»   » 'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

Written By:
Subscribe to Filmibeat Malayalam

ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലൂടെ സുനില്‍ കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്‌ക്കെപ്പോഴോ പേര് മാറ്റി നരേന്‍ ആയി മാറി. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം റിലീസായ ശേഷം കേരളത്തിലെ പകുതി മുക്കാല്‍ പെണ്‍കുട്ടികളും നരേന്റെ ആരാധികമാരായി മാറി. മലയാളത്തില്‍ മിന്നി നില്‍ക്കുമ്പോഴാണ് തമിഴിലേക്ക് മാറിയത്.

കാമുകിയുടെ കവിത അടിച്ചുമാറ്റി പാടാന്‍ കിട്ടിയില്ല, ദുഃഖം ഗാനം പാടി,യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചത്

ഇപ്പോള്‍ മലയാളത്തെക്കാള്‍ തമിഴിലാണ് നരേന് ആരാധകര്‍. ഇനി മലയാളത്തില്‍ ശ്രദ്ധ കൊടുക്കാന്‍ തന്നെയാണ് തീരുമാനം എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നരേന്‍ പറഞ്ഞു. അതിന് ചില കണ്ടീഷനൊക്കെ ഉണ്ട്. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യില്ല എന്നത് തന്നെ പ്രധാന നിബന്ധന. സിനിമ തന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ടെന്നും നരേന്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കാം

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

ഒരു മാസം മുമ്പ് പടം റിലീസായാലും ഇപ്പോള്‍ പടമൊന്നും ഇല്ലല്ലോ എന്ന് മലയാളി പ്രേക്ഷകര്‍ ചോദിക്കും. പക്ഷെ അടുത്ത പടം എപ്പോഴാണെന്നാണ് തമിഴ്‌നാട്ടുകാര്‍ ചോദിയ്ക്കുക. ആദ്യമൊക്കെ വലിയ സങ്കടമായിരുന്നു. പക്ഷെ ഇപ്പോള്‍ ശീലമായി. ഞാന്‍ സബ്ജക്ട് നോക്കി സിനിമ ചെയ്യുന്ന ആളാണ്. അങ്ങനെ ആവുമ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും. നിനക്കിഷ്ടമുള്ള സിനിമ ചെയ്താല്‍ മതിയെന്നാണ് എന്റെ സുഹൃത്തുക്കള്‍ പറയുക.

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

മലയാളം സിനിമകള്‍ ചെയ്യുന്നില്ല എന്നത് എന്നെപ്പറ്റി പ്രചരിച്ച തെറ്റായ വാര്‍ത്തയാണ്. കഥകേട്ട് കമ്മിറ്റ് ചെയ്യാതിരിക്കുമ്പോള്‍ നമ്മള്‍ സെലക്ടീവാണെന്ന വാര്‍ത്ത ശക്തമാകും. കുറേ പടങ്ങള്‍ വാരിവലിച്ച് ചെയ്യാന്‍ പണ്ടുമുതലേ ശ്രമിച്ചിട്ടില്ല. അത് ശരിയോ തെറ്റോ എന്നറിയില്ല. ഇഷ്ടപടം വന്നാല്‍ ആരെങ്കിലും ചെയ്യാതിരിയ്ക്കുമോ. എന്റെ പ്രതീക്ഷ വളരെ വലുതായതുകൊണ്ടാവാം. എനിക്ക് നൂറ് ശതമാനം സംതൃപ്തി തോന്നിയ സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. കിട്ടുന്നത് ചെയ്യുന്നു എന്ന് മാത്രം

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

തമിഴ് ഇന്റസ്ട്രിയില്‍ നില്‍ക്കുന്നത് കൊണ്ട് തമിഴ് സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ നോക്കിയിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തി. അങ്ങനെ ബോധപൂര്‍വ്വം തീരുമാനിച്ച ശേഷം ആദ്യം ചെയ്യുന്ന ചിത്രമാണ് ഹല്ലേലൂയ. വളരെ നന്മയുള്ള സിനിമയാണ്. ആ നന്മ എന്റെ ജീവിതത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

തമിഴില്‍ വിജയിച്ചു എന്ന് പലരും പറയുമ്പോള്‍ സന്തോഷം തോന്നും. മലയാളത്തിലെ പല നടന്മാരും തമിഴ് സിനിമകള്‍ കണ്ടിട്ട് നന്നായി എന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്. 'നല്ല അഭിനയം, മനസ്സില്‍ തട്ടി കണ്ടിരുന്നു' എന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു. കരിയറില്‍ സിനിമ കുറയുമ്പോഴും ശക്തി പകരുന്നത് ഇത്തരം കോളുകളാണ്. ഇഷ്ടപ്പെട്ട ജോലി ചെയ്യാനാണല്ലോ ഞാന്‍ കാത്തിരുന്നത് എന്ന സന്തോഷം

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

തമിഴില്‍ ശ്രദ്ധ കൊടുത്തത് കൊണ്ടാവാം മലയാളത്തില്‍ അവസരം കുറയാന്‍ കാരണം. ചിത്തിരം പേസുതടി എന്ന ചിത്രത്തിന് ശേഷം തമിഴിലേക്കുള്ള വഴി തുറന്നു. നായകന്‍ സിനിമ തീരുന്നത് വരെ കൂടെ നില്‍ക്കുന്ന രീതിയാണ് അവിടെ. അങ്ങനെ വന്നപ്പോള്‍ മലയാളത്തില്‍ കുറേ സിനിമകള്‍ ഒഴിവാക്കേണ്ടി വന്നു.

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

നഷ്ടപ്പെട്ട സിനിമകളോര്‍ത്ത് ചിലപ്പോഴൊക്കെ വിഷമിച്ചിട്ടുണ്ട്. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ കൊതിയാകും. പക്ഷെ തമിഴിലെ കമ്മിറ്റ്‌മെന്റ്‌സ് കാരണം കഴിയില്ല. അങ്ങനെ ഞാനുപേക്ഷിച്ച 12 ചിത്രങ്ങള്‍ ഹിറ്റായി. അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഈ നല്ല ചിത്രങ്ങള്‍ വേണ്ട എന്ന് വച്ച് തമിഴില്‍ ചെയ്ത ചിത്രങ്ങള്‍ വിജയിച്ചില്ല എന്നോര്‍ക്കുമ്പോഴാണ് വിഷമം കൂടുന്നത്.

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

വളരെ പ്രതീക്ഷയോടെ ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷെ സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്. ക്ലാസ്‌മേറ്റ്‌സിന് ശേഷം എത്രയോ വര്‍ഷങ്ങളായി ഒരു നല്ല ലവ്‌സ്‌റ്റോറിക്ക് വേണ്ടി കാത്തിരിയ്ക്കുന്നു. ഇതുവരെ അങ്ങനെ ഒരു റോള്‍ എന്നെ തേടി വന്നിട്ടില്ല.

'സിനിമ എന്റെ പ്രതീക്ഷകളെ പലപ്പോഴും തകര്‍ത്തിട്ടുണ്ട്, ആശ്വാസം മമ്മൂട്ടിയെ പോലുള്ളവരുടെ വാക്കുകള്‍'

ഈ വര്‍ഷം അഞ്ച് മലയാളം സിനിമകളും രണ്ട് തമിഴ് സിനിമകളും കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഒരു തെലുങ്ക് സിനിമയും ചെയ്യും. മലയാളത്തില്‍ ഗ്യാപ്പ് വരുന്നത് ബോധപൂര്‍വ്വം ഒഴിവാക്കും. നല്ല പാട്ടുകള്‍ സിനിമയില്‍ പാടണം എന്നുണ്ട്. ഇനി എല്ലാം ഭാഗ്യം പോലെ വരട്ടെ- നരേന്‍ പറഞ്ഞു.

English summary
Now i am concentrating in malayalam films says Narain

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam