവിതം തന്നെ മാറ്റി മറിച്ചത്. നിവിന്‍ പോളിയുടെ ഫോട്ടോ കോപ്പിയാണ് ദാവീദെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിനോടൊപ്പം ഇടയ്ക്ക് ദാദയേയും കാണാറുണ്ട്. ദാദയ്ക്ക് പിന്നാലെയണ് റോസ ട്രീസ എത്തിയത്. നിവിന്റെയും കുടുംബത്തിന്‍രെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ദാദയുമായുള്ള അടുപ്പം

  ദാദയുമായുള്ള അടുപ്പം

  മകനുമായി വളരെയധികം അറ്റാച്ച്ഡ് ആണ് താനെന്ന് താരം പറയുന്നു. സിനിമാതിരക്കുകളില്‍ നിന്നും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങിയെത്തണമെന്ന് പലപ്പോഴും തോന്നാറുണ്ട്. അടുത്തിടെയായിരുന്നു ഈ താരപുത്രന്‍ പിറന്നാളോഘോഷിച്ചത്. നിവിന് പിന്നാലെ ദാവീദും സിനിമയിലേക്കെത്തുമെന്നും പൃഥ്വിരാജിന്റെയോ ദുല്‍ഖറിന്റെയോ മകളായിരിക്കും താരപുത്രന് നായികയായെത്തുന്നതെന്ന തരത്തില്‍ ട്രോളുകള്‍ പ്രചരിച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ഈ താരപുത്രന്റെ ചിത്രങ്ങള്‍ തരംഗമാവാറുള്ളത്.

  റിന്നയുടെ യെസുകള്‍

  റിന്നയുടെ യെസുകള്‍

  എഞ്ചിനിയറിങ് പഠനത്തിനിടയിലാണ് നിവിനും റിന്നയും പ്രണയത്തിലായത്. ജോലി രാജി വെച്ച് സിനിമയിലേക്ക് പ്രവേശിക്കുകയാണെന്നറിഞ്ഞപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ഈ താരപത്‌നി നല്‍കിയത്. താന്‍ ജോലി രാജി വെച്ച് വീട്ടിലിരുന്നപ്പോള്‍ അവളായിരുന്നു കാര്യങ്ങളെല്ലാം നോക്കിയത്. ഇപ്പോഴും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് റിന്നയാണെന്നും താരം പറയുന്നു. അവളുടെ യെസുകലാണ് തന്നെ താരമാക്കിയത്. സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും റിന്നയുടെ പിന്തുണയെക്കുറിച്ച് ഈ താരം നേരത്തെ വാചാലനായിരുന്നു.

  മകള്‍ പിച്ചവെച്ച് തുടങ്ങി

  മകള്‍ പിച്ചവെച്ച് തുടങ്ങി

  ദാവീദിന് പിന്നാലെയാണ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. റോസ് ട്രീസയുടെ മാമോദീസ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. സിനിമയിലെ തിരക്ക് കൂടിയപ്പോള്‍ ഭാര്യയോട് ജോലി രാജി വെക്കാന്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. തനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയതാണ് റിന്ന. മകള്‍ക്ക് ഒരുവയസ്സായെന്നും പിച്ചവെച്ച് തുടങ്ങിയെന്നും നിവിന്‍ പറയുന്നു.

  കൊച്ചുണ്ണിയെ കാത്ത് ആരാധകര്‍

  കൊച്ചുണ്ണിയെ കാത്ത് ആരാധകര്‍

  മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

  English summary
  Nivin Pauly shares about his family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X