ജൂഡിന്റെ അടുത്ത ചിത്രത്തിലും നിവിന്‍ പോളി തന്നെ നായകന്‍!
ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്തേയ്ക്ക് കാലെടുത്തവച്ച ജൂഡ് ആന്റണി ജോസഫ് തന്റെ അടുത്ത സംവിധാന സംരംഭത്തിലേക്ക് കടക്കുന്നു. രണ്ടാമത്തെ ചിത്രത്തിലും നിവിന്‍ പോളി തന്നെയായിരിക്കും നായകനെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കി.
പുതിയ ചിത്രത്തിലും വിനീത് ശ്രീനിവാസന്‍ ഒരു പ്രധാന വേഷം ചെയ്യുമെന്ന് ജൂഡ് അറിയിച്ചു. ഓം ശാന്തി ഓശാനയില്‍ ഡോ. പ്രസാദ് വര്‍ക്കി എന്ന കഥാപാത്രമായി വിനീത് എത്തിയിട്ടുണ്ട്. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. ജൂഡ് തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നതെന്നാണ് കേള്‍ക്കുന്നത്.

ഇപ്പോള്‍ നിവിനിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജൂഡ് ആന്റണി. ഒരു കള്ളന്റെ വേഷത്തിലാണത്രെ ജൂഡ് ചിത്രത്തിലെത്തുന്നത്.
നിവിന്‍ പോളി നായകനായ, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് ജൂഡ് ഇപ്പോള്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയം തന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു എന്നും പ്രേമത്തിലൂടെ അത് സാധിച്ചു എന്നും ജൂഡ് പറയുന്നു.


Click it and Unblock the Notifications











