»   » നിവിന്‍ പോളി ഒരു മാജിക് ബാലനാണ്, സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാം

നിവിന്‍ പോളി ഒരു മാജിക് ബാലനാണ്, സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാം

Written By:
Subscribe to Filmibeat Malayalam

2014 ല്‍ അനൂപ് മേനോന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത രണ്ട് ചിത്രത്തിലും (1983, വിക്രമാദിത്യന്‍) നിവിന്‍ പോളി ഉണ്ടായിരുന്നു. പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ പലരും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു. ആ വിളി തീര്‍ത്തും യോജിച്ചതാണെന്ന് അനൂപ് മേനോന്‍ പറയുന്നു.

പ്രേമം സിനിമ യുവാക്കളെ വഴി തെറ്റിച്ചു എന്ന വിമര്‍ശനത്തോട് ഒരിക്കലും യോജിക്കുന്നില്ല എന്നും അനൂപ് പറഞ്ഞു. ഒരു സിനിമയ്ക്കും ആള്‍ക്കാരെ വഴി തെറ്റിയ്ക്കാന്‍ സാധിയ്ക്കില്ല. അങ്ങനെയാണെങ്കില്‍ ശങ്കരാഭരണം കണ്ടതിന് ശേഷം കേരളത്തിലുള്ള ആളുകള്‍ ശാസ്ത്രീയ സംഗീതം പഠിക്കാന്‍ പോകണമായിരുന്നു.

 anoop-menon-nivin-pauly

നിവിന്‍ പോളി ഒരു 'മാജിക്ക് ബോയി'യാണ്. നമ്മുടെയൊക്കെ മാന്ത്രികനായ ബാലന്‍. അത്രയധികം ഹിറ്റ് ചിത്രങ്ങള്‍ നിവിന്റെ പേരിലുണ്ട്. നിവിന്‍ വളരെ ഹാര്‍ഡ് വര്‍ക്കിങ് ആണ്. വളരെ അനായാസമായുള്ള നിവിന്റെ അഭിനയവും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിയ്ക്കാം എന്നും അനൂപ് പറഞ്ഞു.

സമീപകാലത്ത് കണ്ടതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമ മഹേഷിന്റെ പ്രതികാരമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു. സിനിമ കണ്ട് കഴിഞ്ഞ ശേഷം ഫഹദ് ഫാസിലിനെയും ദിലീഷ് പോത്തനെയും ശ്യാം പുഷ്‌കറിനെയും വിളിച്ചിരുന്നു. എനിക്കും ഇതുപോലുള്ള സിനിമകളുടെ ഭാഗമാകണം എന്ന ആഗ്രഹമുണ്ടെന്നാണ് അവരോട് ഞാന്‍ പറഞ്ഞത്- അനൂപ് പറഞ്ഞു.

Previous: 'കിടപ്പറ രംഗങ്ങള്‍ സിനിമയില്‍ പാടില്ലെങ്കില്‍ ഇവിടെ ഒരു രതിനിര്‍വ്വേദമോ തൂവാനത്തുമ്പികളോ ഉണ്ടാകില്ല'

English summary
Nivin Pauly is a magic boy says Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam