twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല: നിവിന്‍

    By Aswini
    |

    പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പം നിവിന്‍ പോളിയ്ക്ക് ഒരുപാട് ഇല്ലാക്കഥകള്‍ക്കും പാത്രമാവേണ്ടി വന്നു. സോഷ്യല്‍ മീഡിയ മെനഞ്ഞുകൂട്ടുന്ന കഥകള്‍ക്കൊക്കെ ഇരയാകുന്നത് നിവിനാണ്. നിവിന്‍ അടുത്ത മോഹന്‍ലാല്‍ എന്ന് ആരാധകര്‍ പറയുന്നതും നിവിന്‍ കോടികള്‍ പ്രതിഫലം വാങ്ങുന്നു എന്ന് പറയുന്നതും, ഒന്നും നിവിന്‍ പോളി അറിഞ്ഞുകൊണ്ടല്ലെന്ന് അറിയുക.

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴല്‍ തൊടാന്‍ പോലും തനിക്ക് കഴിയില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പോളി പറഞ്ഞു. പ്രേമത്തിന്റെ വിജയത്തിന് ശേഷം സിറ്റി ടൈംസിന് നിവിന്‍ പോളി നല്‍കിയ അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗിനെ കുറിച്ചും പ്രതിഫലം വാങ്ങുന്നതിനെ കുറിച്ചും ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോയതിനെ കുറിച്ചുമൊക്കെ നിവിന്‍ പറയുന്നത്, വായിക്കൂ...

    സൂപ്പര്‍സ്റ്റാര്‍ എന്ന ടാഗിനെ കുറിച്ച്

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    എന്താണ് എന്റെ ജോലി, അത് ചെയ്യുക എന്നതാണ് പ്രധാന്യം. അത്തരം ടാഗുകളെ കുറിച്ചൊന്നും ചിന്തിക്കാതിരിക്കുക. എനിക്കെന്താണ് വേണ്ടത് അത് ചെയ്യുക എന്ന് മാത്രമെ എനിക്കുള്ളൂ. എന്താണോ ഞാനിഷ്ടപ്പെടുന്നത് അത് അതുപോലെ തുടരുക. അത്രമാത്രം- നിവിന്‍ വളരെ സാധാരണമായി പറഞ്ഞു തുടങ്ങി

    അടുത്ത മോഹന്‍ലാല്‍ എന്ന് പറഞ്ഞത്

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    ഞാനെന്താണെന്നും എന്ത് നേടി എന്നതിനെ കുറിച്ചും എനിക്ക് നല്ല ബോധമുണ്ട്. മോഹന്‍ലാലുമായി താരതമ്യം ചെയ്യാനുള്ള ലെവലിലൊന്നും ഞാനെത്തിയിട്ടില്ല. നൂറ് ചിത്രം ഇതുപോലെ ചെയ്താലും മോഹന്‍ലാല്‍ എന്ന നടന്റെ നിഴലിനരികില്‍ എത്താന്‍ പോലും ഞാനായിട്ടില്ല. ഇത്തരം താരതമ്യപ്പെടുത്തല്‍ എന്നെ അലോസരപ്പെടുത്തു. ഇത്തരം താരതമ്യം നടത്തുന്നവര്‍ വസ്തുകളെ കുറിച്ച് ചിന്തിക്കുന്നില്ലേ.

    എന്നും കാമുകന്‍ വേഷം

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    മുമ്പൊരിക്കല്‍ എന്നും കാമുകന്റെ വേഷം ചെയ്യാന്‍ താത്പര്യമില്ലെന്ന് നിവിന്‍ പറഞ്ഞിരുന്നു. വില്ലന്‍ വോഷങ്ങളോടാണ് തനിക്ക് താത്പര്യമെന്നും പറഞ്ഞു. പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തോടെ വീണ്ടും റൊമാന്റിക് ഹീറോ ആയത് സമ്മര്‍ദ്ദമാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്ന് നടന്‍ വ്യക്തമാക്കി. പ്രേമത്തിന്റെ വിജയം വളരെ സന്തോഷം തരുന്ന കാര്യമാണ്. അതെന്നെ ഒരു തരത്തിലും നെഗറ്റീവായി ബാധിച്ചിട്ടില്ല.

    റൊമാന്റിക് സിനിമകളില്‍ ഇനി അഭിനയിക്കുമോ?

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    റൊമാന്റിക് സിനിമകളെ കുറിച്ച് ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടന്നു തോന്നുന്നു. എന്റെ കംഫര്‍ട്ടബിള്‍ സൂണില്‍ നിന്നുകൊണ്ട് മാത്രമേ ഞാനൊരു റൊമാന്റിക് ചിത്രത്തിലോ രംഗത്തോ അഭിനയിക്കുകയുള്ളൂ എന്നാണ്. അല്ലാതെ റൊമാന്റിക് ചിത്രത്തിന് ഞാനെതിരല്ല. എല്ലാം സ്‌ക്രിപിറ്റിനെ ആശ്രയിച്ചിരിക്കും

    ആക്ഷന്‍ ഹീറോ ബിജു ഫുള്‍ ആക്ഷനാണോ?

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    ആക്ഷന്‍ ഹീറോ ബിജു എന്ന് കേട്ട് സിനിമ ഫുള്‍ ആക്ഷന്‍ ആണെന്നു കരുതേണ്ട. ബിജു എന്ന പൊലീസ് ഓഫീസറുടെ സാധാരണമായ പെരുമാറ്റം മാത്രമേയുണ്ടാവൂ. സാധാരണ ഒരു ജീവിതത്തില്‍ ഒരു പൊലീസ് നേരിടുന്ന സംഘട്ടനങ്ങള്‍ മാത്രം. ഒരു കൊമേര്‍ഷ്യല്‍ ടേം ആയിട്ടാണ് ആക്ഷന്‍ എന്നുപയോഗിച്ചത്. 1983 യില്‍ നിന്നും കുറച്ചൂടെ ഗഹനമായ വേഷമാണ്. അതേ സമയം ഇതുവരെ കണ്ട പൊലീസ് സ്റ്റോറികളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലായിരിക്കും

    കൂട്ടുകാര്‍ക്കൊപ്പമുള്ള സിനിമ

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    തീര്‍ച്ചയായും സുഹൃത്തുക്കൊപ്പമുള്ള ചിത്രം കൂടുതല്‍ കംഫര്‍ട്ടാണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും പരസ്പരം അറിയാം. എല്ലാവരുടെയും നെഗറ്റീവും പോസിറ്റീവും അറിയാം. അതുകൊണ്ട് രണ്ടര്‍ത്ഥം വച്ച് സംസാരിക്കേണ്ടതായി വരില്ല. പരസ്പര സഹകരണത്തോടെയായിരിക്കും. അത് സിനിമയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും

    പ്രേമത്തിലെ സൗഹൃദം

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    അതെ പ്രേമത്തിന് പിന്നിലും മുന്നിലും നിന്നവരെല്ലാം അടുത്ത സുഹൃത്തുക്കളാണ്. ആലുവയില്‍ ഒരു വീട്ടിലാണ് ഞങ്ങളെല്ലാവരും താമസിച്ചത്. ഒരുപാട് സമയം ഒരുമിച്ചിരിക്കും. അത് സിനിമയുടെ പെര്‍ഫക്ഷന് ഏറെ സഹായിച്ചു.

     അല്‍ഫോണ്‍സ് പുത്രനെ കുറിച്ച്

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    അല്‍ഫോണ്‍സ് പുത്രന്റെ കമ്മിറ്റ്‌മെന്റിനെയും ശ്രദ്ധയെയും മറ്റൊരാളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. അത്രയും കമ്മിന്റ്‌മെന്റ് മറ്റൊരാളിലും ഞാന്‍ കണ്ടിട്ടില്ല. അല്‍ഫോണ്‍സിന്റെ സമര്‍പ്പണവും കമ്മിറ്റ്‌മെന്റുമാണ് ഈ ചിത്രത്തിന്റെ വിജയം. അവനില്‍ നിന്ന് ഞങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട്.

