'കഥകളെല്ലാം കേൾക്കാറുണ്ട്, എനിക്കറിയാം ആ അധ്വാനം'; നിവിൻ പോളി പറയുന്നു; അഭിമുഖം

നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷെെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. എം മുകുന്ദന്റെ കഥ ആധാരമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈൻ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയൻ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഫിൽമിബീറ്റിനോട് പങ്കുവെക്കുകയാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും.

'എല്ലാ കഥയും നിവിനോട് പറയാറുണ്ട്'

'എല്ലാ കഥയും നിവിനോട് പറയാറുണ്ട്'

'ഞാൻ എല്ലാ കഥകളും നിവിനോട് ചർച്ച ചെയ്യാറുണ്ട്. ഒരു ആശയം വന്നാലും ആശങ്ക വന്നാലും നിവിനോട് പറയാറുണ്ട്. എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന എന്റെ സുഹൃത്താണ് നിവിൻ. നിവിൻ ചെയ്യുമോ ചെയ്യാതിരിക്കുമോ എന്നതിനപ്പുറം കഥ വന്നാൽ ഞാൻ നിവിനോട് സംസാരിക്കാറുണ്ട്. അങ്ങനെ പറഞ്ഞ കഥയാണിത്. കഥ കേട്ടയുടെനെ നിവിൻ ചെയ്യാമെന്നേറ്റു,' എബ്രിഡ് ഷൈൻ പറയുന്നു.

'ഒരേ പോലുള്ള കഥകൾ ജനങ്ങൾക്ക് മടുത്തു'

'ഒരേ പോലുള്ള കഥകൾ ജനങ്ങൾക്ക് മടുത്തു'

നിവിൻ: 'ഈ സിനിമയുടെ തിരക്കഥ കേട്ടപ്പോൾ ഇത് പുറത്തിറങ്ങേണ്ട സിനിമയാണെന്ന് തോന്നി. നമ്മുടെ ബാനറിൽ വരുന്ന സിനിമകൾ (ജൂനിയർ പോളി പിക്ചേഴ്സ്) എന്തെങ്കിലും ഒരു പുതുമ നൽകണമെന്ന ആ​ഗ്രഹമുണ്ട്. എല്ലാവരും പുതിയ ആശയങ്ങളാണ് നോക്കുന്നത്. ഒരേ രീതിയിലുള്ള കണ്ടന്റുകളോട് ജനത്തിന് താൽപര്യക്കുറവുണ്ട്. പുതിയ രീതിയുള്ള കഥകൾക്ക് സ്വീകാര്യത കിട്ടുന്ന സമയമാണ്'

'എല്ലാവരുടെയും തിരക്കഥകൾ കേൾക്കും, എനിക്കറിയാം ആ ബുദ്ധിമുട്ട്'

'എല്ലാവരുടെയും തിരക്കഥകൾ കേൾക്കും, എനിക്കറിയാം ആ ബുദ്ധിമുട്ട്'

'സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മാനദണ്ഡങ്ങളൊന്നും വെക്കാറില്ല. കഥ പറയാൻ വരുന്നവരുടെയെല്ലാം കഥകൾ കേൾക്കാൻ ശ്രമിക്കാറുണ്ട്. കാരണം അവരും ഒരു അധ്വാനമെടുത്താണ് സ്ക്രിപ്റ്റിം​ഗും മറ്റും ചെയ്യുന്നത്. സമയമനുസരിച്ച് എല്ലാ കഥകളും കേൾക്കാറുണ്ട്. ഞാനും അങ്ങനെയൊക്കെ പുതുമുഖമായി സിനിമയിലെത്തിയ ആളാണ്'

'ഒരു കഥയെഴുതി സിനിമയാക്കണമെന്ന് ആ​ഗ്രഹിച്ച് നടക്കുന്നവരുടെ ബുദ്ധിമുട്ട് എന്താണെന്ന് എനിക്ക് മനസ്സിലാവും. ആദ്യം കഥയുടെ രത്നച്ചുരുക്കം കേൾക്കും. അതിൽ ഒരു ഫയർ തോന്നിയാൽ മുഴുവൻ തിരക്കഥയും കേൾക്കും. ഇത് പൊളിയായിരിക്കും എന്ന് തോന്നിയാൽ അതുമായി മുന്നോട്ട് പോവും. സിനിമയുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങളെല്ലാം പിന്നീടായിരിക്കും ആലോചിക്കുക,' നിവിൻ പോളി പറയുന്നു.

'ആസിഫലി‌യെ വിളിക്കാൻ പറഞ്ഞത് നിവിൻ'

'ആസിഫലി‌യെ വിളിക്കാൻ പറഞ്ഞത് നിവിൻ'

എബ്രിഡ് ഷൈൻ: സിനിമയുടെ തിരക്കഥ വികസിച്ച് വന്നപ്പോൾ രണ്ട് പ്രധാന കഥാപാത്രങ്ങളും ഒരേ പോലെ വളർന്നു വന്നു. നിവിൻ പോളി ചെയ്യുന്ന കഥാപാത്രത്തിനും ഒപ്പമുള്ള കഥാപാത്രത്തിനും ഒരേ പോലെ പ്രാധാന്യം വരികയും ചെയ്തു. ആ കഥാപാത്രവും നിവിൻ തന്നെ ചെയ്യണം എന്നെനിക്ക് തോന്നി. ഡബിൾ റോൾ ചെയ്താൽ നന്നായിരിക്കും എന്ന് ‍ഞാൻ നിവിനോട് പറഞ്ഞു. പക്ഷെ മറ്റൊരാൾ ചെയ്താൽ നന്നായിരിക്കുമെന്നും ആസിഫിനോട് ഒന്ന് കഥ പറയുമെന്നും നിവിനാണ് നിർദ്ദേശിച്ചത്.

'മമ്മൂക്കയോടൊപ്പം ഒരു സിനിമയെന്ന സ്വപ്നം'

നിവിൻ പോളി: മക്കൂക്കയ്ക്കൊപ്പം അഭിനയിക്കണമെന്നത് എന്റെ വലിയ സ്വപ്നമാണ്. തുടക്ക സമയത്ത് ചില സിനിമകൾ വന്നിരുന്നു. പക്ഷെ അന്ന് ചെയ്യാൻ പറ്റിയില്ല. ഇനി ചെയ്യുമ്പോൾ നല്ല ഒരു കോംബോയിൽ മമ്മൂക്കയോടൊപ്പം ഒരു പടം ചെയ്യണമെന്നത് ഒരു സ്വപ്നമാണ്. ചില ചർച്ചകൾ നടന്നിട്ടുണ്ട്. പക്ഷെ ഒന്നും പ്രാവർത്തികമായില്ല.

'ബിജു 2 അണിയറയിൽ'

'ബിജു 2 അണിയറയിൽ'

എബ്രിഡ് ഷൈൻ: 'ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാ​ഗം ബിജി 2 വിന്റെ സ്ക്രിപ്റ്റ് ഏകദേശം 80 ശതമാനം പൂർത്തിയായി. ബാക്കിയുള്ള വർക്ക് നടന്നു കൊണ്ടിരിക്കുകയാണ്. കുറച്ചു കൂടി കഴിഞ്ഞ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടും'

'ഡിജിറ്റൽ കാലം സിനിമ ചെയ്യുന്ന ടെൻഷൻ കുറയ്ക്കും'

നിവിൻ: 'ഒടിടി സിനിമയ്ക്ക് ​ഗുണം ചെയ്യുമെന്ന് തോന്നുന്നു. മുമ്പ് സാറ്റ്ലൈറ്റ് എന്ന ഒറ്റ രീതിയിലാണ് പോയിക്കൊണ്ടിരുന്നത്. ഇപ്പോൾ സാറ്റ്ലൈറ്റ്, ഡിജിറ്റൽ എന്നിങ്ങനെ വേർതിരിച്ച് വലിയ വരുമാനം ഒരു പ്രൊഡ്യൂസറിന് കിട്ടുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്. അത് സിനിമയ്ക്കും ഇൻഡസ്ട്രിക്കും എല്ലാവർക്കും നല്ലതാണ്. ടെൻഷനില്ലാതെ പടം ചെയ്യാനുള്ള വഴി തെളിയുന്നുണ്ട്.'

Read more about: nivin pauly asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X