»   » 'അല്പം തടി കൂടിയാല്‍ നിവിന്‍ അപ്പോള്‍ വിളിക്കും, ഡീ തടിച്ചീ.. വണ്ണം കുറയ്‌ക്കെടീ എന്ന് പറയും'

'അല്പം തടി കൂടിയാല്‍ നിവിന്‍ അപ്പോള്‍ വിളിക്കും, ഡീ തടിച്ചീ.. വണ്ണം കുറയ്‌ക്കെടീ എന്ന് പറയും'

Posted By: Rohini
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ബേബി മഞ്ജിമ മോഹന്‍ നായിക മഞ്ജിമ മോഹന്‍ ആകുന്നത്. ചിത്രത്തില്‍ നിവിന്‍ അവതരിപ്പിയ്ക്കുന്ന ഉമേഷ് എന്ന കഥാപാത്രം ഗൗതം മേനോനെ കാണാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ അവസരം ലഭിച്ചത് മഞ്ജിമയ്ക്കാണ്. കാണുക മാത്രമല്ല, ഗൗതം സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.

ചിമ്പു കാരണം മനസ്സ് മടുത്തുപോയി എന്ന് മഞ്ജിമ മോഹന്‍

ഒരു വടക്കന്‍ സെല്‍ഫിയുടെ ട്രെയിലര്‍ കണ്ടിട്ടാണ് അച്ചം എന്‍പത് മടിമൈയടാ എന്ന ചിത്രത്തില്‍ ഗൗതം മഞ്ജിമയെ വിളിച്ചത്. തമിഴില്‍ ചിമ്പുവിന്റെയും തെലുങ്കില്‍ നാഗ ചൈതന്യയുടെയും നായികയായി അഭിനയിച്ചു. എന്നാല്‍ നിവിന്‍ പോളിയോളം അടുത്ത സൗഹൃദം ഇവരാരുമായുമില്ല. നിവിന്‍ തന്റെ അടുത്ത സുഹൃത്താണ് എന്ന് മഞ്ജിമ പറയുന്നു

നിവിനുമായുള്ള സൗഹൃദം

എന്തും പങ്കുവയ്ക്കുന്ന അടുത്ത സുഹൃത്താണ് എനിക്ക് നിവിന്‍. അല്പം വണ്ണം കൂടിയാല്‍, ഡീ തടിച്ചീ വണ്ണം കുറയ്‌ക്കെടീ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ വിളിയ്ക്കും. വിനീത് ശ്രീനിവാസനും അങ്ങനെ തന്നെയാണെന്ന് മഞ്ജിമ പറയുന്നു.

ഉമേഷ് ആഗ്രഹിച്ചത് കിട്ടിയപ്പോള്‍

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളി ആഗ്രഹിച്ചതാണ് ഗൗതം മേനോനെ കാണാന്‍. ആ അവസരം തനിക്ക് കിട്ടിയപ്പോള്‍ ആദ്യം വിളിച്ചത് നിവിനാണ് എന്ന് മഞ്ജിമ പറയുന്നു. ആദ്യം കുറച്ച് കുശുമ്പ് കാണിച്ചു. പിന്നെ ഒത്തിരി സന്തോഷവും സ്‌നേഹവും.

ഇഷ്ടതാരങ്ങള്‍

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജിമ പറഞ്ഞു. ഞാനൊരു കട്ട മോഹന്‍ലാല്‍ ഫാനാണ്. പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയ നടന്‍. ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യര്‍. തന്റെ കണ്ണില്‍ ഏറ്റവും സുന്ദരിയായ നടി ദീപിക പദുക്കോണ്‍ ആണെന്നും മഞ്ജിമ പറഞ്ഞു.

മലയാളത്തിലേക്ക്

മലയാളത്തില്‍ ഞാനിപ്പോഴും കുട്ടിയാണ്. നല്ല തിരക്കഥ കിട്ടിയാല്‍ മലയാള സിനിമ ചെയ്യണം. ഇനി കൂടുതല്‍ സമയം സിനിമയ്ക്ക് തന്നെയാണെന്നും നടി പറഞ്ഞു.

മഞ്ജിമയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nivin Pauly is my best friend says Manjima Mohan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam