»   » ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരു പെണ്‍കുട്ടിയെ പ്രേമിച്ചു വിവാഹം ചെയ്യുന്നു എന്ന തരത്തിലാണ് സംവിധായകന്റെ വിവാഹ വാര്‍ത്തകള്‍ വന്നത്. ചെന്നൈയില്‍ പഠിക്കുന്ന പ്രണയിനിയെ അവിടെ വച്ചാണ് അല്‍ഫോണ്‍സ് കണ്ടതും പരിചയപ്പെട്ടതും പ്രണയത്തിലായതെന്നുമായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ തങ്ങളുടേത് ഒരു പ്രണയ വിവാഹമല്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കി. നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകളാണ് അല്‍ഫോണ്‍സ് വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി, അലീന മേരി ആന്റണി. അല്‍വിനും സിനിമാ മേഖലയില്‍ നിന്നായതുകൊണ്ട് വീട്ടുകാര്‍ വഴിയാണ് ആലോചന വന്നതെന്ന് അല്‍ഫോണ്‍സ് പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

പ്രശസ്ത നിര്‍മാതാവ് അല്‍വിന്‍ ആന്റണിയുടെ മകളാണ് വധു. പേര് അലീന മേരി ആന്റണി

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

അലീന ചെന്നൈയില്‍ നിന്നും എംഐബി (മാസ്റ്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ ബിസിനസ്) പൂര്‍ത്തിയാക്കി

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

അലീനയുടെ അച്ഛന്‍ അല്‍വിനും സിനിമാ മേഖലയില്‍ നിന്നായതുകൊണ്ട് വീട്ടുകാര്‍ ആലോചിച്ച് നടത്തുന്ന വിവാഹമാണ്.

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിന് ശേഷമാണ് അല്‍ഫോണ്‍സിന്റെ വിവാഹം തീരുമാനിച്ചതെന്ന വാര്‍ത്തയും തെറ്റാണ്. പ്രേമം റിലീസ് ആകുന്നതിന് എത്രയോ മുമ്പ് വിവാഹം തീരുമാനിച്ചിരുന്നു.

ഞങ്ങളുടേത് പ്രേമ വിവാഹമല്ല: അല്‍ഫോണ്‍സ് പുത്രന്‍

ആഗസ്റ്റ് 17 ന് വിവാഹ നിശ്ചയം നടത്തും. 22 ന് കൊച്ചിയില്‍ വച്ചാണ് വിവാഹം

English summary
Premam director Alphonse Putharen is all set to wed Aleena Mary Antony, daughter of producer Alwyn Antony, on the 22nd of this month. But no, unlike in his films which explore different kinds of romantic relationships, in life, the director has opted for an arranged marriage.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam