മലയാളത്തില്‍ തുടരാന്‍ ഒരു ഉദ്ദേശവുമില്ലെന്ന് നയന്‍

By Aswathi

സത്യന്‍ അന്തിക്കാട് സംവധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള സിനമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. അവിടെ നിന്നുമാണ് നയന്‍താര എന്ന നടിയുടെ തുടക്കം. മലയാളത്തില്‍ നിന്ന് തെന്നിന്ത്യയിലേക്ക് പോയ നയന്‍ ഇടയ്ക്കും മുറയ്ക്കും ഒന്ന് വന്ന് മുഖം കാണിച്ചു പോകും എന്നല്ലാതെ മലയാളത്തില്‍ ഉറച്ചു നില്‍ക്കാന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. തമിഴായിരുന്നു നയന്‍സിന്റെ തട്ടകം.

ഇപ്പോള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിദ്ദിഖിന്റെ ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നടനോളം പ്രാധാന്യമുള്ള വേഷമാണ് നയന്‍സിനും.

nayanthara

അടുത്തിടെ ഒരു അഭിമുഖത്തില്‍ മലയാളത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ഇവിടെ തന്നെ തുടരാന്‍ ഒരു ഉദ്ദേശവുമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. മലയാളം സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ വളരെ സെലക്ടീവാണെന്നും നയന്‍ പറഞ്ഞു.

ബോഡി ഗാഡിന് ശേഷം മലയാളത്തില്‍ നിന്നും തനിയ്ക്ക് അവസരങ്ങളൊന്നും വന്നിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. തനിയ്ക്ക് അഭിനയ സാധ്യതയുള്ളതും ശക്തമായതുമായ ഒരു കഥാപാത്രം ലഭിച്ചാല്‍ മാത്രമേ മലയാളത്തില്‍ അഭിനയിക്കുകയുള്ളൂ എന്ന് നയന്‍താര വ്യക്തമാക്കി. സിദ്ദിഖ് അതുപോലെയൊരു സംവിധായകനാണെന്നും നയന്‍ പറയുന്നു. എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ സ്ഥാനം നല്‍കു. ഇനിയും സിദ്ദിഖിനൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും നടി പറഞ്ഞു.

പുതിയ മലയാള സിനിമകളൊന്നും നയനിപ്പോള്‍ കരാറൊപ്പിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിയ്ക്കുകയാണെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കും. എന്നാല്‍ ഇവിടെ സ്ഥിരമാക്കില്ല. തമിഴില്‍ ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍. നാളെ (02-04-2015) നയന്‍താരയും ഉദയനിധി സ്റ്റാലിനും താരജോഡികളായെത്തുന്ന നന്‍പേണ്ട എന്ന ചിത്രം റിലീസ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X