»   » സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ പുറത്താക്കപ്പെടും, ഇവിടെ ഒന്നും സ്ഥിരമല്ലെന്ന് ടൊവിനോ തോമസ്

സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കില്‍ പുറത്താക്കപ്പെടും, ഇവിടെ ഒന്നും സ്ഥിരമല്ലെന്ന് ടൊവിനോ തോമസ്

Posted By:
Subscribe to Filmibeat Malayalam

2017 ലെ 'ഭാഗ്യ നടന്മാര്‍' ആരൊക്കെയാണെന്ന് ചോദിച്ചാല്‍, തീര്‍ച്ചയായും അതില്‍ ടൊവിനോ തോമസിന്റെയും പേരുണ്ടാവും. ഗോദ, ഒരു മെക്‌സിക്കന്‍ അപാരത, എസ്ര, തരംഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ മായാനദിയിലൂടെയും പ്രേക്ഷക പ്രീതി നേടുകയാണ് ടൊവിനോ.

മലയാളത്തിന് പുറമെ തമിഴകത്തും കാലുറപ്പിക്കാനൊരുങ്ങുകയാണ് ടൊവിനോ. ന്യൂസ് എക്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെ ടൊവിനോ തന്റെ സിനിമാ യാത്രയെ കുറിച്ച് പറയുകയുണ്ടായി. നടന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഉസ്താദ് ഹോട്ടല്‍ കന്നടയില്‍ എത്തിയപ്പോഴുള്ള അവസ്ഥ, റീമേക്ക് ചെയ്ത് നശിപ്പിച്ച ചിത്രങ്ങള്‍!!

സഹ നടനില്‍ നിന്ന് നായകനില്ലേക്ക്

പതുക്കെ പതുക്കെയുള്ള യാത്രയായിരുന്നു അത്. അഞ്ച് വര്‍ഷം എടുത്തു ഈ നിലയില്‍ എത്താന്‍. തുടക്കത്തിലൊക്കെ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതില്‍ നിന്ന് നല്ലത് തിരഞ്ഞെടുത്ത് അഭിനയിക്കുകയായിരുന്നു. ഇപ്പോള്‍ എനിക്ക് വേണ്ടി കഥ എഴുതപ്പെടുന്നു. എനിക്കറിയാം ആ വളര്‍ച്ചയുടെ ദൂരം. ഇപ്പോഴും ഞാന്‍ മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമൊന്നും പ്രവൃത്തിച്ചിട്ടില്ല. അതിന് വേണ്ടി പ്രതീക്ഷയോടെ ഇരിക്കുകയാണിപ്പോള്‍.

മായാനദിയുടെ വിജയം

ആഷിഖ് അബുവിനെ പോലൊരു സംവിധായകനൊപ്പം പ്രവൃത്തിച്ചതിലും സിനിമ ഹിറ്റായതിലും വലിയ സന്തോഷമുണ്ട്. പക്ഷെ അതൊന്ന് ശരിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഇരിക്കാന്‍ സമയമില്ലാതെ ഷൂട്ടിങ് തിരക്കിലാണിപ്പോള്‍.

നായകനും വില്ലനും- ഏതാണിഷ്ടം

രണ്ടും ഞാന്‍ ചെയ്യും. എപ്പോഴും നായകനായി തന്നെ നില്‍ക്കണം എന്നെനിക്ക് നിര്‍ബന്ധമില്ല. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യമില്ല. വ്യത്യസ്തമായ സിനിമകളില്‍ വ്യത്യസ്തമായ കഥാപാത്രം ചെയ്യണം. തിരക്കഥ വായിച്ചു നോക്കുമ്പോള്‍ കഥാപാത്രത്തോട് താത്പര്യം തോന്നണം. വെറുതേ വന്നു പോകുന്ന കഥാപാത്രം എനിക്ക് വേണ്ട. സിനിമയെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രാധാന്യം അതിനുണ്ടായിരിക്കണം.

ധനുഷിനൊപ്പം മാരി

മലയാളത്തില്‍ എന്റെ തരംഗം എന്ന ചിത്രം നിര്‍മിച്ചത് ധനുഷാണ്. അതുവഴിയാണ് മാരി 2 വില്‍ അവസരം ലഭിച്ചത്. ധനുഷിന്റെ വലിയ ആരാധകനാണ് ഞാന്‍. 26 ആം വയസ്സില്‍ ദേശീയ പുരസ്‌കാരം സ്വന്തമാക്കുക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ല. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തോട് വലിയ ആരാധനയാണ്. ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെ വളരെ ആകാംക്ഷയോടെയാണ് ഞാനും നോക്കി കാണുന്നത്.

എന്‍ജിനിയറിങ് ഉപേക്ഷിച്ച് സിനിമ

എപ്പോഴും എനിക്ക് സിനിമയോടാണ് താത്പര്യം. സിനിമ എന്ന മാന്ത്രിക ലോകം എന്നെ എന്നും അതിശയിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സിനിമ വളരെ വിദൂരമായ ഒരു സ്വപ്‌നമാണ്. സിനിമ സാധാരണക്കാര്‍ക്കുള്ളതല്ല എന്ന് എല്ലാവരും പറഞ്ഞു. ഒടുവില്‍ ഞാനും എല്ലാവരെയും പോലെ എന്‍ജിനിയറിങ് പഠിച്ച് ജോലി നേടി. അപ്പോഴും സിനിമ എന്നെ മോഹിപ്പിച്ചുകൊണ്ടിരുന്നു. അത് ഞാന്‍ നേടി. ഇപ്പോള്‍ സ്വപ്‌നത്തില്‍ ജീവിക്കുന്നു.

2018 ലെ പ്രതീക്ഷ

വലിയ ആസൂത്രണങ്ങളൊന്നും എനിക്കില്ല. സംഭവിയ്ക്കുന്നത് പോലെ സംഭവിക്കട്ടെ. ഇപ്പോള്‍ മാരി 2 ആണ് ചെയ്യുന്നത്. അതിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കും. വേറെ ചില ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്.

കുടുംബത്തിന്റെ പിന്തുണ

ഈ വളര്‍ച്ചയില്‍ വീട്ടില്‍ എല്ലാവര്‍ക്കും സന്തോഷമാണ്. അവരെനിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. പക്ഷെ എനിക്കറിയാം, സിനിമയില്‍ ഒന്നും സ്ഥിരമല്ല എന്ന്. അത് നിലനിര്‍ത്താന്‍ ഞാന്‍ എന്നെ സ്വയം മെച്ചപ്പെടുത്തണം. അല്ലെങ്കില്‍ പുറത്താക്കപ്പെടും. പ്രത്യേകിച്ചും ഒരു പാരമ്പര്യവും സിനിമാ ലോകത്ത് ഇല്ലാത്ത എന്നെ പോലൊരാള്‍ - ടൊവിനോ തോമസ് പറഞ്ഞു.

English summary
Nothing is permanent in the film industry, says ‘Mayaanadhi’ star Tovino Thomas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam