എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്: റോമ

By Aswathi

ചോക്ലേറ്റ്, ലോലിപ്പോപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായിക പദവിയിലേക്ക് ഉയരുന്നതിനിടെയാണ് റോമയെ മലയാള സിനിമയില്‍ നിന്നും കാണാതായത്. പൊതുവെ നായികമാര്‍ വിവാഹം കഴിഞ്ഞാലാണ് അപ്രത്യക്ഷയാകുന്നത് എന്നുള്ളതുകൊണ്ട്, റോമയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നമസ്‌തേ ബാലി എന്ന ചിത്രത്തിലൂടെ റോമ തിരിച്ചുവന്നു.

വിവാഹത്തെ കുറിച്ച് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നേയില്ലെന്ന പതിവ് നായികമാരുടെ പല്ലവി തന്നെയാണ് റോമയ്ക്കും. വിവാഹം കഴിച്ചാല്‍ തന്നെ പ്രണയ വിവാഹം മാത്രം. അറെഞ്ച്ഡ് മാര്യേജിന് ഞാനില്ലെന്നും റോമ വ്യക്തമാക്കി. വിവാഹം എപ്പോഴാണെന്ന് ചോദിച്ചാല്‍ റോമ പറയും എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ടൈന്ന്. തുടര്‍ന്ന് വായിക്കൂ.

എവിടെയായിരുന്നു ഇത്രയും നാള്‍

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

എവിടെ പോയതായിരുന്നു എത്രയും നാള്‍ എന്ന് ചോദിക്കുമ്പോള്‍ റോമ പറയുന്നത് ഞാനെന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പോയതായിരുന്നു എന്ന്.

എന്തായിരുന്നു റോമയുടെ സ്വപ്നം

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

കുറേ യാത്രകള്‍ ചെയ്യുക എന്നതായിരുന്നു റോമയുടെ ഏറെ നാളത്തെ ആഗ്രഹം. ന്യൂസ് ലാന്റ്, സിങ്കപ്പൂര്‍, മലേഷ്യ അങ്ങനെ ജപ്പാനും ചൈനയും ഒഴികെ ഒത്തിരി രാജ്യങ്ങളില്‍ കറങ്ങിയടിച്ചു.

മടുത്തു, ഞാന്‍ പോയി

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

എന്താ പെട്ടന്നൊരു യാത്ര എന്ന ചോദിച്ചപ്പോള്‍ റോമ പറഞ്ഞത് ഇങ്ങനെയാണ്; എന്റെ ജീവിതത്തില്‍ ഞാനൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്യാറില്ല. എനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ. ഒരേ തരം കഥാപാത്രങ്ങള്‍ മാത്രം വന്നപ്പോള്‍ മടുപ്പു തോന്നി. അപ്പോള്‍ ഒരു ബ്രേക്കെടുത്ത് സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയി.

വിവാഹം കഴിഞ്ഞ വാര്‍ത്ത

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

ഇടവേളയെടുത്തപ്പോള്‍ വിവാഹം കഴിഞ്ഞു എന്ന വാര്‍ത്ത പ്രചരിച്ചിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്ന് പറഞ്ഞു. അപ്പോള്‍ വിവാഹം കഴിയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ലെന്നും റോമ പറഞ്ഞു.

പ്രണയ വിവാഹം മാത്രം

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

വിവാഹം കഴിക്കുന്നെങ്കില്‍ അത് പ്രണയ വിവാഹം മാത്രമായിരിക്കമെന്ന് റോമ വ്യക്തമാക്കി. അറെഞ്ച്ഡ് മാര്യേജിന് ഞാനില്ലെന്നും താരം പറഞ്ഞു.

വിവാഹം എന്ന്?

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

എന്റെ സങ്കല്‍പ്പത്തില്‍ ഒരു സ്‌പെഷ്യല്‍ പേഴ്‌സണുണ്ട്. ആ സ്‌പെഷ്യല്‍ ആളു വരുമ്പോള്‍ വിവാഹം കഴിയ്ക്കുമെന്ന് റോമ പറഞ്ഞു.

ആനും ഞാനും തമ്മില്‍

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ പരും ആന്‍ എന്നാണ്. ഇത് നാലാം തവണയാണ് ആന്‍ എന്ന പേര് കഥാപാത്രത്തിന് ലഭിയ്ക്കുന്നത്. ചോക്ലേറ്റ്, ചാപ്പാ കുരിശ്, കാസനോവ, ഇപ്പോള്‍ നമസ്‌തേ ബാലിയും. ആനും ഞാനും തമ്മില്‍ പുനര്‍ജന്മബന്ധമുണ്ടെന്നാണ് തോന്നുന്നതെന്ന് റോമ പറയുന്നു.

ഏത് കഥാപാത്രമാവാനാണ് ഇഷ്ടം

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

ഒരു നാല്‍പത് ശതമാനം ഷേക്‌സ്പിയര്‍ എംഎ മലയാളം എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണ്. 60 ശതമാനം അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടവുമില്ല

പ്രേക്ഷകരുടെ ഇഷ്ടം പോലെ

എന്റെ സങ്കല്‍പത്തില്‍ ഒരാളുണ്ട്

വയസ്സായ ആളുകള്‍ എന്നെ കാണുമ്പോള്‍ ഞാന്‍ കരഞ്ഞു കാണുന്നത് ഇഷ്ടമല്ല എന്നൊക്കെ പറയാറുണ്ട്. പ്രേക്ഷകര്‍ അങ്ങനെ പറയുന്ന സ്ഥിതിയ്ക്ക് അവരുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് റോമ പറയുന്നു. സെറയെ പോലെയും ആനിയെ പോലെയുമുള്ള കഥാപാത്രങ്ങളോടാണ് ഇഷ്ടം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X