»   » സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

സകല സമയവും അനിയത്തിക്കൊപ്പം, ദാവീദിനെ സ്‌കൂളിലേക്ക് വിടാനായി റിന്നയും നിവിനും ചെയ്തത്

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായ നിവിന്‍ പോളിയുടെ സമയമാണ് ഇപ്പോള്‍. കുടുംബത്തിലും സിനിമാജീവിതത്തിലും സന്തോഷകരമായ കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ദാവീദിന് കൂട്ടായി കുഞ്ഞനുജത്തി എത്തിയത് അടുത്തിടെയാണ്. പുതിയ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

നിവിന്‍ പോളിയും അഹാനയും ഒന്നാം തീയതി തന്നെ എത്തിയതിനു പിന്നിലെ കാരണം?

ചേച്ചിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത ആളാണ് കാവ്യാ മാധവന്‍, പിന്നെങ്ങനെ നിരപരാധിയാണെന്ന് പറയും?

കാളിദാസന്‍റെ പൂമരത്തെക്കുറിച്ച് ഇനി തള്ളണ്ട, ചിത്രം തിയേറ്ററുകളിലേക്ക്.. അതിഥിയായി ഈ താരങ്ങളും

മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നിവിന്‍ പോളി. നിവിന്‍ നായകനായെത്തുന്ന റിച്ചി ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ്, ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്‍, റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി, വൈശാഖ്, മേജര്‍ രവി തുടങ്ങിയവരുടെ ചിത്രത്തിലും നിവിന്‍ പോളിയുണ്ട്. മലയാള സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഈ യുവതാരം. പുത്തന്‍ ചിത്രങ്ങളെക്കുറിച്ചും ഓണത്തെക്കുറിച്ചുമൊക്കം താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

മകളോടൊപ്പമുള്ള ആദ്യത്തെ ഓണം

ഇത്തവണത്തെ ഓണം ആഘോഷിക്കാന്‍ നിവിന്‍ പോളിക്കും റിന്നയ്ക്കുമൊപ്പം മകളും കൂടിയുണ്ട്. മൂത്തമകന്‍ ദാവീദിന് കൂട്ടായി കുഞ്ഞനുജത്തിയും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ സ്‌പെഷലാണ് തന്റെ ഇത്തവണത്തെ ഓണമെന്ന് താരം പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഹേയ് ജൂഡ് ലൊക്കേഷനില്‍

മകള്‍ക്കൊപ്പമുള്ള ആദ്യ ഓണത്തിന് നിവിന്‍ പോളി ഇനിയും കാത്തിരിക്കേണ്ടി വരും. ശ്യാമപ്രസാദ് ചിത്രമായ ഹേയ് ജൂഡിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇത്തവണത്തെ ഓണമെന്ന് താരം പറയുന്നു.

ദാവീദിന്റെ കുഞ്ഞനിയത്തി

മകള്‍ ജനിച്ചതില്‍ പിന്നെ മകനെ സ്‌കൂളില്‍ വിടാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് നിവിന്‍ പോളി പറയുന്നു. സദാ സമയവും അനിയത്തിക്കൊപ്പമിരിക്കാനാണ് ദാവീദിന് താല്‍പര്യം.

ഞണ്ടുകളുടെ നാട്ടിലെത്തിയതിനെക്കുറിച്ച്

പ്രേമത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അല്‍ത്താഫ് സലീം ഈ ചിത്രത്തെക്കുറിച്ച് വിവരിച്ചത്. പ്രേമം ടീം വീണ്ടും ഒരുമിക്കുന്നുവെന്നുള്ള സന്തോഷമുണ്ടായിരുന്നു.

പുതുമുഖ നായികമാര്‍ക്കൊപ്പമുള്ള അനുഭവം

പുതിയ ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് ഐശ്വര്യ ലക്ഷ്മി സിനിമയില്‍ തുടക്കം കുറിക്കുന്നത്. മുന്‍പ് പല നായികമാരും സിനിമയില്‍ തുടങ്ങിയത് നിവിന്‍ പോളിക്കൊപ്പമായിരുന്നു. സായ് പല്ലവി, അനു ഇമ്മാനുവല്‍, നമിത പ്രമോദ്, ഇഷ തല്‍വാര്‍ തുടങ്ങിയവരൊക്കെ നിവിന്‍ പോളിക്കൊപ്പം തുടങ്ങിയവരാണ്. മികച്ച അവസരങ്ങള്‍ ലഭിച്ചുവെന്ന് ഇവര്‍ വിളിച്ച് പറയുമ്പോള്‍ ഏറെ സന്തോഷം തോന്നാറുണ്ടെന്നും താരം പറയുന്നു.

ത്രിഷയോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്

തെന്നിന്ത്യന്‍ താരറാണി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഹേയ് ജൂഡ്. വിണൈ താണ്ടി വരവായ കണ്ടത് മുതലാണ് താന്‍ ത്രിഷയുടെ ഫാനായത്. ഏറെ ഇഷ്ടപ്പെടുന്ന താരത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് കരിയറിലെ വലിയ ഭാഗ്യമായി കാണുന്നുവെന്നും നിവിന്‍ പറയുന്നു.

English summary
Nivin Pauly about his family.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam