For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അതെന്‍റെ ജന്മാവകാശമാണ്, അക്കാര്യത്തില്‍ ആര്‍ക്കും എന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ല, ഷക്കീല പറയുന്നു

  By Nihara
  |

  കുടുംബത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചതായിരുന്നു തന്റെ ജീവിതമെന്ന് ഷക്കീല പറഞ്ഞു. ആദ്യ കാലത്ത് ഗ്ലാമര്‍ റോളുകള്‍ ചെയ്യാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട നായിക പിന്നീട് അതു തുടര്‍ന്നു പോവുകയായിരുന്നു. മാദക റാണിയായി വിശേഷിക്കപ്പെടുന്ന ഷക്കീലയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ താന്‍ സംതൃപ്തയാണെന്നാണ് ഷക്കീല പറയുന്നത്.

  തളരുമ്പോള്‍ താങ്ങാനായി നല്ലൊരു ജീവിത പങ്കാളി ഇല്ലാത്തതിന്റെ ദു:ഖത്തെക്കുറിച്ച് മുന്‍പും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണമാണ് സിനിമയിലേക്കെത്തിയത്. നിത്യച്ചെലവിനു പോലും വഴിമുട്ടിയിരുന്ന കുടുംബത്തെ സഹായിക്കാന്‍ സ്വന്തം ജീവിതം സിനിമയില്‍ സമര്‍പ്പിച്ച ഷക്കീലയുടെ അധികമാരും അറിയാത്ത ജീവിതകഥ അറിയാന്‍ വായിക്കൂ.

  സില്‍ക്ക് സ്മിതയായിരുന്നു പ്രചോദനം നല്‍കിയത്

  സിനിമയിലെ ഗ്ലാമര്‍ ലോകത്ത് എത്തിപ്പെട്ട ഷക്കീലയ്ക്ക് പ്രചോദനമേകിയത് മാദക റാണിയായ സില്‍ക്ക് സ്മിതയുടെ ജീവിതമായിരുന്നു. ആദ്യ സിനിമയില്‍ത്തന്നെ അവരുടെ സഹോദരിയായി വേഷമിടാന്‍ കഴിഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമായി ഗ്ലാമറസായി അവര്‍ അഭിനയിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അഭിനേത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. സില്‍ക്ക് സ്മിതയുടെ അഭിനയം അടുത്തു നിന്ന് അറിഞ്ഞതാണ് ഗ്ലാമര്‍ റോളുകള്‍ സ്വീകരിക്കാന്‍ തനിക്ക് പ്രചോദനമായത്.

  വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു

  സിനിമയിലെത്തിയ കാലത്ത് താന്‍ ചെയ്യുന്ന റോളുകളെക്കുറിച്ച് വീട്ടുകാര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ ഒന്നും അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് തന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഞാന്‍ പോലും ഓര്‍ക്കാനിഷ്ടപ്പെടാത്ത പലതരം ചിത്രങ്ങളും കാണുമെന്നും ഷക്കീല പറഞ്ഞു.

  ഏത് കാര്യവും നന്നായി ചെയ്യും

  ഏത് കാര്യം ചെയ്യുകയാണെങ്കിലും അത് പരമാവധി നന്നായി ചെയ്യാനാണ്താന്‍ ശ്രമിക്കാറുള്ളത്. ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അത് അങ്ങേയറ്റം മികച്ചതാക്കാനാണ് താന്‍ ശ്രമിക്കാറുള്ളത്.

  യാതൊരുവിധ പശ്ചാത്താപവുമില്ല

  വിവിധ ഭാഷകളിലായി 400 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഷക്കീല. ഗ്ലാമര്‍ വേഷം ചെയ്തതിനെക്കുറിച്ച് യാതൊരുവിധ പശ്ചാത്തപവും തനിക്കില്ല. ആകെ നിരാശയുള്ളത് ഒരു കാര്യത്തിലാണ്. മാതാപിതാക്കള്‍ ആഗ്രഹിച്ചതു പോലൊരു കുടുംബിനിയാവാന്‍ തനിക്ക് കഴിഞ്ഞില്ലെന്നുള്ളത്. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ പലപ്പോഴും രക്ഷിതാക്കളുടെ അസാന്നിധ്യം തനിക്കു അനുഭവപ്പെടാറുണ്ടെന്നും ഷക്കീല പറഞ്ഞു.

  സ്ത്രീയായാല്‍ തന്റേടിയാവണം

  സമൂഹം എങ്ങനെ കാണുന്നുവെന്ന് സ്ത്രീകള്‍ ഭയക്കേണ്ടതില്ല. സ്ത്രീ സമൂഹം കൂടുതല്‍ കരത്താര്‍ജ്ജിക്കണം. തന്റേടികളായ സ്ത്രീകളെയാണ് തനിക്കിഷ്ടമെന്നും ഷക്കീല വ്യക്തമാക്കി.

  ഏറെ വേദനിപ്പിച്ച സംഭവത്തെക്കുറിച്ച്

  വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇന്നും തന്നെ ഏറെ വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ചും ഷക്കീല അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസിന്റെ ആവശ്യത്തിനായി ബുര്‍ഖ ധരിച്ച് കോടതിയിലെത്തിയ ഷക്കീലയ്ക്ക് നേരെ ആക്രോശവുമായി ചിലര്‍ കടന്നുവന്നു.

  അതെന്‍റെ ജന്‍മാവകാശമാണ്

  സിനിമയില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ബുര്‍ഖ ധരിക്കരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. സിനിമയ്ക്കുമപ്പുറത്ത് തന്റെ വ്യക്തി ജീവിത്തില്‍ ഇടപെടാന്‍ ആര്‍ക്കു അധികാരമില്ല. ബുര്‍ഖ ധരിക്കുകയെന്നത് എന്റെ ജന്‍മാവകാശമാണ്. അക്കാര്യത്തില്‍ ആരു ചോദ്യം ചെയ്താലും താന്‍ പ്രതികരിക്കുമെന്നും ഷക്കീല പറഞ്ഞു.

  English summary
  "I sacrificed myself for my family," confesses 45-year-old Shakeela, who started her career as a soft-porn actress in several industries and earned a name for herself. Once a controversial actress, she says that her professional life has been quite satisfying. The actress asserts that she is someone who has always followed her heart in spite of several restrictions from her relatives. She, however, feels that her life is incomplete now, as there is no shoulder for her to cry on.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more