'കമല്‍ തമിഴര്‍ക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്, മോഹന്‍ലാല്‍ മലയാളികള്‍ക്ക് വേണ്ടിയും'
മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ റീമേക്കായ പാപനാശത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതുമുതല്‍ പലരും മോഹന്‍ലാലിനെയും കമല്‍ ഹസനെയും ഇഴകീറി പരിശോധിച്ച്, താരതമ്യം ചെയ്യുകയാണ്. കമലിന്റെയും മോഹന്‍ലാലിന്റെയും അഭിനയത്തെ താരതമ്യപ്പെടുത്തരുതെന്നാണ് ഈ രണ്ട് കഥാപാത്രങ്ങളെയും സൃഷ്ടിച്ച സംവിധായകന്‍ ജീത്തു ജോസഫിന് പറയാനുള്ളത്
എന്റെ രണ്ട് കഥാപാത്രങ്ങളെയും ഇന്ത്യന്‍ സിനിമയിലെ രണ്ട് ലജന്റ്‌സ് അവതരിപ്പിച്ചു എന്നുള്ളത് ഒരു സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും വലിയ സന്തോഷമാണ്, ജീത്തു പറഞ്ഞു തുടങ്ങി. പക്ഷെ രണ്ട് പേരെയും താരതമ്യം ചെയ്യാന്‍ പറ്റില്ല. മോഹന്‍ലാലിന്റെ അഭിനയ രീതിയല്ല കമല്‍ ഹസന്റേത്. കമല്‍ ഹസന്‍ തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയും.

കഥാപാത്രവും കഥയും ഒന്നു തന്നെയാണെങ്കിലും രണ്ട് പേരുടെയും മെത്തേഡ് ഓഫ് ആക്ടിങ് വ്യത്യസ്തമാണെന്നും ജീത്തു ജോസഫ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തമിഴിന്റെ രീതിയ്ക്ക് ഇണങ്ങുന്ന രീതിയില്‍ രംഗങ്ങളില്‍ അല്‍പ്പസ്വല്‍പ്പം മാറ്റങ്ങള്‍ വരുത്തിയതൊഴിച്ചാല്‍ കഥാഗതിയ്ക്ക് യാതൊരു മാറ്റവും പാപനാശത്തില്‍ കൊണ്ടുവന്നിട്ടില്ല. ചിത്രം ജൂലൈ ആദ്യവാരം റിലീസ് ചെയ്യും- ജീത്തു പറഞ്ഞു


Click it and Unblock the Notifications