For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  By Aswini
  |

  നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്നചാനല്‍ പ്രോഗ്രാമില്‍ പോയി പെട്ടതാണ് നമിത പ്രമോദ്. അപ്പോള്‍ മുതല്‍ നമിതയെ കളിയാക്കി സോഷ്യല്‍ മീഡിയകളില്‍ ധാരാളം ട്രോളുകള്‍ വന്നു. ഇപ്പോള്‍ നടി ഒരേ തരം കഥാപാത്രങ്ങള്‍ എടുക്കുന്നു എന്ന് പറഞ്ഞാണ് വിമര്‍ശനം. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും നമിതയെ ബാധിക്കുന്നില്ല.

  വിമര്‍ശിക്കുന്നവരുണ്ടല്ലോ എന്ന് ചോദിച്ചാല്‍ പറയുന്നവര്‍ പഞ്ഞോട്ടെ എന്നാണ് നിമിതയുടെ ഭാവം. ചിലരുടെ സംസാരം കേട്ടാല്‍ അറിയാം വിമര്‍ശിക്കാനാണോ കളിയാക്കാനാണോ വരുന്നതെന്ന്. സാധാരണക്കാര്‍ക്ക് എന്നെ ഇഷ്ടമാണ്. അത് മതി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ- ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

  അമര്‍ അക്ബര്‍ ആന്തോണിയിലെ വേഷം

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്തോണി എന്ന ചിത്രത്തില്‍ സിനിമാറ്റിക് ഡാന്‍സറായിട്ടാണ് എത്തുന്നത്. ജെനി എന്നാണ് കഥാപാത്രത്തിന്റെ പേര്. നാദിര്‍ഷയ്ക്കും ജയസൂര്യയ്ക്കും ഇന്ദ്രജിത്തിനും പൃഥ്വിരാജിനുമൊക്കെ ഒപ്പമുള്ള അഭിനയം രസകരമായിരുന്നു.

  ഡാന്‍സ് വേഷങ്ങള്‍ തന്നെ

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  ശരിയാണ്, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഡാന്‍സ് വേഷം ചെയ്യുന്നു. പക്ഷെ ഞാനത്രവലിയ ഡാന്‍സുകാരിയല്ല. സ്റ്റെപ്പുകള്‍ പറഞ്ഞു തന്നാല്‍ ചെയ്യുന്നു എന്ന് മാത്രം. ഡാന്‍സ് വേഷങ്ങള്‍ മാത്രം നോക്കി എടുക്കുന്നതല്ല. കിട്ടുന്ന നല്ല സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ്.

  പ്ലസ്ടുവിന് നല്ല മാര്‍ക്ക് കിട്ടിയിട്ടും ഡിസ്റ്റന്‍സ് എജുക്കേഷന്‍

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  ഞാനെപ്പോഴും അഭിനയവുമായി തിരക്കിലാണ്. അതിന്റെ ഇടയില്‍ കോളേജ് ലൈഫ് മിസ് ചെയ്തല്ലോ എന്നോര്‍ത്ത് ദുഃഖിക്കാന്‍ സമയമില്ല. പിന്നെ എന്റെ സ്‌കൂള്‍ ഫ്രണ്ട്‌സ് ഒക്കെ ഒപ്പമുണ്ട്. ഒരുപാട് സൗഹൃദങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്നതിനോടൊന്നും താത്പര്യമില്ല. അതിനെക്കാളൊക്കെ ഉപരി, സ്‌കൂളില്‍ പോയാലും ഞാന്‍ സ്വന്തമായി തന്നെയാണ് പഠിയ്ക്കുന്നത്. ക്ലാസ് അറ്റന്റ് ചെയ്യാന്‍ കഴിയിറില്ല. അതുകൊണ്ട് ഡിസ്റ്റന്‍സ് എജുക്കേഷന്‍ തന്നെയാണ് നല്ലതെന്ന് തോന്നി

  അടുത്ത ചിത്രം

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയും ഫ്രൈഡെ ഫിലിംസ് ഒരുക്കുന്ന അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങും. നവാഗത സംവിധായകനാണ്. എനിക്ക് സ്‌ക്രിപ്റ്റ് വളരെ ഇഷ്ടമായി. ഒരുപാട് സിനിമകള്‍ വാരിവലിച്ച് ചെയ്യുന്നതിനോട് താത്പര്യമില്ല. ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അത് മാത്രം മതി

   വിമര്‍ശിക്കുന്നവരോട്

  പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ നമിത പ്രമോദിന് ഒന്നുമില്ല

  വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടെ. സോഷ്യല്‍ മീഡിയയില്‍ കൂട്ടം കൂടിയാണ് വിമര്‍ശിക്കുന്നത്. ചിലര്‍ ഉപദേശിക്കുന്നത് കണ്ടാല്‍ മനസ്സിലാക്കാം നല്ലതിനാണോ ചീത്തയ്ക്കാണോ എന്ന്. സാധാരണക്കാര്‍ക്ക് എന്നെ ഇഷ്ടമാണ്. അത് മതി.

  English summary
  Normal audience like me and have accepted me as an actress and that is what really matters says Namitha Pramod
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X