    പ്രേമത്തിന്റെ വിജയം

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    പ്രേമം നല്ലൊരു സിനിമ ആയിരിക്കും എന്നറിയാമായിരുന്നു. പക്ഷെ ഇത്രയും വലിയ വിജയം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആദ്യ ദിവസത്തെ പ്രതികരണം വന്നപ്പോള്‍ ശരിക്കും ഞെട്ടി. 2.45 മണിക്കൂര്‍ എന്ന സിനിമയുടെ ദൈര്‍ഘ്യം പ്രേക്ഷകരെ മടുപ്പിക്കുമോ എന്ന് ഭയന്നിരുന്നു. തീര്‍ച്ചയായും ഈ വിജയം അല്‍ഫോണ്‍സിന്റേതാണ്. അദ്ദേഹത്തിന്റെ വിജയത്തിന്റെ പിന്നില്‍ നില്‍ക്കാനുള്ളത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ

    ഇവിടെയ്ക്ക് പാരയായത് പ്രേമം

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    പ്രേമം എന്ന ചിത്രവുമായി ഒരിക്കലും ഇവിടെ യെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ശ്യാമപ്രസാദ് സാറിന്റെ സിനിമയ്ക്ക് വ്യത്യസ്തമായൊരു ലീഗ് ഉണ്ട്. മറ്റൊരു കൊമേര്‍ഷ്യല്‍ ചിത്രവുമായി അതിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ചിലപ്പോള്‍ രണ്ട് ചിത്രങ്ങളും ഒരുമിച്ച് റിലീസായത് വിഷയമായിരിക്കാം. പ്രേമം മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഒരുദിവസം തന്നെ റിലീസ് ചെയ്യേണ്ടിവന്നു.

    വിജയങ്ങളെ കുറിച്ച്

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    ഞാന്‍ വിജയത്തിന്റെ ഒഴുക്കില്‍ യാത്ര ചെയ്യുകയല്ല. വിജയങ്ങളില്‍ സന്തോഷിക്കുന്നു, ആസ്വദിക്കുന്നു. അതിന് ശേഷം അത് വിടുന്നു. ആ വിജയം തലയില്‍ വച്ചു നടക്കില്ല

    ഡ്രീം റോള്‍

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    എന്താണോ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അത് തുടരാന്‍ സാധിച്ചാല്‍ മതി

    സിനിമ സംവിധാനം ചെയ്യുമോ

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    തീര്‍ച്ചയായും. എനിക്കൊരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹമുണ്ട്. അതിന് ഒരുപാട് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഞാനതിനെ കുറിച്ചൊക്കെ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം ഞാനൊരു സിനിമ ചെയ്യും

    പ്രതിഫലത്തെ കുറിച്ച് വന്ന കമന്റ്?

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    സത്യം പറഞ്ഞാല്‍ അതിനോട് പ്രതികരിക്കണം എന്നെനിക്ക് തോന്നിന്നില്ല. അതേ കുറിച്ച് പറയുന്നത് ബുദ്ധിശൂന്യമായ കാര്യമാണെന്ന് മലയാള സിനിമയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. നമ്മുടെ ഈ ചെറിയ ഇന്റസ്ട്രിയില്‍ അത്രയും വലിയ പ്രതിഫലം വാങ്ങാന്‍ സാധിക്കില്ല. ഒരു ചിത്രത്തിന്റെ വിജയത്തിന് ശേഷം ഒരു നടന് അതിന് കഴിയില്ലെന്ന് നിര്‍മാതാക്കള്‍ക്കും അറിയാം. അതൊക്കെ മാധ്യമങ്ങളുടെ സൃഷ്ടികള്‍ മാത്രമാണ്.

    പ്രേമത്തില്‍ ആരെ പ്രേമിക്കും

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    പ്രേമത്തില്‍ മൂന്ന് നായികമാരാണുള്ളത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ ഒരു ഓപ്ഷന്‍ വന്നാല്‍ ആരെ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മലര്‍ എന്നാണ് നിവിന്‍ പറഞ്ഞത്

    താങ്കളുടെ വിജയത്തിന് പിന്നില്‍

    നൂറ് സിനിമകള്‍ ചെയ്താലും മോഹന്‍ലാലിന്റെ നിഴല്‍ തൊടാന്‍ എനിക്ക് കഴിയില്ല

    വിനീത് ശ്രീനിവാസന്‍

    English summary
    I know what I am and I know for a fact that I have not reached any level where I can even be compared with Mohanlal. Even if I do a 100 films, I know I will not even be anywhere near his shadow says Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X